തേങ്ങാപ്പാലും മഞ്ഞളും ചേർത്ത് പാകം ചെയ്യുന്ന, സുഗന്ധമുള്ള ഒരു ഇന്തോനേഷ്യൻ അരി വിഭവമാണ് ചിലപ്പോൾ നാസി കുനിറ്റ് (ഇന്തോനേഷ്യൻ ഭാഷയിൽ: "മഞ്ഞൾ അരി") എന്നും വിളിക്കപ്പെടുന്ന നാസി കുനിംഗ് (ഇന്തോനേഷ്യൻ ഭാഷയിൽ: "മഞ്ഞ ചോറ്").[2][3][4]

നാസി കുനിംഗ്
നാസി കുനിംഗ് വിളമ്പിയത്. ഒപ്പം ഇൻഡോനേഷ്യൻ കൂട്ടാനുകളും
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംഇന്തോനേഷ്യ[1]
പ്രദേശം/രാജ്യംഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, ഫിലിപ്പീൻസ്, സുരിനാം, ശ്രീലങ്ക (കഹാ ബാത്ത് എന്നറിയപ്പെടുന്നു)
വിഭവത്തിന്റെ വിവരണം
Courseമെയിൻ കോഴ്സ്
Serving temperatureചൂടോടെ
വ്യതിയാനങ്ങൾകുനിംഗ്
നാസി കുനിംഗ് അതിന്റെ തുംപെംഗ് രൂപത്തിൽ.

ഫിലിപ്പീൻസിലെ, മിന്ദനാവോയിൽ ഇതിൻ്റെ ഒരു അനുബന്ധ വിഭവം നിലവിലുണ്ട്, പ്രത്യേകിച്ച് മരനാവോ ആളുകൾക്കിടയിൽ, അത് കുനിംഗ് എന്നറിയപ്പെടുന്നു. ഇന്തോനേഷ്യയിൽ പാചകം ചെയ്യുന്ന പോലെ, കുനിംഗ് ഉണ്ടാക്കാനായി പ്രാഥമികമായി മഞ്ഞൾ ആണ് ഉപയോഗിക്കുന്നത്. മാത്രമല്ല അതിൽ ചെറുനാരങ്ങയും ചേർക്കുന്നു. അതിൽ അവർ തേങ്ങാപ്പാൽ ഉപയോഗിക്കുന്നില്ല.[5][6] ശ്രീലങ്കൻ പാചകരീതിയിലും സമാനമായ ഒരു വിഭവം ഉണ്ട്. അവിടെ അത് കഹാ ബത്ത് എന്നറിയപ്പെടുന്നു. ഇത്, ശ്രീലങ്കൻ പാചക രീതികളുടെ ഇന്തോനേഷ്യൻ സ്വാധീനങ്ങളിൽ നിന്ന് രൂപം കൊണ്ടൊരു വിഭവം ആണ്.[7][8]

സാംസ്കാരിക പ്രാധാന്യം

തിരുത്തുക
 
നാസി കുനിംഗ്

ഇന്തോനേഷ്യൻ സംസ്കാരത്തിൽ, നാസി കുനിങ്ങിന് ശുഭകര, പ്രതീകാത്മക അർത്ഥങ്ങളുണ്ട്. മഞ്ഞ നിറത്തിലുള്ള ചോറ് ഒരു സ്വർണ്ണ കൂമ്പാരം പോലെ കാണപ്പെടുന്നു, അതിനാൽ ഈ വിഭവം ഭാഗ്യം, സമൃദ്ധി, സമ്പത്ത്, അന്തസ്സ് എന്നിവയുടെ പ്രതീകമായി കരുതപ്പെടുന്നു. ഇത് പലപ്പോഴും ഉത്സവ വേളകളിലും പാർട്ടികൾ, ഗൃഹപ്രവേശം, അതിഥികളെ സ്വാഗതം ചെയ്യൽ, ഉദ്ഘാടന ചടങ്ങുകൾ പോലുള്ള അവസരങ്ങളിലും വിളമ്പുന്നു.[9]

ഇന്തോനേഷ്യൻ സംസ്കാരത്തിൽ നാസി കുനിംഗ് വളരെ വ്യാപകവും സാധാരണയായി കാണപ്പെടുന്നതുമാണ്. ജാവ മുതൽ സുമാത്ര, ബാലി, സുലവേസി വരെ ഇത് കാണാം. എന്നിരുന്നാലും, ഇത് ജാവനീസ്, മിനാഹാസ പാരമ്പര്യങ്ങളുമായി ഏറ്റവും ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. ജാവയിൽ, നാസി കുനിംഗ് ഒരു തുംപെങ് എന്ന കോണിന്റെ രൂപത്തിലും വിളമ്പാറുണ്ട്. ഇത് സാധാരണയായി പ്രത്യേക പരിപാടികളിൽ ആണ് കഴിക്കുന്നത്.[10] തൂമ്പെങ്ങിൻ്റെ മുകൾഭാഗം ചടങ്ങിനെത്തിയ ഏറ്റവും മുതിർന്ന വ്യക്തിക്ക് നൽകുന്ന പതിവുണ്ട്. ഏറ്റവും പ്രചാരമുള്ള നാസി കുനിംഗ് വേരിയന്റുകളിൽ ഒന്ന് വടക്കൻ സുലവേസിയിലെ മനാഡോയിൽ നിന്നാണ് വരുന്നത്, അതിൽ കകലാങ് (സ്കിപ്പജാക്ക് ട്യൂണ) ചേർക്കുന്നു.[11]

ചേരുവകളും വിളമ്പലും

തിരുത്തുക

മഞ്ഞളും തേങ്ങാപ്പാലും ചേർക്കുന്നതിനോട് ഒപ്പം , ചിലപ്പോൾ അരി പാകം ചെയ്യുമ്പോഴും ആവിയിൽ വേവിക്കുമ്പോഴും പാണ്ടൻ, ചെറുനാരങ്ങ എന്നിവയും അതിൽ ചേർക്കുന്നു. ഇത് മഞ്ഞ ചോറിൻ്റെ ആകർഷകമായ നിറത്തിനും സുഖകരമായ സുഗന്ധത്തിനും മൃദുവായ ഘടനയ്ക്കും രുചികരമായ സ്വാദിനും കാരണമാകുന്നു. ഈ സുഗന്ധമുള്ള അരി വിഭവം ഒന്നുകൂടെ രുചികരമാക്കുന്നതിനായി കറുവപ്പട്ട, ഏലം, ഗ്രാമ്പൂ, വയന ഇലകൾ തുടങ്ങിയ ചില സുഗന്ധവ്യഞ്ജനങ്ങളും ചേർക്കാറുണ്ട്.

നാസി കുനിങ്ങ് സാധാരണയായി പലതരം സൈഡ് വിഭവങ്ങൾക്ക് ഒപ്പം ആണ് വിളമ്പുന്നത് . സാധാരണയായി കുത്തിപ്പൊരിച്ച ഓംലെറ്റ്, സെരുണ്ടെങ് (ചതച്ച തേങ്ങയുടെയും ചില സുഗന്ധവ്യഞ്ജനങ്ങളുടെയും ചമ്മന്തി), ഉരാപ്പ് ( ചതച്ച തേങ്ങാ ചേർത്ത പച്ചക്കറികൾ ), സംബാൽ ഗൊരെങ്ങ് (ഉരുളക്കിഴങ്ങും പുളിപ്പിച്ച സോയാബീനിൽ നിന്ന് ഉണ്ടാക്കുന്ന ടെമ്പേയും എരിവുള്ള സോസിൽ കാരാമലൈസ് ചെയ്തത് ), തേരി കകാങ് (വറുത്ത നെത്തോലി മീനും കപ്പലണ്ടിയും), അയം ഗോറെങ് (ജാവനീസ് ശൈലിയിലുള്ള വറുത്ത ചിക്കൻ), ബലാഡോ ഉദാങ് (മുളകിട്ട ചെമ്മീൻ), അല്ലെങ്കിൽ പെർകെഡൽ (ഉരുളക്കിഴങ്ങ് പൊരിച്ചെടുത്തത്) എന്നീ വിഭവങ്ങൾക്കൊപ്പം ആണ് നാസി കുനിങ്ങ് വിളമ്പാറുള്ളത്.

കൂടുതൽ വിപുലമായ നാസി കുനിംഗിൽ പശുവിന്റെ വറുത്ത തലച്ചോറ്, പശുവിന്റെ വറുത്ത ശ്വാസകോശം, ബീഫ്, സീഫുഡ് എന്നിവ ഉൾപ്പെട്ടേക്കാം. കെറുപുക്ക് ഉടാങ് ( ചെമ്മീൻ വിഭവം ) അല്ലെങ്കിൽ എമ്പിംഗ് ചിപ്‌സ്, അലങ്കാരമായി മുറിച്ച വെള്ളരിക്ക, തക്കാളി എന്നിവ ഉപയോഗിച്ച് നാസി കുനിങ്ങ് വിളമ്പുന്നത് സാധാരണമാണ്.

റഫറൻസുകൾ

തിരുത്തുക
  1. Salloum, Habeeb (14 December 2003). "Recipe: Nasi Kuning – Indonesian Yellow Rice | ThingsAsian". thingsasian.com. Retrieved 24 January 2018.
  2. Holzen, Heinz Von (15 September 2014). A New Approach to Indonesian Cooking (in ഇംഗ്ലീഷ്). Marshall Cavendish International Asia Pte Ltd. p. 51. ISBN 9789814634953.
  3. Agostino, Helen; Kiting, Kathy (1999). Indonesia Kaleidoscope (in ഇംഗ്ലീഷ്). Curriculum Corporation. ISBN 9781863663830.
  4. Holzen, Heinz Von; Arsana, Lother (1999). The Food of Indonesia: Authentic Recipes from the Spice Islands (in ഇംഗ്ലീഷ്). Periplus Editions. ISBN 9789625933894.
  5. Balistoy, Ruby Leonora R. "Pagana Maranao—fostering culture of peace". Philippine Information Agency. Retrieved 5 March 2019.
  6. Abdulwahab, Nabeelah T. "The Beauty, Warmth, and Hospitality of Pagana". Intangible Cultural Heritage Courier of Asia and the Pacific. International Information and Networking Centre for Intangible Cultural Heritage in the Asia-Pacific Region (ICHCAP). Archived from the original on 2019-03-06. Retrieved 5 March 2019.
  7. "Malay Dishes". YoungMelayu Sri Lanka. Archived from the original on 2018-09-02. Retrieved 2022-11-29.
  8. Bullis, Douglas; Hutton, Wendy (2001). Food of Sri Lanka. Periplus. pp. 5, 14. ISBN 9625937609.
  9. "Nasi Kuning Recipe (Indonesian Yellow Fragrant Rice)". Indonesia Eats. Archived from the original on 2022-01-29. Retrieved 2022-11-29.
  10. Turner, T. (27 October 2015). Bali Travel Guide 2018: Must-see attractions, wonderful hotels, excellent restaurants, valuable tips and so much more! (in ഇംഗ്ലീഷ്). T Turner.
  11. Maya Safira (26 April 2016). "Nasi Kuning Manado yang Sedap dengan Pelengkap Ikan Cakalang". detikFood (in ഇന്തോനേഷ്യൻ).

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നാസി_കുനിംഗ്&oldid=4022899" എന്ന താളിൽനിന്ന് ശേഖരിച്ചത്