നാഷണൽ ഹോർട്ടിക്കൾച്ചർ ബോർഡ്

ഭാരതത്തിലെ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് നാഷണൽ ഹോർട്ടിക്കൾച്ചർ ബോർഡ്. ഇതിന്റെ കേരളത്തിലെ ആസ്ഥാനം തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്നു. വിവിധ കാർഷിക വിളകളുടെ കൃഷി, അവയുടെ മൂല്യ വർദ്ധനവ്, സംഭരണം, വിതരണം തുടങ്ങിയവയ്ക്ക് ധനസഹായം നൽകുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം.

നാഷണൽ ഹോർട്ടിക്കൾച്ചർ ബോർഡ്

വിളകൾക്കുള്ള സബ്സിഡി, ടിഷ്യൂ കൾച്ചർ ലാബുകളുടെ നിർമ്മാണം, ഗ്രീൻ ഹൗസ്, പോളീ ഹൗസ് എന്നിവയുടെ നിർമ്മാണം, മണ്ണ്, ജല സംരക്ഷണം, മഴവെള്ളക്കൊയ്ത്ത്, നവീന രീതിയിലുള്ള ജലസേചനം, നഴ്സറികൾ, ജൈവകൃഷി, സങ്കരവിത്തുത്പാദനം, ജൈവ വള കീടനാശിനികളുടെ നിർമ്മാണം, തേനീച്ച വളർത്തൽ എന്നിവയ്ക്കും കയറ്റുമതിയെ മുൻ നിർത്തിയുള്ള യൂണിറ്റുകൾ, സഹകരണ സംരംഭങ്ങൾ, പട്ടികജാതി - പട്ടികവർഗ്ഗങ്ങളുടേയും സ്ത്രീകളുടേയും സംരംഭങ്ങൾ എന്നിവയ്ക്കാണ് ഈ സ്ഥാപനം ധനസഹായങ്ങൾ നൽകുന്നത്.