ജൈവ കീടനാശിനികൾ, കമ്പോസ്റ്റ്, പച്ചില വളങ്ങൾ, ഇടവിള കൃഷി, യാന്ത്രിക നടീൽ തുടങ്ങിയവയെ ആശ്രയിക്കുന്നതും രാസവളങ്ങളും, കൃത്രിമ രാസ കീടനാശിനികളും തീർത്തും ഒഴിവാക്കിയുള്ളതും ചെടിവളർച്ചാ നിയന്ത്രണ വസ്തുക്കൾ, കന്നുകാലി തീറ്റകളിൽ ചേർക്കുന്ന രാസപദാർഥങ്ങൾ, ജൈവമാറ്റം വരുത്തിയ വിത്തുകൾ എന്നീ രീതികൾ ഉപയോഗിക്കാതെയും നടത്തപ്പെടുന്ന കൃഷി രീതിയെയാണ്‌ ജൈവകൃഷി (Organic Farming) എന്നു വിളിക്കുന്നത്[1]. 1990 മുതൽ ജൈവ കൃഷിരീതിയിലൂടെ ഉണ്ടാക്കിയ ഉൽ‌പ്പന്നങ്ങളുടെ വിപണി ദ്രുതഗതിയിലാണ്‌ വളർന്നത്. 2007 ൽ അത് 4600 കോടി അമേരിക്കൻ ഡോളറിലെത്തി. ജൈവ ഉല്പന്നങ്ങളുടെ വർദ്ധിച്ച ആവശ്യം മൂലം ജൈവകൃഷി രീതി സ്വീകരിക്കുന്ന കൃഷിയിടങ്ങളുടെ വ്യാപനവും വേഗത്തിലായി. ലോക വ്യാപകമായി ഏകദേശം 3.22 കോടി ഹെക്‌ടെർ ഭൂമി ജൈവകൃഷി രീതി പിന്തുടരുന്നു. ഇത് മൊത്തം കൃഷിഭൂമിയുടെ 0.8 ശതമാനം വരും[2]. കൂടാതെ 2007 വരെ ഏകദേശം 3 കോടി ഹെക്‌ടർ ഭൂമിയിൽ നിന്ന് ജൈവകൃഷി ഉല്പന്നങ്ങൾ വിളവെടുക്കുകയുണ്ടായി.[3].

കാലിഫോർണിയയിലെ ഒരു ജൈവകൃഷിയിടം
മസനോബു ഫുക്കുവോക്ക, ജൈവകൃഷിയുടെ ഉപജ്ഞാതാവ്

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഓർഗാനിക് അഗ്രിക്ൽച്ചർ മുവ്‌മെന്റ്സ്(IFOAM) എന്ന അന്തർദേശീയ സംഘടനയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ജൈവ കൃഷിരീതി രാജ്യാന്തര തലത്തിൽ നിയന്ത്രിക്കുകയും നിയമപരമായി നടപ്പിലാക്കുകയും ചെയ്യുന്ന നിരവധി രാജ്യങ്ങളുണ്ട്. 1972 സ്ഥാപിച്ച ഐ.എഫ്.ഒ.എ.എം എന്ന ഈ സംഘടയുടെ കുടക്കീഴിൽ നിരവധി ജൈവകൃഷി പ്രചാരക സംഘടനകൾ പ്രവർത്തിക്കുന്നു. IFOAM ജൈവ കൃഷിയുടെ ലക്ഷ്യത്തെ ഇങ്ങനെ നിർ‌വചിക്കുന്നു:

"മണ്ണിന്റെയും മനുഷ്യന്റെയും ആവാസവ്യവസ്ഥയുടേയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉല്പാദന രീതിയാണ്‌ ജൈവ കൃഷിരീതി. ദോഷഫലങ്ങളുണ്ടാക്കുന്ന ചേരുവകൾ ഉപയോഗിക്കുന്നതിന്‌ പകരം പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകൾ,ജൈവ വൈവിദ്ധ്യം, ചംക്രമണം തുടങ്ങിയ പ്രാദേശിക അവസ്ഥകൾക്ക് അനുരൂപമായതിനെ മാത്രമേ ഈ കൃഷി രീതി ആശ്രയിക്കുന്നുള്ളൂ. പരമ്പരാഗത രീതികളും പുത്തൻ കണ്ടത്തെലുകളും ശാസ്ത്രീയ രീതികളും സം‌യോജിപ്പിച്ചുകൊണ്ട് പരിസ്ഥിതിയിലെ എല്ലാവിഭാഗത്തിനും ഉപകാരപ്പെടും വിധത്തിൽ പാരിസ്ഥിതിക ബന്ധവും ഉന്നത നിലവാരത്തിലുള്ള ജീവിതവും ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നു.."

ചരിത്രം

തിരുത്തുക

1931 കളുടെ ആദ്യത്തിലാണ്‌ കാർഷിക രംഗത്തെ കൃത്രിമ രാസവളങ്ങളുടെ അമിതാശ്രയത്തോടുള്ള പ്രതികരണമായി ജൈവ കൃഷി രീതികൾക്കായി വാദിക്കുന്ന പ്രസ്ഥാനം രൂപം കൊള്ളുന്നത്. കൃത്രിമ വളങ്ങൾ പതിനെട്ടാം നൂറ്റാണ്ടിലാണ്‌ വികസിപ്പിച്ചത്. പ്രാരംഭഘട്ടത്തിൽ അത് സൂപ്പർ ഫോസ്‌ഫേറ്റിൽ നിന്നും പിന്നീടത് അമോണിയയിൽ നിന്നും വേർതിരിച്ചുണ്ടാക്കുന്നവയായിരുന്നു. ഹാബർ-ബോഷ് പ്രക്രിയയിലൂടെ ഒന്നാംലോക മഹായുദ്ധ സമയത്ത് ഇത് വ്യാപകമായി ഉൽ‌പാദിപ്പിച്ചു തുടങ്ങി. ആദ്യകാലത്തെ ഈ വളങ്ങൾ വളരെ വിലക്കുറഞ്ഞതും,ശക്തിയേറിയതും ഒന്നിച്ച് അവശ്യസ്ഥലങ്ങളിൽ എത്തിക്കാൻ എളുപ്പമുള്ളവയുമായിരുന്നു. സമാനമായ പുരോഗതി തന്നെയാണ്‌ രാസ കീടനാശിനികളുടെ കാര്യത്തിലും 1940 കളിൽ ഉണ്ടായത്. 'കീടനാശിനി കാലഘട്ടം'('pesticide era') എന്ന് ഈ ദശാബ്ദത്തെ പരാമർശിക്കപ്പെടുന്നതിലേക്ക് വരെ ഈ പുരോഗതി നയിച്ചു. സർ ആൽബർട്ട് ഹൊവാർഡ് ആണ്‌ ജൈവ കൃഷിരീതിയുടെ പിതാവായി പരിഗണിക്കപ്പെടുന്ന വ്യക്തി[5]. അമേരിക്കൻ ഐക്യനാടിലെ ജെ.ഐ.റോഡൈൽ, ബ്രിട്ടണിലെ ലേഡി ഏവ് ബൽഫൂർ എന്നിവരും ലോകത്തിലെ മറ്റു പലരും ജൈവ കൃഷിരംഗത്ത് കൂടുതൽ പഠനങ്ങളും സംഭാവനകളും നല്കിയിട്ടുണ്ട് .

മൊത്തം കാർഷികോൽ‌പന്നങ്ങളിൽ ജൈവ കൃഷിയുൽപ്പന്നങ്ങളുടെ ശതമാനം വളരെ ചെറുതാണ്‌. എങ്കിലും പരിസ്ഥിതി അവബോധം സാമാന്യ ജനങ്ങളിൽ ജൈവകൃഷിയോടുള്ള താത്പര്യം വർദ്ധിക്കുകയും വിതരണം ഉയർത്തുക എന്ന ശ്രമങ്ങളിൽ നിന്ന് പ്രചോദനം വർദ്ധിപ്പിക്കാനുള്ള ആഹ്വാനമായി മാറുകയുമുണ്ടായി. നാമമാത്ര വിലയും പലപ്പോഴും സർക്കാർ നൽകുന്ന വിലയിളവുകളും ഈ ഉൽ‌പ്പന്നങ്ങളിലേക്ക് ജനങ്ങളെ ആകർഷിച്ചു.

agrodote Archived 2020-01-14 at the Wayback Machine.

  1. Directorate General for Agriculture and Rural Development of the European Commission What is organic farming
  2. organic-world
  3. [1]
  4. "Definition of Organic Agriculture". IFOAM. Retrieved 2008-09-30.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-12-16. Retrieved 2009-12-09.
"https://ml.wikipedia.org/w/index.php?title=ജൈവകൃഷി&oldid=3804538" എന്ന താളിൽനിന്ന് ശേഖരിച്ചത്