കർണാടകത്തിൽ പ്രത്യേകിച്ച് പഴയ ബാംഗ്ലൂൂർ മേഖലയിൽ പ്രചരിച്ച ഒരു അന്ധവിശ്വാസമാണ് നാളെ ബാ (മലയാളം അർഥം:"നാളെ വാ"). കർണ്ണാടകത്തിൽ ചെറിയ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും (ഗ്രാമീണ ബാംഗ്ലൂർ) വീട്ടു ചുവരുകളിൽ "നാളെ ബാ" എന്ന് എഴുതിയിട്ടുണ്ട്. വീടുകളിൽ ദുരാത്മാവ് പ്രവേശിക്കുന്നത് തടയാനാണ് ആളുകൾ ഇത് ചുവരുകളിൽ എഴുതിയിരുന്നത്. ഈ ദുരാത്മാവ് തന്റെ ഭർത്താവിനെ തേടി പട്ടണം ചുറ്റി സഞ്ചരിക്കുന്ന ഒരു വധുവിന്റെ പ്രേതമാണെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. കുടുംബത്തിന് മുഴുവൻ ദുഖം നൽകി, ഏക വരുമാനമുള്ള അംഗമായ വീട്ടിലെ പുരുഷനെ ഈ ദുരാത്മാവ് കൊല്ലുമെന്ന് ആളുകൾ വിശ്വസിച്ചിരുന്നു.

നാളെ ബാ
മിത്തോളജിദക്ഷിണേഷ്യൻ അർബൻ ലെജന്റ്
രാജ്യംഇന്ത്യ
പ്രദേശംകർണാടക

ചരിത്രം

തിരുത്തുക

1990 കളിൽ ആണ് കർണാടകയിൽ ഇത് പ്രചാരത്തിലാകുന്നത്. രാത്രിയിൽ തെരുവുകളിൽ കറങ്ങുകയും വാതിലിൽ മുട്ടുകയും ചെയ്യുന്ന ദുരാത്മാവ് അടുത്ത ബന്ധുക്കളുടെ ശബ്ദത്തിൽ സംസാരിക്കും. പരിചിതമായ ശബ്ദം കേട്ട വ്യക്തി വാതിൽ തുറക്കുകയും അടുത്ത 24 മണിക്കൂറിനുള്ളിൽ മരിക്കുകയും ചെയ്യും, ഇതായിരുന്നു പ്രചരിച്ച കഥ.[1] ഈ കഥ കാട്ടുതീ പോലെ നാട്ടിൽ പടർന്നു. അതിനാൽ താമസക്കാർ അവരുടെ വീടിന്റെ വാതിലുകൾക്കും മതിലുകൾക്കും പുറത്ത് "നാളെ ബാ" എന്ന് എഴുതാൻ തുടങ്ങി. ഓരോ ദിവസവും വീടിന് മുന്നിലെത്തുന്ന ആത്മാവ് അത് വായിച്ച് അന്ന് തിരിച്ചുപോയി അടുത്ത ദിവസം വീണ്ടും വരുമെന്നായിരുന്നു ആളുകൾ വിശ്വസിച്ചത്.

തുടർന്നുള്ള സംഭവങ്ങൾ

തിരുത്തുക

കാലം കടന്നുപോയതോടെ ഈ കഥ അവസാനിച്ചു, എന്നാൽ അന്നത്തെ ആ അടയാളപ്പെടുത്തലുകളിൽ ചിലത് ഇന്നും ബാംഗ്ലൂരിന്റെ ചില ഭാഗങ്ങളിൽ കാണാൻ കഴിയും.[1] അതേപോലെ, ഇതിന് ശേഷം കർണ്ണാടകയിലെ ചില സ്ഥലങ്ങളിൽ ഏപ്രിൽ 1 നാളെ ബാ ദിനമായി ആചരിക്കുന്നുണ്ട്.[1]

തായ്‌ലൻഡിലെ ഒരു ഗ്രാമത്തിൽ സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് നാളെ ബാ സംഭവവും വീണ്ടും പരാമർശിക്കകപ്പെട്ടു. അവിടെ പക്ഷെ ആരോഗ്യമുള്ള ചെറുപ്പക്കാർ രാത്രിയിൽ കിടക്കയ്ക്കടിയിൽ നിന്ന് അപ്രത്യക്ഷമാകാൻ തുടങ്ങി എന്നതാണ് പ്രചരിച്ച വിശ്വാസം.

കലയിലും സംസ്കാരത്തിലും

തിരുത്തുക

ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും അഭിനയിച്ച 2018 ബോളിവുഡ് ചിത്രമായ സ്ത്രീ 1990 കളിലെ കർണാടകയിൽ നിന്നുള്ള നാളെ ബാ കഥയെ ആസ്പദമാക്കിയുള്ളതാണ്.[2] ത്രില്ലറുകളും അപസർപ്പക നോവലുകളും എഴുതുന്ന കെ. ഹരികുമാറിൻ്റെ, ഹാർപർകോളിൻസ് ഇന്ത്യ പ്രസിദ്ധീകരിച്ച 2019 ലെ ഇന്ത്യാസ് മോസ്റ്റ് ഹോണ്ടഡ് - ടെയിൽസ് ഓഫ് ടെറിഫൈയിംഗ് പ്ലേസ് എന്ന പുസ്തകത്തിലെ ഒരു കഥയ്ക്ക് പ്രചോദനം ഈ സംഭവമാണ്. [3]

  1. 1.0 1.1 1.2 Katariya, Meenu (2018-09-01). "Here's The Chilling Story About The Bengaluru Witch Nale Ba, That Inspired 'Stree'" (in English). Archived from the original on 2024-07-16. Retrieved 2021-02-05.{{cite web}}: CS1 maint: unrecognized language (link)
  2. "Nale Ba, the Bengaluru urban legend that inspired Stree" (in ഇംഗ്ലീഷ്). 2018-09-01. Retrieved 2021-02-06.
  3. Oct 27, Bangalore Mirror Bureau | Updated; 2019; Ist, 06:00. "A real horror show". Bangalore Mirror (in ഇംഗ്ലീഷ്). Retrieved 2019-11-28. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=നാളെ_ബാ&oldid=4287761" എന്ന താളിൽനിന്ന് ശേഖരിച്ചത്