നാഘം നൗസത്ത് ഹസൻ (Nagham Nawzat Hasan) ( അറബിക്: نغم نوزات حسن, ജനനം 1978) യസീദി വംശജയായ ഒരു ഇറാഖി ഡോക്ടറാണ്. 2016-ൽ അവർക്ക് അന്തർദേശീയ ധീര വനിതാ അവാർഡ് ലഭിച്ചു.

നാഘം നൗസത്ത്
ജനനംc. 1978[1]
ദേശീയതഇറാഖ്
അറിയപ്പെടുന്നത്ഇന്റർനാഷണൽ വുമൺ ഓഫ് കറേജ് അവാർഡ്

യസീദി ആക്ടിവിസ്റ്റും ഗൈനക്കോളജിസ്റ്റുമാണ് നാഘം നൗസത്ത്. അവരുടെ സ്വന്തം നഗരം ബാഷിഖയായിരുന്നു.[1] 2014ൽ ഇസ്ലാമിക് സ്റ്റേറ്റ് സൈന്യം സിൻജാർ പട്ടണം പിടിച്ചെടുത്തതിനെ തുടർന്നാണ് അവർ ശ്രദ്ധിക്കപ്പെട്ടത്. പ്രാദേശിക യസീദി വംശജർ അക്കാലത്ത് കൊല്ലപ്പെടുകയും പെൺകുട്ടികളെ ലൈംഗിക അടിമത്തത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.[2] ഇതുണ്ടാക്കുന്ന പ്രത്യാഘാതം മനസ്സിലാക്കിയ നൗസത്ത് ഹസൻ ക്യാമ്പുകൾ സന്ദർശിച്ച് ബന്ധപ്പെട്ടവർക്ക് കൗൺസിലിംഗ് നൽകി.[3]

2016 മാർച്ച് 29-ന് "ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും ലിംഗാധിഷ്ഠിത അക്രമങ്ങളെ ചെറുക്കുന്നതിനും" ഒരു അന്തർദേശീയ ധീര വനിതാ അവാർഡ് നൽകി അവരെ ആദരിച്ചു.[2] യൂറോപ്യൻ സോളിഡാർ ഓർഗനൈസേഷനിൽ നിന്ന് 2014 ജൂണിൽ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ അവർക്ക് സിൽവർ റോസും ലഭിച്ചു. [4] പിന്നീട് ദോഹൂക്കിലെ വിമൻ സർവൈവേഴ്‌സ് സെന്ററിൽ ജോലി തുടരുന്നതിനായി അവർ മടങ്ങി.[1]

റഫറൻസുകൾ

തിരുത്തുക
  1. 1.0 1.1 1.2 Meet a Woman who is Changing the World, 13 June 2016, UNFPA.org, Retrieved 11 June 2016
  2. 2.0 2.1 Yezidi woman receives International award Archived 2019-04-17 at the Wayback Machine., Kurdistan24, Retrieved 10 July 2016
  3. Biographies of 2016 Award Winners, State.gov, Retrieved 10 July 2016
  4. Silver Rose awards Archived 2016-08-14 at the Wayback Machine., Retrieved 10 July 2016

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നാഘം_നൗസത്ത്&oldid=4100027" എന്ന താളിൽനിന്ന് ശേഖരിച്ചത്