നസർ (പരമ്പര)

ഇന്ത്യൻ ഫാന്റസി ടെലിവിഷൻ പരമ്പര

നസർ (ഇന്റർനാഷണൽ ടൈറ്റിൽ: ദി ഇവിൾ ഐ),4 ലയൺസ് ഫിലിംസ് നിർമ്മിച്ച് ആതിഫ് ഖാൻ സംവിധാനം ചെയ്ത ഒരു ഇന്ത്യൻ ഫാന്റസി ത്രില്ലർ പരമ്പരയാണ് ഇത് സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്യുകയും ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്ങും ചെയ്യുന്നു.[1]

നസർ
തരം
 • അമാനുഷികം
 • ത്രില്ലർ
 • ഭയാനകം
 • ഡ്രാമ
 • കുടുംബം
 • പ്രണയം
 • ഫാന്റസി
സൃഷ്ടിച്ചത്
 • ഗുൽ ഖാൻ
 • മൃണാൾ ജാ
അടിസ്ഥാനമാക്കിയത്ദയാൻ (മന്ത്രവാദി)
രചന
 • കഥ:
  മൃണാൾ ജാ
 • 'ഡയലോഗുകൾ: '
  ദിവ്യ ശർമ്മ
  അപർജിത് സിൻഹ
സംവിധാനംആതിഫ് ഖാൻ
അഭിനേതാക്കൾ
 • മൊണാലിസ
 • ഹർഷ് രജ്പുത്
 • നിയതി ഫട്‌നാനി
തീം മ്യൂസിക് കമ്പോസർതപസ് റീലിയ
ഓപ്പണിംഗ് തീം സാജ്ന (സീസൺ 1)
ജനിയ (സീസൺ 2)
ഈണം നൽകിയത്സഞ്ജീവ് ശ്രീവാസ്തവ
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)ഹിന്ദി
സീസണുകളുടെ എണ്ണം2
എപ്പിസോഡുകളുടെ എണ്ണം432
നിർമ്മാണം
നിർമ്മാണം
 • ഗുൽ ഖാൻ
 • കരിഷ്മ ജെയിൻ
എഡിറ്റർ(മാർ)ശശാങ്ക് എച്ച്. സിംഗ്
Camera setupമൾട്ടി ക്യാമറ
സമയദൈർഘ്യം22 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)4 ലയൺസ് ഫിലിംസ്
വിതരണംസ്റ്റാർ ഇന്ത്യ
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്സ്റ്റാർ പ്ലസ്
Picture format
 • 576i
 • HDTV 1080i
Audio formatഡോൾബി ഡിജിറ്റൽ
ഒറിജിനൽ റിലീസ്30 ജൂലൈ 2018 (2018-07-30) – 20 മാർച്ച് 2020 (2020-03-20)
കാലചരിത്രം
അനുബന്ധ പരിപാടികൾനോജോർ
External links
ഹോട്ട്സ്റ്റാർ

പരമ്പരയുടെ ഒന്നാം സീസൺ 30 ജൂലൈ 2018 മുതൽ 18 ഫെബ്രുവരി 2020 വരെ സംപ്രേഷണം ചെയ്തു.[2] ഇതിൽ മൊണാലിസ, ഹർഷ് രജ്പുത്, നിയതി ഫട്‌നാനി എന്നിവർ അഭിനയിക്കുകയും ജനപ്രീതി നേടുന്നതിന് പുറമെ TRP ചാർട്ടുകളിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തു.[3]

പരമ്പരയുടെ രണ്ടാം സീസൺ , 2020 ഫെബ്രുവരി 19 ന് സംപ്രേഷണം ആരംഭിക്കുകയും മൊണാലിസയും ശ്രുതി ശർമ്മയും അഭിനയിക്കുകയും ചെയ്തു.[4]രണ്ടാം സീസണിന് നല്ല റേറ്റിംഗുകൾ ഉണ്ടായിരുന്നിട്ടും കോവിഡ് -19ന്റെ സാഹചര്യവും ഉയർന്ന ബഡ്ജറ്റും കാരണം നസറിന്റെ രണ്ടാം സീസൺ 23 എപ്പിസോഡുകൾ കൊണ്ട് അവസാനിച്ചു.[5]

നസറിൻ്റെ ഒരു ടെലിഫിലിം 2021 ഒക്ടോബർ 10 ന് അങ്കഹീ ദസ്താൻ - നാസർ എന്ന പേരിൽ സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്തു.

സീസണുകൾ

തിരുത്തുക
-
സീസൺ എപ്പിസോഡുകൾ യഥാർത്ഥത്തിൽ സംപ്രേഷണം ചെയ്തത് (ഇന്ത്യ])
ആദ്യ സംപ്രേഷണം അവസാനം സംപ്രേഷണം
1 409 30 ജൂലൈ 2018[6] 18 ഫെബ്രുവരി 2020[7]
2 23 19 ഫെബ്രുവരി 2020[8] 20 മാർച്ച് 2020[9]

കഥാസംഗ്രഹം

തിരുത്തുക

കാട്ടിൽ അഭയം പ്രാപിക്കാൻ നിർബന്ധിതിത്തയായ ശേഷം, ദുഷ്ടയും ശക്തയുമായ ഒരു രക്ഷസയായ മോഹന ഒരു കുടുംബത്തെ ഭയപ്പെടുത്തുകയും അവരുടെ ഇളയ മകനെ ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നു. ആ കുടുംബത്തിന് ഈ രക്ഷസിൽ നിന്നും രക്ഷ നേടാൻ പറ്റുമോ?

അഭിനേതാക്കൾ

തിരുത്തുക
 • മൊണാലിസ - മോഹന റാത്തോഡ്
 • നിയതി ഫട്‌നാനി - പിയ റാത്തോഡ്
 • ഹർഷ് രജ്പുത് (ഇരട്ട വേഷം)
  • അൻഷ് റാത്തോഡ്
  • കരൺ റാത്തോഡ്
 • ശ്രുതി ശർമ്മ - ദൈവിക് പാലക് വർമ

മാറ്റ് ഭാഷകളിലെ പതിപ്പുകൾ

തിരുത്തുക
Language Title Original release Episodes Network(s) Notes
ഹിന്ദി നസർ 30 ജൂലൈ 2018 - 20 മാർച്ച് 2020 432 സ്റ്റാർ പ്ലസ് യഥാർത്ഥ പതിപ്പ്
തെലുങ്ക് അവെ കല്ലു [10] 12 നവംബർ 2018 - 30 നവംബർ 2019 279 സ്റ്റാർ മാ ഹിന്ദി പതിപ്പിൽ നിന്ന് ഡബ്ബ് ചെയ്തത്
തമിഴ് അധേ കൺഗൾ[11] 8 ഒക്ടോബർ 2018 - 2 സെപ്റ്റംബർ 2020 414 സ്റ്റാർ വിജയ് ഹിന്ദി പതിപ്പിൽ നിന്ന് ഡബ്ബ് ചെയ്തത്
ബംഗാളി നോജോർ [12] 18 മാർച്ച് 2019 - 3 നവംബർ 2019 198 സ്റ്റാർ ജൽഷ റീമേക്ക്
ഒഡിയ നജർ 13 ജനുവരി 2020 - 198 തരംഗ് ടിവി ബംഗാളി പതിപ്പിൽ നിന്ന് ഡബ്ബ് ചെയ്തത്
കന്നഡ ദൃഷ്ടി 15 ജൂൺ 2020 - 2 ഏപ്രിൽ 2021 437 സ്റ്റാർ സുവർണ ഹിന്ദി പതിപ്പിൽ നിന്ന് ഡബ്ബ് ചെയ്തത്
ഇംഗ്ലീഷ് ഈവിൾ ഐ 2020 - 2021 432 സ്റ്റാർ ലൈഫ് ഹിന്ദി പതിപ്പിൽ നിന്ന് ഡബ്ബ് ചെയ്തത്
മലയാളം മാന്ത്രികം 9 ഓഗസ്റ്റ് 2021 - ഒക്ടോബർ 2021 50 ഏഷ്യാനെറ്റ് ഹിന്ദി പതിപ്പിൽ നിന്ന് ഡബ്ബ് ചെയ്തത്
 1. Shweta Keshri (30 July 2018). "Nazar to Hum: 2 new shows are all set to hit your screens today". India Today. Retrieved 1 August 2018.
 2. "Niyati Fatnani opposite Harsh Rajput in the supernatural show 'Nazar'". The Times of India. Retrieved 2018-08-28.
 3. "Gul Khan pens heartfelt note for Niyati and Harsh as Nazar season 1 wraps up; show begins its second season". The Times of India.
 4. "'Gathbandhan' actress Shruti Sharma bags 'Nazar 2'". The Times of India.
 5. "Nazar 2 producer confirms show going off-air | Hot News Full". news.abplive.com. 10 May 2020.
 6. "Star Plus' Nazar Set To Return With Season 2". Eastern Eye.
 7. "Nazar season 1 comes to an end, Niyati Fatnani and Harsh Rajput give their last shot; see video". The Times of India.
 8. "Nazar all set for second season, Monalisa writes an emotional note for Niyati Fatnani". The Times of India.
 9. "In the post-Covid world, it will be difficult to keep expensive TV shows going: Gul Khan". Mumbai Mirror.
 10. "Nazar's Telugu dubbed version Ave Kallu to premiere soon". The Times of India.
 11. "New serial Adhe Kangal to premiere soon". The Times of India.
 12. "Supernatural-drama 'Nojor' to end soon". The Times of India.
"https://ml.wikipedia.org/w/index.php?title=നസർ_(പരമ്പര)&oldid=3685436" എന്ന താളിൽനിന്ന് ശേഖരിച്ചത്