സിർക്കോണിയം നക്ഷത്രം കണ്ടെത്തിയ മലയാളി വാന നിരീക്ഷകയാണ് നീലംകോടൻ നസ്ലിം എന്ന നസ്‌ലീം(ജനനം:)

2 0 1 0 ഡിസംബറിൽ 2 7 വയസ്സു മാത്രം പ്രായമുള്ളപ്പോഴാണ് നസ്‌ലിം ഒരു പുതിയ നക്ഷത്രത്തെ കണ്ടെത്തിയത്.

ജീവിതരേഖ തിരുത്തുക

മലപ്പുറം ജില്ലയിലെ മലയോര ഗ്രാമമായ എടക്കരയിൽ നീലംകോടൻ ബീരാൻകുട്ടിയുടെയും മറിയക്കുട്ടിയുടെയും മകളായി ജനിച്ചു. ചുങ്കത്തറ മാർത്തോമ കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദവും കോട്ടയം എം.ജി സർവകലാശാലയിൽ നിന്ന് ബിരുദാനന്തബിരുദവും നേടി. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സിൽ റിസർച്ച് അസിസ്റ്റൻറായിരുന്നു. അവിടെനിന്നാണ് ഫെല്ലോഷിപ്പോടെ പിഎച്ച്.ഡിക്കായി അയർലൻഡിൽ എത്തിയത്. [1]

ഗവേഷണം തിരുത്തുക

പ്രകാശം കുറഞ്ഞ് നശിച്ചുവെന്ന് കരുതുന്ന നക്ഷത്ര സമൂഹങ്ങളായ ‘ഹോട്ട് സബ്ഡ്വാർഫ്’ ഇനത്തിൽപെട്ട നക്ഷത്രങ്ങളുടെ പഠനത്തിനിടെ നസ്ലീം കൂട്ടുകാരുമായി ചേർന്നാണ് സിർകോണിയം നക്ഷത്രം കണ്ടെത്തിയത്. ഉത്തര അയർലൻഡിലെ ആർമാഗ് ഒബ്സർവേറ്ററിയിൽ വാനനിരീക്ഷണം നടത്തുന്നതിനിടെയാണ് പ്രത്യേക തരംഗ ദൈർഘ്യവും മറ്റ് സവിശേഷതകളുമുള്ള നക്ഷത്രം ശ്രദ്ധയിൽപെട്ടത്. ഡോ. സൈമൺ ജെഫ്രിയായിരുന്നു ഗൈഡ്. ഗവേഷണം പുരോഗമിക്കുമ്പോഴാണ് ഇരട്ട വെള്ളക്കുള്ളന്മാർ എന്നറിയപ്പെടുന്ന വയസൻ നക്ഷത്രത്തിലേക്ക് ഇവരുടെ ശ്രദ്ധ പതിഞ്ഞത്.[2]

1920കളിൽ നടത്തിയ ചില പഠനങ്ങളുടെ റിപ്പോർട്ട് പരിശോധിച്ച ഇവർ, ഈ നക്ഷത്രം നിറയെ സിർക്കൊണിയം മൂലകമാണെന്നു തിരിച്ചറിഞ്ഞു. ക്വീൻ യൂനിവേഴ്സിറ്റിയിലെ പ്രൊഫ. അലൻ ഹിബോർട്ട് ഈ മൂലകത്തിന്റെ അറ്റോമിക സ്വഭാവം നിർണയിച്ചു. സൂര്യനിൽ കാണുന്നതിൻറെ പതിനായിരം മടങ്ങ് സിർക്കൊണിയം ഈ നക്ഷത്രത്തിലുണ്ടെന്നും കണ്ടെത്തി. നക്ഷത്രത്തിൻറെ കേന്ദ്രത്തിൽ ഹീലിയം കത്തുന്നു. മറ്റു ഭാഗങ്ങളിൽ മേഘങ്ങൾ പോലെ സിർക്കോണിയവും. എൽഎസ് 4- 14 116 എന്നു ശാസ്ത്രലോകം വിളിച്ചിരുന്ന ഈ നക്ഷത്രം നസ്ലിമും സഹപ്രവർത്തകരും ചേർന്നു സിർക്കോണിയം സ്റ്റാറാക്കി. ഈ പേരിലാണ് ഇപ്പോൾ നക്ഷത്രം അറിയപ്പെടുന്നത്. കൃത്രിമ വജ്രത്തിൻറെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന മൂലകമാണ് സിർക്കോണിയം.[3]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-28. Retrieved 2012-12-28.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-29. Retrieved 2012-12-28.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-31. Retrieved 2012-12-28.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നസ്‌ലീം&oldid=3929230" എന്ന താളിൽനിന്ന് ശേഖരിച്ചത്