ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ  രണ്ടാമത്തെ ഇന്ത്യൻ  താരമാണ് പഞ്ചാബുകാരിയായ  ഡിസ്‌കസ് ത്രോ  താരം നവജീത് കൗർ ധില്ലൻ .അമേരിക്കയിലെ  ഒറിഗോണിലെ ഹെയ്വാർഡ് ഫീൽഡിൽ നടന്ന 2014 ലെ ലോക ജൂനിയർ അത്‌ലറ്റിക്  ചാമ്പ്യൻഷിപ്പിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ആയ 56.36 മീറ്റർ  കുറിച്ചാണ്  നവജീത് വെങ്കല മെഡൽ  കരസ്ഥമാക്കിയത് [1].

നവജീത് കൗർ ധില്ലൻ
വ്യക്തിവിവരങ്ങൾ
ദേശീയത ഇന്ത്യ
ജനനം (1995-03-06) 6 മാർച്ച് 1995  (29 വയസ്സ്)
അമൃതസർ ,പഞ്ചാബ് , ഇന്ത്യ
Sport
രാജ്യംഇന്ത്യ
കായികയിനംഅത്‌ലറ്റിക്‌സ്
Event(s)ഡിസ്‌കസ് ത്രോ
നേട്ടങ്ങൾ
Personal best(s)Discus throw: 59.18 m (2018)

ജമൈക്കയിലെ കിങ്സ്റ്റണിൽ നടന്ന 2002 ലെ ലോക ജൂനിയർ അത്‌ലറ്റിക്  ചാമ്പ്യൻഷിപ്പിൽ ഡിസ്‌കസ് ത്രോയിൽ സീമ ആന്റിൽ  നേടിയ  വെങ്കലമാണ് ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ മെഡൽ [2].

ഓസ്‌ട്രേലിയയിലെ  ഗോൾഡ് കോസ്റ്റിൽ  2018 ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ആയ 57.43 മീറ്റർ കുറിച്ചാണ് വെങ്കല മെഡൽ നേടി കരസ്ഥമാക്കിയത് [3].

  • "നവജീത് കൗർ ധില്ലൻ Profile-IAAF". www.iaaf.org.


  1. "നവജീത് കൗറിന് ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെങ്കലം -". en.wikipedia.org.
  2. "സീമ ആന്റിലിനു ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെങ്കലം -". en.wikipedia.org.
  3. "നവജീത് കൗറിന് കോമൺവെൽത്ത് ഗെയിംസിൽവെങ്കലം -". en.wikipedia.org.
"https://ml.wikipedia.org/w/index.php?title=നവജീത്_കൗർ_ധില്ലൻ&oldid=3114988" എന്ന താളിൽനിന്ന് ശേഖരിച്ചത്