നരന്ത

വിറ്റേസീ യിൽ പെട്ട പടർന്നു കയറുന്ന വലിയ വള്ളി

ഇന്ത്യൻ ഉപദ്വീപിലും ശ്രീലങ്കയിലും കണ്ടുവരുന്ന വിറ്റേസീ (മുന്തിരി കുടുംബം) യിൽ പെട്ട പടർന്നു കയറുന്ന വലിയ വള്ളിയാണ് നരന്ത അല്ലെങ്കിൽ ചുണ്ണാമ്പുവള്ളി (Cissus latifolia). ഇലപൊഴിയും ഈർപ്പവനങ്ങളിലും അർധനിത്യഹരിതവനങ്ങളിലും സമതലങ്ങളിലും കാണപ്പെടുന്നു. കേരളത്തിൽ കോട്ടയം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ കാണപ്പെടുന്നു. കട്ടിയുള്ള തണ്ടുകളും അറ്റത്ത് രണ്ടായി പിരിയുന്ന ചുരുൾവള്ളികളും ഉണ്ട്. ഏകാന്തരന്യാസത്തിൽ വിന്യസിച്ച ലഘുപത്രങ്ങൾ ദന്തുരമായതും ഹൃദയാകൃതിയിൽ അറ്റം കൂർത്തതുമാണ്.[1]

നരന്ത
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Subclass:
Order:
Family:
Genus:
Species:
C.latifolia
Binomial name
Cissus latifolia
Lam.
  1. "Cissus latifolia". KFRI, Peechi. Retrieved 08 ഏപ്രിൽ 2018. {{cite web}}: Check date values in: |access-date= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നരന്ത&oldid=3931051" എന്ന താളിൽനിന്ന് ശേഖരിച്ചത്