നഞ്ചുവള്ളി
ഫാബേസീ കുടുംബത്തില്പെട്ട പടർന്നുകയറുന്ന സപുഷ്പിയായ ഒരു കുറ്റിച്ചെടിയാണ് നഞ്ചുവള്ളി. (ശാസ്ത്രീയനാമം: Derris brevipes). പന്നിവള്ളി, കാർക്കൊടി എന്നീ പേരുകൾ കൂടി ഉണ്ട്. നിത്യഹരിതവനങ്ങളിലും അർദ്ധ നിത്യഹരിത വനങ്ങളിലും വളരുന്നു. ഫെബ്രുവരി മുതൽ ഡിസംബർ വരെയുള്ള കാലത്താണ് പൂക്കളും കായ്കളും ഉണ്ടാകുന്നത്. പശ്ചിമഘട്ടത്തിലെ തദ്ദേശ സസ്യമായ ഈ ചെടി മഹാരാഷ്ട്ര, കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കണ്ടുവരുന്നു. കേരളത്തിൽ പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, കൊല്ലം, തൃശ്ശൂർ, വയനാട് എന്നീ ജില്ലകളിൽ കണ്ടെത്തിയിട്ടുണ്ട്.
നഞ്ചുവള്ളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D.brevipes
|
Binomial name | |
Derris brevipes | |
Synonyms | |
|
തണ്ടുകൾ നേരിയതും മിനുസമുള്ളതുമാണ്. ഇലകൾ 3 മുതൽ 9 വരെ അണ്ഡാകൃതിയിൽ അറ്റം കൂർത്ത പത്രകങ്ങളുള്ള സംയുക്തപത്രങ്ങളാണ്. വെളുത്ത നിറമുള്ള പൂവുകൾ കുലകളായി വിരിയുന്നു. 5 * 2.5 സെ.മീ വലിപ്പത്തിൽ കാപ്പിനിറമുള്ള വിത്തുസഞ്ചിയിൽ 2 വിത്തുകൾ കാണാം.[1]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Derris brevipes at Wikimedia Commons
- Derris brevipes എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.