നഖോൺ സി തമ്മാരാത് പ്രവിശ്യ
നഖോൺ സി തമ്മാരത്ത് തായ്‌ലൻഡ് ഉൾക്കടലിൻ്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന തായ്‌ലൻഡിലെ ഒരു പ്രവിശ്യയാണ് (ചാങ്‌വാട്ട്). 2018 ലെ കണക്കുകൾ പ്രകാരം, ഏകദേശം 1.5 ദശലക്ഷം ജനസംഖ്യയുള്ള ഇത് തെക്കൻ തായ്‌ലൻഡിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായിരുന്നു. ഇതിൻറെ അയൽ പ്രവിശ്യകൾ (തെക്കുനിന്ന് ഘടികാരദിശയിൽ) സോങ്ഖ്‌ല, ഫത്താലുങ്, ട്രാങ്, ക്രാബി, സൂറത്ത് താനി എന്നിവയാണ്.[6]
നഖോൺ സി തമ്മാരാത് นครศรีธรรมราช | |||
---|---|---|---|
Other transcription(s) | |||
• Southern Thai | นครศรีธรรมราช (pronounced [nàʔ.kʰɔ̂ːn.síː.tʰām.mǎʔ.rǎt̚]) คอน (pronounced [kʰɔ̂ːn]) | ||
• Malay | Ligor (Rumi) | ||
From left to right, top to bottom : Nakhon Si Thammarat City Wall, Wat Phra Mahathat, Nakhon Si Thammarat PAO Stadium, Nakhon Si Thammarat Airport, Nakhon Si Thammarat railway station | |||
| |||
Nickname(s): Muangkhon (Thai: เมืองคอน) Nakhon (Thai:นคร) | |||
Motto(s): เราชาวนครฯ อยู่เมืองพระ มั่นอยู่ในสัจจะศีลธรรม กอปรกรรมดี มีมานะพากเพียร ไม่เบียดเบียนทำอันตรายผู้ใด ("We the Nakhon people's, the city of Buddhism. Strong in moral truth, good karma and perseverance. Never encroach nor harm anyone") | |||
Map of Thailand highlighting Nakhon Si Thammarat province | |||
Coordinates: 8°25′7″N 99°57′49″E / 8.41861°N 99.96361°E | |||
Country | Thailand | ||
Capital | Nakhon Si Thammarat | ||
• Governor | Aphinan Phuekphong (since October 2022)[1] | ||
• ആകെ | 9,943 ച.കി.മീ.(3,839 ച മൈ) | ||
•റാങ്ക് | Ranked 18th | ||
(2018)[3] | |||
• ആകെ | 1,560,433 | ||
• റാങ്ക് | Ranked 8th | ||
• ജനസാന്ദ്രത | 157/ച.കി.മീ.(410/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | Ranked 26th | ||
• HAI (2022) | 0.6263 "somewhat low" Ranked 61st | ||
• Total | baht 154 billion (US$5.3 billion) (2019) | ||
സമയമേഖല | UTC+7 (ICT) | ||
Postal code | 80xxx | ||
Calling code | 075 | ||
ISO കോഡ് | TH-80 | ||
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകമലയ് ഉപദ്വീപിൻറെ കിഴക്ക് ഭാഗത്ത് തായ്‌ലൻഡ് ഉൾക്കടലിലാണ് ഈ പ്രവിശ്യ. ഇതിൻറെ ഭൂരിഭാഗം പ്രദേശങ്ങളും പരുക്കൻ മലയോര വനമാണ്. 1,835 മീറ്റർ (6,000 അടി) ഉയരമുള്ള, തെക്കൻ തായ്‌ലൻഡിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഖാവോ ലുവാങ് ഈ പ്രവിശ്യയിലാണ്.[7] പ്രവിശ്യലെ മൊത്തം വനപ്രദേശം 1,820 ചതുരശ്ര കിലോമീറ്റർ (700 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 18.4 ശതമാനം ആണ്.
ദേശീയോദ്യാനങ്ങൾ
തിരുത്തുകപ്രവിശ്യയിൽ മൊത്തം ആറ് ദേശീയോദ്യാനങ്ങളുണ്ട്, അവയിലെ അഞ്ചെണ്ണവും മറ്റുള്ള പതിനഞ്ച് ദേശീയോദ്യാനങ്ങളും ചേർന്ന് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 5 (നഖോൻ സി തമ്മാരത്ത്) രൂപം കൊള്ളുമ്പോൾ ആറാമത്തെ ദേശീയോദ്യാനമായ ഖാവോ പു-ഖാവോ യാ തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 6 ൽ (സോങ്ഖ്‌ല) ഉൾപ്പെടുത്തിയിരിക്കുന്നു.
- ഖാവോ പു–ഖാവോ യാ ദേശീയോദ്യാനം, 694 ചതുരശ്ര കിലോമീറ്റർ (268 ചതുരശ്ര മൈൽ)[8]:42
- ഖാവോ ലുവാങ് ദേശീയോദ്യാനം, 570 ചതുരശ്ര കിലോമീറ്റർ (220 ചതുരശ്ര മൈൽ)[9]:9
- ഖാവോ നാൻ ദേശീയോദ്യാനം, 410 ചതുരശ്ര കിലോമീറ്റർ (160 ചതുരശ്ര മൈൽ)[10]:113
- ഹാറ്റ് ഖാനോം-മു കോ തേൽ തായ് ദേശീയോദ്യാനം, 312 ചതുരശ്ര കിലോമീറ്റർ (120 ചതുരശ്ര മൈൽ)[11]:16
- നാംടോക്ക് യോങ് ദേശീയോദ്യാനം, 205 ദേശീയോദ്യാനം (79 ചതുരശ്ര മൈൽ)[12]:64
- നാംടോക് സി ഖിത് ദേശീയോദ്യാനം, 145 ദേശീയോദ്യാനം (56 ചതുരശ്ര മൈൽ)[13]:95
ചരിത്രം
തിരുത്തുകസമ്പന്നമായ ചരിത്രമുള്ള തായ്‌ലൻഡിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ് നഖോൺ സി തമ്മാരത്ത്. നഗരത്തിന് സമീപമുള്ള ആദ്യകാല വാസസ്ഥലം ആധുനിക നഗരത്തിന് ഏകദേശം പത്ത് കിലോമീറ്റർ തെക്കുഭാഗത്തുള്ള താ റുവ ആയിരുന്നു. അവിടെനിന്ന് കണ്ടെടുത്തിട്ടുള്ള സോംഗ് രാജവംശത്തിൽ നിന്നുള്ള സെറാമിക്സ് പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ്. പുരാതന കാലത്ത്, നഖോൺ സി തമ്മാരത്ത് ശ്രീവിജയയുടെ ഭരണത്തിൻ കീഴിലായിരുന്നു. 775-ഓടെ ശ്രീവിജയയിലെ രാജാവ് മലയ് ഉപദ്വീപിലെ ലിഗോറിൽ കാലുറപ്പിച്ചുകൊണ്ട് അവിടെ ശ്രീബുദ്ധനും ബോധിസത്വന്മാരായിരുന്ന പദ്മപാണി, വജ്രപാണി എന്നിവർക്കുമായി സമർപ്പിച്ചിരിക്കുന്ന ഒരു സങ്കേതം ഉൾപ്പെടെ വിവിധ കെട്ടിടങ്ങൾ നിർമ്മിച്ചു.
പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ക്രോണിക്കിൾസ് ഓഫ് നഖോൺ സി തമ്മാരത്തിൽ പതിമൂന്നാം നൂറ്റാണ്ടിൽ ശ്രീ തമ്മസോക്ക് രാജാവ് ഇന്നത്തെ നഖോൺ സി തമ്മാരത്തിൻറെ അടിത്തറയ്ക്ക് കാരണമായതായി പറയുന്നു. 1231-ൽ ശ്രീ തമ്മസോക് രാജാവ് താംബ്രലിംഗ ഭരിച്ചിരുന്നതായി ചൈയയിൽ നിന്ന് കണ്ടെത്തിയ ഒരു ശിലാലിഖിതത്തിൽ പറയുന്നു. ശ്രീ തമ്മസോക് രാജാവ് വാട്ട് ഫ്രാ മഹാതത്ത് നിർമ്മിക്കുകയും സിംഗാളീസ് തേരവാദ ബുദ്ധമതം തൻറെ നാട്ടിൽ അവതരിപ്പിക്കുകയും ചെയ്തു. നഖോൺ സി തമ്മാരത്ത് രാജ്യം ചുംഫോണിൽ നിന്ന് വടക്കോട്ടും പഹാങ്ങിൽ നിന്ന് തെക്കോട്ടും വ്യാപിച്ചുകിടക്കുന്ന "പന്ത്രണ്ട് നഗരങ്ങളുടെ" അധികാരങ്ങൾ കൈവശപ്പെടുത്തി. 1292-ൽ സുഖോത്തായിയിലെ രാംകാംഹായെങ് ശിലാലിഖിതത്തിൽ "നഖോൻ സി തമ്മാരത്" എന്ന് ആദ്യമായി പരാമർശിച്ചു. അതിനർത്ഥം "ശ്രീ തമ്മാസോക്ക് രാജാവിൻ്റെ നഗരം" അല്ലെങ്കിൽ "സന്മാർഗ്ഗിയായ രാജാവിൻ്റെ നഗരം" എന്നാണ്. നഖോൺ സി തമ്മാരത്ത് രാജ്യം അസ്തമിച്ചതോടെ പതിനാലാം നൂറ്റാണ്ടിൽ നഗരം നശിക്കുകയും ചെയ്തു. ഫ്രാ ഫാനോം താലെ എന്നറിയപ്പെട്ടിരുന്ന ഫെച്ചബുരിയുടെ ഭരണാധികാരി തൻ്റെ മകൻ ഫ്രാ ഫാനോം വാങിനെ നഗരം പുനഃസ്ഥാപിക്കാനും ഭരിക്കാനും അയച്ചു. നഖോൺ സി തമ്മാരത്ത് പിന്നീട് മണ്ഡല സമ്പ്രദായത്തിന് കീഴിൽ മധ്യ സയാമീസ് സാമ്രാജ്യമായ അയുത്തായയുടെ സ്വാധീനത്തിൻ കീഴിലായി.
അയുത്തായ കാലഘട്ടം
തിരുത്തുകപതിനഞ്ചാം നൂറ്റാണ്ടിൽ ത്രൈലോകനാഥൻ രാജാവിൻ്റെ കീഴിൽ, നഖോൺ സി തമ്മാരാത്തിൽ ഒരു കേന്ദ്രീകൃത ഭരണ സംവിധാനം ലക്ഷ്യമിട്ടുകൊണ്ട് നഗരത്തിലേക്ക് ഗവർണർമാർ നിയമിക്കപ്പെട്ടു. ദക്ഷിണ തായ്‌ലൻഡിലും മലയ് പെനിൻസുലയിലും ഒരു സയാമീസ് അധികാര കേന്ദ്രമായി പ്രവർത്തിച്ച നഖോൺ സി തമ്മാരത്ത് ഇത് മുവാങ് ഏക് അല്ലെങ്കിൽ ഒന്നാംതരം നഗരമായി മാറി. 1629-ൽ ജാപ്പനീസ് സാഹസികനായിരുന്ന യമാദ നാഗമാസ നഖോൺ സി തമ്മാരത്തിൻ്റെ ഗവർണറായി നിയമിക്കപ്പെട്ടു. 1688-ലെ സയാമീസ് വിപ്ലവത്തിനുശേഷം നഖോൺ സി തമ്മാരത്തിൻ്റെ ഗവർണർ പുതിയ രാജാവായ ഫെട്രാച്ചയ്‌ക്കെതിരെ കലാപം നടത്തി. 1692-ൽ നഖോൺ സി തമ്മാരത്തിൽ വിമതരെ ഒതുക്കാനായി ഫെട്രാച്ച രാജാവ് സൈന്യത്തെ അയച്ചു.
തോൻബുരി കാലഘട്ടം
തിരുത്തുക1767-ൽ അയുത്തായ രാജ്യത്തിൻറെ പതനത്തിനുശേഷം, നഖോൺ സി തമ്മാരത്തിൻ്റെ വൈസ് ഗവർണറായിരുന്ന ഫ്ര പാലറ്റ് നു തെക്കൻ തായ്‌ലൻഡിൻ്റെ പ്രാദേശിക യുദ്ധപ്രഭുവും ഭരണാധികാരിയുമായി സ്വയം പ്രഖ്യാപിച്ചു. 1769-ൽ ഫ്ര പാലത് നു അഥവാ ചാവോ ഫ്രായ നഖോൺ നുവിനെ കീഴടക്കുന്നതിനായി തോൻബുരിയിലെ രാജാവ് ടക്‌സിൻ തെക്കോട്ട് നീങ്ങി. ചാവോ ഫ്രായ നഖോൺ നുവിനെ തോൻബുരിയിലേക്ക് കൊണ്ടുപോയെങ്കിലും 1776-ൽ നഖോൺ സി തമ്മാരത്തിൻ്റെ ഒരു സാമന്ത ഭരണാധികാരിയായി ടക്‌സിൻ രാജാവ് നഖോൺ നുവിനെ നിയമിച്ചു.
രത്തനകോസിൻ കാലഘട്ടം
തിരുത്തുകചയോഫ്രായ നഖോണിന് (നോയി) ശേഷം, അദ്ദേഹത്തിൻ്റെ മകനും പിന്നീട് ചെറുമകനും നഖോൺ സി തമ്മാരത്തിൻ്റെ ഗവർണർമാരായി. ചുലലോങ്‌കോൺ രാജാവിൻ്റെ പരിഷ്‌കാരങ്ങൾക്കിടയിൽ, നഖോൺ സി തമ്മാരത്തിൻ്റെ പരമ്പരാഗത ഗവർണർഷിപ്പ് നിർത്തലാക്കുകയും 1896-ൽ നഗരം മൊന്തോൺ നഖോൺ സി തമ്മാരത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. 1932-ൽ മൊന്തോൺ സമ്പ്രദായം നിർത്തലാക്കിയപ്പോൾ, നഖോൺ സി തമ്മാരത്ത് ഒരു സ്വതന്ത്ര പ്രവിശ്യയായി മാറി.
മതം
തിരുത്തുകഭൂരിപക്ഷവും ബുദ്ധമതത്തിൽ വിശ്വസിക്കുന്ന നഖോൺ സി തമ്മാരത്തിലെ ജനതയയുടെ ഏകദേശം 92.08 ശതമാനം ആളുകൾ ബുദ്ധമതവും ഏകദേശം 7.03% ഇസ്ലാം മതവും ഏകദേശം 0.89 ശതമാനം ക്രിസ്തുമതവും അനുഷ്ടിക്കുന്നവരാണ്. ഇതിനു പുറമേ മറ്റ് മതക്കാരുമുണ്ട്.
ഭരണപരമായ വിഭാഗങ്ങൾ
തിരുത്തുകപ്രവിശ്യാ സർക്കാർ
തിരുത്തുകനഖോൺ സി തമ്മാരത്ത് പ്രവിശ്യയെ 23 ജില്ലകളായി തിരിച്ചിരിക്കുന്നു (ആംഫോകൾ). ജില്ലകളെ വീണ്ടും 165 ഉപജില്ലകളായും (ടാംബൺസ്) 1428 ഗ്രാമങ്ങളായും (മുബാൻ) തിരിച്ചിരിക്കുന്നു.
|
|
പ്രാദേശിക സർക്കാർ
തിരുത്തുക2019 നവംബർ 26 ലെ കണക്കനുസരിച്ച്,[14] പ്രവിശ്യയിൽ ഒരു നഖോൺ സി തമ്മാരത്ത് പ്രവിശ്യാ ഭരണ സ്ഥാപനവും (ഓങ്കൻ ബോറിഹാൻ സുവാൻ ചാങ്‌വാട്ട്) 54 മുനിസിപ്പൽ (തെസബാൻ) പ്രദേശങ്ങളും ഉണ്ട്. നഖോൺ സി തമ്മാരത്തിന് തെസബൻ നഖോൺ പദവിയുണ്ട്. പാക് ഫുൻ, തുങ് സൺ, പാക് പനാങ് എന്നിവയ്ക്ക് പട്ടണത്തിൻ്റെ (തെസബൻ മുവാങ്) പദവിയുണ്ട്. കൂടാതെ 50 ഉപജില്ല മുനിസിപ്പാലിറ്റികൾ (തെസബൻ ടാംബൺ) ഉണ്ട്. മുനിസിപ്പൽ ഇതര പ്രദേശങ്ങൾ ഭരിക്കുന്നത് 130 ഉപജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഓർഗനൈസേഷനുകളാണ് - SAO (ongkan borihan suan tambon).
ഗതാഗതം
തിരുത്തുകനഖോൺ സി തമ്മാരത്ത് വിമാനത്താവളം പ്രവിശ്യയിലെ വ്യോമസേവനവും നഖോൺ സി തമ്മാരത്ത് റെയിൽവേ സ്റ്റേഷൻ പ്രവിശ്യയിലെ റെയിൽവേ സേവനവും നിർവ്വഹിക്കുന്നു.
ആരോഗ്യം
തിരുത്തുകപൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ കീഴിലുള്ള മഹാരാജ് നഖോൺ സി തമ്മാരത് ആശുപത്രിയാണ് പ്രവിശ്യയിലെ പ്രധാന ആശുപത്രി.
അവലംബം
തിരുത്തുക- ↑ "ประกาศสำนักนายกรัฐมนตรี เรื่อง แต่งตั้งข้าราชการพลเรือนสามัญ" [Announcement of the Prime Minister's Office regarding the appointment of civil servants] (PDF). Royal Thai Government Gazette. 139 (Special 227 Ngor). 2. 26 September 2022. Retrieved 25 June 2023.
- ↑ Advancing Human Development through the ASEAN Community, Thailand Human Development Report 2014, table 0:Basic Data (PDF) (Report). United Nations Development Programme (UNDP) Thailand. pp. 134–135. ISBN 978-974-680-368-7. Retrieved 17 January 2016, Data has been supplied by Land Development Department, Ministry of Agriculture and Cooperatives, at Wayback Machine.
{{cite report}}
: CS1 maint: postscript (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "รายงานสถิติจำนวนประชากรและบ้านประจำปี พ.ศ.2561" [Statistics, population and house statistics for the year 2018]. Registration Office Department of the Interior, Ministry of the Interior (in തായ്). 31 December 2018. Archived from the original on 2019-06-14. Retrieved 20 June 2019.
- ↑ "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 35
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
- ↑ "About Nakhon Si Thammarat". Tourism Authority of Thailand (TAT). Archived from the original on 2019-04-22. Retrieved 2 August 2019.
- ↑ "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ข้อมูลพื้นที่อุทยานแห่งชาติ (เตรียมการ) 22 แห่ง" [Information of 22 National Parks Areas (Preparation)]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 2022-11-03. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link) - ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Number of local government organizations by province". dla.go.th. Department of Local Administration (DLA). 26 November 2019. Retrieved 10 December 2019.
21 Nakhon Si Thammarat: 1 PAO, 1 City mun., 3 Town mun., 50 Subdistrict mun., 130 SAO.