ധർമ്മോത്ത്‌ പണിക്കർ

(ധർമ്മോത്ത് പണിക്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധ്യകേരളത്തിൽ രാഷ്ട്രീയ നേതൃത്വമുണ്ടായിരുന്ന മലബാറിലെ ഒരു പ്രഭുകുടുംബം. സാമൂതിരിയുടെ നാലു ആസ്ഥാന കാര്യക്കാരിൽ ഒരു സ്ഥാനി. കോഴിക്കോട്ടായിരുന്നു[1] പുരാസ്ഥാനം. എ.ഡി.1487-നടുത്ത രായിരനെല്ലൂരിൽ തെക്കുമ്മലയിൽ[2] ചെറുമഠം നിർമ്മിച്ച് നെടുങ്ങനാട്ടിൽ [3] താമസമാക്കി. അടക്കാപുത്തൂർ പുത്തൻമഠം, കുളക്കാട്ട് മഠം, പൂതക്കാട്ട് മഠം, കാരമ്പത്തൂർ മഠം, വലിയകത്തു മഠം, മൂലേങ്കുന്നത്ത് മഠം എന്നീ താവഴികളായി മാറി. ഈ ആറു താവഴികളിൽ നിന്നും മൂത്ത പുരുഷനാണ് അരിയിട്ടു വാഴ്ച കഴിഞ്ഞു തമ്മെ മൂത്ത പണിക്കരായി സ്ഥാനത്തെത്തുക.

തമ്മെ പണിക്കരുടെ കളരി (2017-ൽ പുതുക്കിയ രൂപം)

പ്രാചീന സ്ഥാനം

തിരുത്തുക

പരമ്പരയായി കോഴിക്കോട്‌ സാമൂതിരിമാരുടെ ഗുരുനാഥനും പടത്തലവനുമായിരുന്നു ധർമ്മോത്ത്‌ പണിക്കർ. എ.ഡി. 1180-നടുത്ത് സാമൂതിരി കോഴിക്കോട് പിടിക്കുന്നതിൽ ഇവർ ഒപ്പമുണ്ടായിരുന്നതായി പറയുന്നു. [4] താഴെ കൊടുത്ത നാല് കാര്യക്കാർ ആയിരുന്നു സാമൂതിരിയുടെ ആസ്ഥാന പ്രമുഖർ.

കുടുംബ നാമം സ്ഥാനം സ്ഥലം ആസ്ഥാന കാര്യം
മോണ്ടമ്പലത്ത് മൂസ്സത് തിനയഞ്ചേരി എളയത് മോണ്ടമ്പലത്തു ഇല്ലം, അഴിഞ്ഞിലം തളിക്കു സമീപം, രാമനാട്ടുകര പടത്തലവൻ
ധർമ്മോത്ത് പണിക്കർ തമ്മെ മൂത്ത പണിക്കര് കോഴിക്കോട്, രായിരനല്ലൂർ കളരി സ്ഥാനം പടത്തലവൻ, സാമൂതിരിയുടെ കളരി ഗുരുനാഥൻ
മങ്ങാട്ട് അച്ചൻ പടത്തലവൻ
പാറനമ്പി പുഷ്പകം വരക്കൽ പാറനമ്പി വരക്കൽ, കോഴിക്കോട് പടത്തലവൻ

ചരിത്രം

തിരുത്തുക

കുന്നലക്കോനാതിരിമാർ സാമൂതിരി എന്നപേരിൽ അറിയപ്പെടാൻ തുടങ്ങുന്ന പതിനഞ്ചാം നൂററാണ്ടിന്നും മുമ്പുതന്നെ ധർമ്മോത്തു പണിക്കർ‍ അവരോടെപ്പം ചേർന്നതായി കരുതപ്പെടുന്നു. പതിനാലാം നൂറ്റാണ്ടിൽ സാമൂതിരി നെടുങ്ങനാട് അധീനപ്പെടുത്തിയതോടെ ധർമ്മൊത്ത് പണിക്കർമാർ കോഴിക്കോട്ടു നിന്ന് പട്ടാമ്പിക്കടുത്ത് നടുവട്ടം പ്രദേശത്ത് താമസമാക്കുന്നതാണു കാണുന്നത്. രാജ്യം വികസിക്കുന്നതിനനുസരിച്ച് സമൂതിരി സ്വന്തം പടത്തലവന്റെ സാന്നിദ്ധ്യം രാജ്യത്തിന്റെ തന്ത്രപ്രധാനമായ പ്രദേശത്തേക്ക് മാറ്റുകയായിരുന്നു. [5]. തുടർന്ന്‌ പതിനെട്ടാം നൂററാണ്ടിൽ മൈസൂർ പടയുടെ കോഴിക്കോട് ആക്രമണംവരെ ഇവർ കോഴിക്കോടിന്റെ ഭരണ-യുദ്ധരംഗങ്ങളിൽ സജീവസാന്നിദ്ധ്യമായി അചഞ്ചലരായി നിലകൊണ്ടു. എ.ഡി. 1717-ൽ സന്ധിസംഭാഷണങ്ങളിൽ ഡച്ചുകാരുടെ ഒരു പ്രധാന ആവശ്യം ധർമ്മോത്ത്‌ പണിക്കരെ ഭരണ-യുദ്ധകാര്യങ്ങളിൽ നിന്ന്‌ ഒഴിവാക്കണമെന്നായിരുന്നു. കോഴിക്കോട്‌ സാമൂതിരി കോവിലകസമുച്ചയത്തിൽ ധർമ്മോത്ത്‌ പണിക്കരുടെ കുടിയിരിപ്പ് ഇന്നും നിലനിർത്തിപ്പോരുന്നുണ്ട്‌.[6] ധർമ്മോത്ത് പണിക്കരുടെ കളരി പട്ടാമ്പിക്കടുത്ത്‌ നടുവട്ടം പ്രദേശത്ത് ‌ ഇന്നുമുണ്ട്. തമ്മെ പണിക്കർ എന്നും അറിയപ്പെട്ടിരുന്ന ഇവരുടെ കുടുംബം‍ പിൽക്കാലത്ത്‌ ‌ അവിടെ നിന്നും ഇന്നത്തെ പാലക്കാട്‌ ജില്ലയുടെ പല ഭാഗങ്ങളിലേക്കും പല കാലത്തായി പിരിഞ്ഞുതാമസിച്ചിട്ടുമുണ്ട്‌.

1806 ൽ ബ്രിട്ടീഷുകാർ സാമൂതിരിയിൽ നിന്ന് അധികാരം പിടിച്ചെടുത്തപ്പോൾ മാലിഖാൻ നൽകിയിരുന്നവരുടെ കൂട്ടത്തിൽ തമ്മെ പണിക്കരും ഉണ്ട്.[7] സാമൂതിരിമാരുടെ അരിയിട്ടു വാഴ്ചയ്ക്ക് സാന്നിദ്ധ്യമുണ്ട്.[8]

താവഴികൾ

തിരുത്തുക
ക്രമം കേൾവിയിലെ കാലം പേര് ആസ്ഥാനം ഭൂമി കാണുന്ന പ്രദേശങ്ങൾ
എ.ഡി.1180-നടുത്ത് കോഴിക്കോട് ആസ്ഥാനം കോഴിക്കോട് നഗരം, കിളിപ്പറമ്പ് ക്ഷേത്രസമീപം മാങ്കാവ്, ധർമോത്തും കാവ്, കാരക്കുന്ന്, നഗരം ദേശങ്ങൾ
1. എ.ഡി. 1487-നടുത്ത് ചെറുമഠം (വലിയകത്തു മഠം), മണിയമ്പത്തൂർ മഠം തെക്കുംമല-രായിരനെല്ലൂർ, മണ്ണിയമ്പത്തുർ വളാഞ്ചേരി, തിരുവേഗപ്പുറ
2. എ.ഡി. 1766-നടുത്ത്(?) കുളക്കാട്ടു മഠം കുളക്കാട് ദേശം, മൂത്തേടത്തുമാടമ്പ് അംശം സമീപ ദേശങ്ങൾ
3. എ.ഡി. 1766-നടുത്ത്(?) അടക്കാപുത്തൂർ തമ്മെ പുത്തൻമഠം അടക്കാപുത്തൂർ ദേശം, മൂത്തേടത്തുമാടമ്പ് അംശം സമീപ ദേശങ്ങൾ
4. എ.ഡി. 1766-നടുത്ത്(?) പൂതക്കാട് മഠം പൂതക്കാട് ദേശം, മൂത്തേടത്തുമാടമ്പ് അംശം സമീപ ദേശങ്ങൾ
5. എ.ഡി. 1800-നു ശേഷം(?) കാരമ്പത്തുർ മഠം കാരമ്പത്തുർ ദേശം, തിരുവേഗപ്പുറ സമീപ ദേശങ്ങൾ

ചില പ്രസിദ്ധർ: ധർമ്മോത്ത് പണിക്കർ

തിരുത്തുക
ക്രമം പേര് പ്രസിദ്ധി
1. പ്രൊഫ. പി. കൊച്ചുണ്ണി പണിക്കർ ചരിത്രം, ഭൂമിശാസ്ത്രം പ്രൊഫസർ. പാലക്കാട് വിക്ടോറിയ കോളേജിൽ പ്രിൻസിപ്പൽ
2. പി.ടി. ഭാസ്കര പണിക്കർ പ്രസിദ്ധനായ രാഷ്ട്രീയ വിചക്ഷണൻ, എഴുത്തുകാരൻ, ചിന്തകൻ; മലബാർ ഡിസ്ക്ട്രിക്ട് ബോർഡ് പ്രസിഡന്റ്; അനേകം പ്രസിദ്ധ സ്ഥാപനങ്ങളുടെ സ്ഥാപകനും പ്രോത്സാഹകനും
3. പി. ഭാസ്കര പണിക്കർ മദ്രാസ് പച്ചയപ്പാസ് കോളേജിലെ കെമിസ്ട്രി പ്രൊഫസർ
4. ഡോക്ടർ പി. രാമനുണ്ണി ഗവൺമെൻറ് സർവ്വീസിൽ ഫിസിഷ്യൻ, പാലക്കാട്

ഇതും കാണുക

തിരുത്തുക
  1. K.V. Krishna Ayyar (1938). The Zamorins of Calicut. Calicut.{{cite book}}: CS1 maint: location missing publisher (link)
  2. പ്രൊഫ. പി. കൊച്ചുണ്ണി പണിക്കർ (1984). നമ്മുടെ തറവാട്. തിരുവനന്തപുരം.{{cite book}}: CS1 maint: location missing publisher (link)
  3. എസ് രാജേന്ദു (2012). നെടുങ്ങനാട് ചരിത്രം, പ്രാചീന കാലം മുതൽ എ. ഡി. 1860 വരെ. പെരിന്തൽമണ്ണ.{{cite book}}: CS1 maint: location missing publisher (link)
  4. K.V. Krishna Ayyar (1938). The Zamorins of Calicut. Calicut.{{cite book}}: CS1 maint: location missing publisher (link)
  5. ജീവിതം എന്റെ ബോധിവൃക്ഷം,പ്രൊഫ. കെ.വി. ഈശ്വര വാരിയർ
  6. സാമൂതിരിചരിത്രത്തിലെ കാണാപ്പുറങ്ങൾ, എൻ.എം.നമ്പൂതിരി.
  7. വില്ല്യം ലോഗൻ, മലബാർ മാനുവൽ
  8. സാമോരിൻസ് ഓഫ് കലികറ്റ്,കെ.വി,കൃഷ്നയ്യർ

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ധർമ്മോത്ത്‌_പണിക്കർ&oldid=3778820" എന്ന താളിൽനിന്ന് ശേഖരിച്ചത്