രായിരനെല്ലൂർ കുന്ന്
ദക്ഷിണ മലബാറിലെ പ്രസിദ്ദമായൊരു തീർത്ഥാടന കേന്ദ്രമാണ് രായിരനെല്ലൂർ കുന്ന്. പാലക്കാട് ജില്ലയുടെ പശ്ചിമ ഭാഗത്ത് ഭാരതപുഴയുടെ കരയിലെ വിളയൂർ- തിരുവേഗപുറ എന്നീ ഗ്രാമങ്ങൾകിടെയിലാണ് രായിരനെല്ലൂർ കുന്ന് സ്ഥിതി ചെയ്യുന്നത്. മലബാറിൽ അങ്ങോളമിങോളം കാണുന്ന ഇടനാടൻ കുന്നുകളുടെ തുടർചയായിതിനെ കാണാം. തനതായ ജന്തു-സസ്യജാലങ്ങളാൽ സമ്പുഷ്ടമായ ഇവിടം നാറണത്തു ഭ്രാന്തൻ എന്ന കഥാപാത്രതിന്റെ പേരിനോടനുബന്ധിച്ചാണ് പ്രസിദ്ധമായത്.
രായിരനെല്ലൂർ കുന്ന് | |
---|---|
തീർത്ഥാടന സ്ഥലം | |
Country | India |
State | Kerala |
District | Palakkadu District, Pattambi Tehsil |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
Telephone code | 04933 |
ചരിത്രം
തിരുത്തുകവിക്രമാദിത്യ മഹാരാജാവിന്റെ സഭയിലെ നവരത്നങളിലൊരാളായ വരരുചിയുടെ മകനായാണ് നാറണത്ത് ഭ്രാന്തന്റെ ജനനം. പറയിപെറ്റ പന്തിരുകുലത്തിലെ ഒരംഗമാണ് ഇദ്ദേഹം
. പാലക്കാട് ജില്ലയിലെ ചെത്തല്ലൂർ പ്രദേശത്തെ നാറാണത്തു മംഗലം മനയിലാണ് മാതാപിതാക്കൾ ഉപേക്ഷിച്ചതിന് ശേഷം ഇദ്ദേഹം വളർന്നത്.ഭ്രാന്തൻ വേദം പഠിക്കാനാണ് തിരുവേഗപ്പുറയിലെത്തിയതെന്ന് കരുതപ്പെടുന്നു. പിന്നീട് തിരുവേഗപ്പുറ ഗ്രാമവും സമീപത്തുള്ള രായിരനെല്ലൂർ മലയും ഭ്രാന്തന്റെ വിഹാര കേന്ദ്രമായി മാറി. മലയിലേക്ക് കല്ലുരുട്ടികയറ്റി മുകളിലെത്തിച്ചശേഷം അത് തഴേക്കുരുട്ടിവിട്ട് പൊട്ടിച്ചിരിക്കുക ഭ്രാന്തന്റെ പതിവ് വിനോദമായിരുന്നു. ഇത്തരത്തിൽ നോക്കിയാൽ ഭ്രാന്തന് ഗ്രീക്ക് പുരാണങ്ങളിലെ സിസിഫസുമായി സാമ്യമുണ്ട് പക്ഷേ സിസിഫസിൽ നിന്ന് വ്യത്യസ്തമായി ശാപത്തിനാലല്ല സ്വന്തം ഇഷ്ടപ്രകാരമാണ് ഭ്രാന്തന്റെ പ്രവൃത്തികൾ.രായിരനെല്ലൂർ കുന്നിൽ വച്ചാണ് ദുർഗാ ദേവി ഭ്രാന്തന് മുന്നിൽ പ്രത്യക്ഷയാകുന്നത്, അതിനു ശേഷം ഇവിടെ ഒരു ക്ഷേത്രം നിർമ്മിക്കുകയും ദുർഗാ ദേവിയെ ആരാധിച്ചുപോരുകയും ചെയ്യുന്നു.ഭ്രാന്തന്റെ പ്രവൃത്തികളാൽ പ്രസിദ്ധിയാർജിച്ച കുന്നിനെ "ഭ്രാന്താചലം" എന്നും വിളിച്ചുപോരുന്നു.
പ്രധാന കാഴ്ചകൾ
തിരുത്തുകകുന്ന് കേറി ചെന്നാൽ കാണാവുന്ന പ്രധാന കാഴ്ചയാണ് ഇവിടുത്തെ ദുർഗാ ദേവി ക്ഷേത്രം. ക്ഷേത്ര ദർശനത്തിനായി എല്ലാ വർഷവും തുലാം ഒന്നിന് ആയിരകണക്കിനാളുകൾ മല കയറി ഇവിടെയെത്തുന്നു. ഭ്രാന്തന്റെ കല്ലുമായി നിൽകുന്ന ശില്പം വളരെ ദൂരെ നിന്നു തന്നെ കാണാവുന്നതാണ്.കല്ല് കാൽകീഴിൽ വച്ച് കൈകളുയർത്തി അനുഗ്രഹിക്കുന്ന രീതിയിലാണ് ശില്പത്തിന്റെ നിർമ്മാണം. ഈ ശില്പം രായിരനെല്ലൂരിനെ മറ്റ് കുന്നുകളിൽ നിന്നും തിരിച്ചരിയാൻ സഹായിക്കുന്നു.പണ്ട് ഭ്രാന്തനെ ചങ്ങലക്കിട്ടുവെന്ന് കരുതപ്പെടുന്ന ആൽ മരവും ഇവിടെ കാണാം. ആൽ മരത്തിൽ നിന്നും പുറത്തേക്ക് തള്ളി നിൽക്കുന്ന ഏതാനും ചങ്ങലകണ്ണികൾ നാറാണത്ത് ഭ്രാന്തനെന്ന സങ്കല്പത്തിന് മജ്ജയും മാംസവും നൽകുന്നു.
ജൈവവൈവിധ്യം
തിരുത്തുകചരിത്രപ്രസിദ്ധമായ ഒരു സ്മാരകമാണെങ്കിലും പുറമെ അതിന്റെ യാതൊരു ലക്ഷണവും കാണിക്കുന്നില്ല ഈ പ്രദേശം.ചുറ്റും നെല്പാടങ്ങളാൽ ചുറ്റപ്പെട്ട ഒരു തുരുത്തുപോലെയാണ് രായിരനെല്ലൂർ കുന്ന്,ഈ കുന്നും തുടർച്ചയായി കാണുന്ന മറ്റ് കുന്നുകളും പ്രദേശത്തെ ജൈവസന്തുലനത്തിൽ പ്രധാന പങ്കു വഹിക്കുന്നു.ഒരു കാലത്ത് വള്ളുവനാട്ടിലുടനീളം കണ്ടു വന്നിരുന്ന തനതായ കുറ്റിച്ചെടികളും പൂക്കളും ഇന്ന് കുന്നിന്റെ പരിസരപ്രദേശത്ത് മാത്രമായി ഒതുങ്ങിയിരിക്കുന്നു.ദേശീയ പക്ഷിയായ മയിൽ, കുറുക്കന്മാർ, കീരി, വാവൽ, ഇഴജന്തുക്കൾ തുടങ്ങിയവയും ഇവിടെ കാണപ്പെടുന്നു.
വഴി
തിരുത്തുകകുന്നിന്റെ അടിഭാഗത്തുനിന്നും തുടങ്ങി ഇപ്പോൾ മുകളിലേക്കു കയറി വരുന്ന റബ്ബർ കൃഷി ഇവിടുത്തെ തനതായ ജൈവ വൈവിധ്യത്തിനൊരു തിരിച്ചടിയാണ്. മലമുകളിലുള്ള ചരിത്രസ്മാരകങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ അധികൃതരുടെ ഭാഗത്തു നിന്നും കിട്ടിയിട്ടില്ല എന്നുള്ളത് ഇപ്പോഴും ഒരു പരാതിയാണ്. പട്ടാമ്പിയാണ് ഏറ്റവും അടുത്തുള്ള റെയിൽ വെ സ്റ്റേഷൻ, വളാഞ്ചേരി- കൊപ്പം റൂട്ടിലെ നടുവട്ടം വായനാശാല സ്റ്റോപ്പിലിറങ്ങിയാൽ രായിരനെല്ലൂർ മലയിലെത്താം.
അവലംബം
തിരുത്തുകcitywink.in/place/all-tourist-places-in-kerala/ www.yentha.com/news/view/.../Yentha-Travel-Press-Rayiranellur-To-Refresh-Your-S... https://nspillai.wordpress.com/2011/07/14/sthalanamakautukam/ https://issuu.com/infogetsomeair/docs/farm_travelouge