മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്
മലബാർ ജില്ലയിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു തദ്ദേശഭരണസംവിധാനമായിരുന്നു മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്. സ്വാതന്ത്ര്യാനന്തരം എല്ലാ ജില്ലകളിലും പഞ്ചായത്തുകൾ രൂപീകൃതമാവുകയും ഡിസ്ട്രിക്റ്റ് ബോർഡ് സംവിധാനം ഇല്ലാതാവുകയും ചെയ്തു.[1] മദ്രാസ് സ്റ്റേറ്റിലെ എല്ലാ ജില്ലകളിലും ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളോടുകൂടിയ ജില്ലാ ബോർഡുകളുണ്ടായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത് എന്നീ വകുപ്പുകൾ ജില്ലാ ബോർഡിന്റെ കീഴിലായിരുന്നു. നിയമം, നീതിന്യായം, നികുതി എന്നീവകുപ്പുകൾ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്നതിനാൽ ഡിസ്ട്രിക്റ്റ് ബോർഡിന് ഇവയിൽ അധികാരമുണ്ടായിരുന്നില്ല.[2] 1954 വരെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് തിരഞ്ഞെടുപ്പ് നടക്കുകയുണ്ടായി.[3]
മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് | |
---|---|
1954-ൽ നടന്ന അവസാനത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് തെരെഞ്ഞെടുപ്പിൽ വിജയിച്ച ശേഷം പി.ടി. ഭാസ്കര പണിക്കർക്ക് കോഴിക്കോട്ട് സ്വീകരണം നല്കിയപ്പോൾ (image courtesy: പി.ടി.ബി. ജീവചരിത്രകോശം | |
ആധുനിക രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
1927-ൽ പഞ്ചായത്ത് ബോർഡ് എന്നൊരു ഭരണസംവിധാനം ഡിസ്ട്രിക്റ്റ് ബോർഡിനൊപ്പം ആരംഭിക്കുകയുണ്ടായി.[4] 1956-ൽ കേരളം സംസ്ഥാന രൂപീകരണത്തെ തുടർന്ന് 1957-ൽ ബോർഡ് പിരിച്ചുവിടപ്പെട്ടു.[5][6]
ഡിസ്ട്രിക്റ്റ് ബോർഡ് ഭരണത്തിൽ കീഴിലുണ്ടായിരുന്ന പ്രദേശങ്ങൾ
തിരുത്തുകമദ്രാസ് സ്റ്റേറ്റിലെ മലബാർ ജില്ലയിലെ പ്രദേശങ്ങൾ ഈ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിലായിരുന്നു.
ശേഷിപ്പുകൾ
തിരുത്തുക- ഡിസ്ട്രിക്റ്റ് ബോർഡ് സ്കൂൾ എന്നൊരു വിദ്യാഭ്യാസസ്ഥാപനം കൊടുവായൂർ ഗ്രാമപഞ്ചായത്തിലുണ്ട്. 1912-ൽ ഏത്തന്നൂരിൽ എൽ.പി. സ്കൂളായാണ് ഇത് പ്രവർത്തനമാരംഭിച്ചത്.[7]
അവലംബം
തിരുത്തുക- ↑ "കൊടുവായൂർ ഗ്രാമപഞ്ചായത്ത്". എൽ.എസ്.ജി. Archived from the original on 2019-12-20. Retrieved 2013 ജൂലൈ 18.
{{cite web}}
: Check date values in:|accessdate=
(help) - ↑ "കരുവള്ളി മുഹമ്മദ് മൗലവി". പ്രബോധനം. Retrieved 2013 ജൂലൈ 18.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "കേരളത്തിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ". സി.പി.ഐ.എം. Archived from the original on 2013-09-06. Retrieved 2013 ജൂലൈ 18.
{{cite web}}
: Check date values in:|accessdate=
(help) - ↑ "സാമൂഹിക സാംസ്കാരിക ചരിത്രം". ചാവക്കാട് മുനിസിപ്പാലിറ്റി. Archived from the original on 2016-01-30. Retrieved 2013 ജൂലൈ 18.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Malabar District Board (Temporary Provisions) Act, 1957". Retrieved 2024-12-07.
- ↑ "Kerala act 006 of 1958 : The Malabar District Board (Temporary Provisions) Act, 1957 (No.6 of 1958) | CaseMine" (in ഇംഗ്ലീഷ്). Retrieved 2024-12-07.
- ↑ "കൊടുവായൂർ ഗ്രാമപഞ്ചായത്ത് ചരിത്രം". എൽ.എസ്.ജി. Archived from the original on 2016-03-04. Retrieved 2013 ജൂലൈ 18.
{{cite web}}
: Check date values in:|accessdate=
(help)