ആറാം ശതകത്തിൽ ജീവിച്ചിരുന്ന ബൗദ്ധപണ്ഡിതനും തത്ത്വചിന്തകനുമായിരുന്നു ധർമ്മകീർത്തി. നാളന്ദയിലും ധർമ്മകീർത്തിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.[1],.ബുദ്ധമതത്തിലെ ധർമ്മ-മീമാംസകളെക്കുറിച്ച് ധർമ്മകീർത്തിയുടെ ദർശനങ്ങൾ ആധികാരികമായി കരുതിപ്പോരുന്നു.[2]. ഹിന്ദു തത്ത്വചിന്താപദ്ധതികളെ പ്രത്യേകിച്ച് ശൈവദർശനത്തെയും കൂടാതെ ജൈനമതനിദർശങ്ങളെയും ധർമ്മകീർത്തിയുടെ തത്ത്വങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ബുദ്ധമതം മറ്റൊരു ദാർശനികനായ ദിഗ് നാഗനു  (c. 480 – c. 540 CE)  നൽകുന്നത്ര പ്രാധാന്യം ധർമ്മകീർത്തിയ്ക്കും നൽകുന്നുണ്ട്.[3].

ധർമ്മകീർത്തി
മതംBuddhism
Religious career
WorksPramanavarttika

ധർമ്മകീർത്തി രചിച്ച പ്രമാണവർത്തക എന്ന ബൃഹദ്കൃതി ബുദ്ധമതത്തിലെ തത്ത്വചിന്തയെ സംബന്ധിച്ച ഒരു പ്രമാണഗ്രന്ഥമായി ഭാരതത്തിലും തിബത്തിലും പ്രചരിച്ചിട്ടുണ്ട്[4]നിരവധി പണ്ഡിതർ ഈ കൃതിയെ ആധാരമാക്കി വ്യാഖ്യാനങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി.

കുറച്ച് വിവരങ്ങൾ മാത്രമേ ധർമ്മകീർത്തിയുടെ സ്വകാര്യജീവിതത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞിട്ടുള്ളൂ.[5].ദക്ഷിണേന്ത്യയിൽനിന്നുള്ള ഒരു ബ്രാഹ്മണനായി ചില തിബത്തൻ വ്യാഖ്യാനങ്ങൾ സൂചിപ്പിയ്ക്കുന്നു.[6] മീമാംസ ചിന്തയുടെ ആചാര്യരിലൊരാളായ ഈശ്വരസേനയുടെ ശിഷ്യനായിരുന്നു ധർമ്മകീർത്തി എന്നൊരു വാദവും നിലനിൽക്കുന്നുണ്ട്.[7]ആദി ശങ്കരന്റെ കൃതികളിൽ ധർമ്മകീർത്തിയുടേതായ ശ്ലോകങ്ങളെക്കുറിച്ച് പരാമർശമുണ്ട്[8]

  1. Tom Tillemans (2011), Dharmakirti Stanford Encyclopedia of Philosophy
  2. Donald S. Lopez Jr. (2009). Buddhism and Science: A Guide for the Perplexed. University of Chicago Press. p. 133. ISBN 978-0-226-49324-4
  3. Eltschinger 2010
  4. Kenneth Liberman (2007). Dialectical Practice in Tibetan Philosophical Culture: An Ethnomethodological Inquiry into Formal Reasoning. Rowman & Littlefield Publishers. p. 52. ISBN 978-0-7425-7686-5.
  5. Tom Tillemans (2011), Dharmakirti, Stanford Encyclopedia of Philosophy
  6. Lal Mani Joshi (1977). Studies in the Buddhistic Culture of India During the 7th and 8th Centuries A.D. Motilal Banarsidass. pp. 146–147. ISBN 978-81-208-0281-0.
  7. Tom Tillemans (2011), Dharmakirti, Stanford Encyclopedia of Philosophy.
  8. Hajime Nakamura (1980). Indian Buddhism: A Survey with Bibliographical Notes. Motilal Banarsidass. pp. 301 with footnotes. ISBN 978-81-208-0272-8.
"https://ml.wikipedia.org/w/index.php?title=ധർമ്മകീർത്തി&oldid=3352615" എന്ന താളിൽനിന്ന് ശേഖരിച്ചത്