ധനുഷ്കോടി (ചലച്ചിത്രം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
പ്രിയദർശർ - മോഹൻലാൽ കുട്ടു കെട്ടിൽ 1989-ൽ ചിത്രീകരണം തുടങ്ങി 1990-ൽ റിലീസ് ചെയ്യാൻ തിരുമാനിച്ച ഒരു മലയാളം സിനിമ ആയിരുന്നു ധനുഷ്കോടി. ഗിരിജാ ഷെറ്റാർ ആയിരുന്നു ഈ ചിത്രത്തിലെ നായിക. വൻ ബഡ്ജറ്റിന്റെ ആധിക്യത്താൻ ഉപേക്ഷിക്കാൻ തീരുമാനിക്കപെട്ട ഈ ചിത്രത്തിന്റെ 60 % ചിത്രീകരണം പൂർത്തിയായിരുന്നു.[1][2][3]
ധനുഷ്കോടി | |
---|---|
സംവിധാനം | പ്രിയദർശൻ |
തിരക്കഥ | ടി. ദാമോദരൻ |
അഭിനേതാക്കൾ | മോഹൻലാൽ ഗിരിജ ഷെട്ടാർ രഘുവരൻ ശ്രീനിവാസൻ കക്ക രവി വിൻസെന്റ് |
സംഗീതം | ഔസേപ്പച്ചൻ |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
റിലീസിങ് തീയതി | റിലീസ് ആയില്ല |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ശ്രീലങ്ക,ധനുഷ്കോടി എന്നിവിടങ്ങളിൽ ആയിരുന്നു 'ധനുഷ്കോടി' യുടെ ചിത്രികരണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മാർക്കറ്റ് ലക്‌ഷ്യം വച്ച് നിർമ്മിച്ച ഈ ചിത്രം, അക്കാലത്ത് മലയാളത്തിലെ എറ്റവും വലിയ ബഡ്ജറ്റ് ചിത്രമായി മാറുമായിരുന്നു. മോഹൻലാലിനെ കൂടാതെ രഘുവരനും ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു.[4]
പുതിയ വാർത്ത
തിരുത്തുകധനുഷ്കോടി - മോഹൻലാലും അമൽനീരദും വീണ്ടും
തിരുത്തുകധനുഷ്കോടി മോഹൻലാലിനെ തന്നെ നായകൻ ആക്കി വീണ്ടും ചിത്രീകരിക്കാൻ പ്രമുഖ സംവിധായകൻ അമൽ നീരദ് തീരുമാനിച്ചതായി ചില വാർത്തകൾ കേൾക്കുന്നു.പ്രിയദർശന്റെ തിരക്കഥയിലാണ് അമൽ നീരദ് ഈ സിനിമയൊരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
അവലബം
തിരുത്തുക- ↑ "The Silver Screen Jinx". The New Indian Express. 5 March 2012. Archived from the original on 2014-08-22. Retrieved 9 May 2021.
- ↑ "Dhanushkodi Movie Details". malayalachalachithram. Retrieved 9 May 2021.
- ↑ "റിലീസാകാതെ പെട്ടിയിലായിപ്പോയ മോഹൻലാൽ ചിത്രങ്ങൾ". Samayam. 10 April 2019. Retrieved 9 May 2021.
- ↑ "മോഹൻലാൽ നായകൻ; പക്ഷേ..ആ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു". East Coast Movies. 17 March 2018. Archived from the original on 2021-05-09. Retrieved 9 മേയ് 2021.