1857-ലെ ശിപായിലഹളക്കാലത്തെ ഡെൽഹിയുടെ പശ്ചാത്തലത്തിൽ വില്ല്യം ഡാൽറിമ്പിൾ എഴുതി 2006-ൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ഭാഷയിലുള്ള ചരിത്രപുസ്തകമാണ് ദ ലാസ്റ്റ് മുഗൾ, ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (ഇംഗ്ലീഷ്: The Last Mughal, The Fall of a Dynasty, Delhi 1857)[1] ഡാൽറിമ്പിൾ, ഡെൽഹിയെയും മുഗൾ സംസ്കാരത്തെയും ബന്ധപ്പെടുത്തിയെഴുതിയ ചരിത്രപുസ്തകങ്ങളിൽ മൂന്നാമത്തേതാണിത്. സിറ്റി ഓഫ് ജിൻസ്, വൈറ്റ് മുഗൾസ് എന്നിവയാണ് മറ്റുള്ളവ.[2]

ദ ലാസ്റ്റ് മുഗൾ
Last Mughal - book cover Penguin.jpg
2006-ൽ പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ പതിപ്പിന്റെ പുറംചട്ട
കർത്താവ്വില്ല്യം ഡാൽറിമ്പിൾ
രാജ്യംയു.കെ., ഇന്ത്യ
ഭാഷഇംഗ്ലീഷ്
വിഷയംകഥാരൂപത്തിലുള്ള ചരിത്രം
പ്രസാധകൻബ്ലൂംസ്ബറി, പെൻഗ്വിൻ
പ്രസിദ്ധീകരിച്ച തിയതി
2006
മാധ്യമംഅച്ചടിച്ചത് (ഹാഡ്കവറും പേപ്പർബാക്കും)
ISBN9780670999255
OCLC70402016
മുമ്പത്തെ പുസ്തകംബീഗംസ് തഗ്സ് ആൻഡ് വൈറ്റ് മുഗൾസ്
ശേഷമുള്ള പുസ്തകംണയൻ ലൈവ്സ്: ഇൻ സേർച്ച് ഓഫ് ദ സേക്രഡ് ഇൻ മോഡേൺ ഇന്ത്യ

1857-ലെ ഇന്ത്യൻ ലഹളയെക്കുറിച്ചുള്ള ഇംഗ്ലീഷിലുള്ള ചരിത്രരേഖകൾ മിക്കതും ബ്രിട്ടീഷ് പക്ഷപാതിത്വമുള്ളതാണ്. അതിൽനിന്നും വ്യത്യസ്തമായി ഇന്ത്യൻ വീക്ഷണത്തിലുള്ളതാണ് ഈ പുസ്തകമെന്നാണ് രചയിതാവിന്റെ അവകാശവാദം. ലഹളക്കാലത്ത് ശേഖരിക്കപ്പെട്ട, കാലങ്ങളോളം പഠനവിധേയമാകാതെയിരുന്ന മ്യൂട്ടിനി പേപ്പേഴ്സ് എന്ന ചരിത്രരേഖകളാണ് ഈ പുസ്തത്തിന്റെ പ്രധാന വിവരസ്രോതസ്.[3]

അവലംബംതിരുത്തുക

  1. "Geoffrey Moorhouse applauds William Dalrymple's brilliantly nuanced account of the Indian mutiny of 1857, The Last Mughal". www.guardian.co.uk. ശേഖരിച്ചത് 2013 ജൂലൈ 23. Check date values in: |accessdate= (help)
  2. ലാസ്റ്റ് മുഗൾ[൧], താൾ: 9
  3. ലാസ്റ്റ് മുഗൾ[൧], താൾ:11

കുറിപ്പുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ദ_ലാസ്റ്റ്_മുഗൾ&oldid=2125565" എന്ന താളിൽനിന്ന് ശേഖരിച്ചത്