1863-ൽ പ്രീ-റാഫേലൈറ്റ് ചിത്രകാരനായിരുന്ന എഡ്വേർഡ് ബർണെ ജോൺസ് ചിത്രീകരിച്ച ഒരു ജലച്ചായാചിത്രമാണ് ദ മേഴ്സിഫുൾ നൈറ്റ്. ഇപ്പോൾ ബർമിങ്ഹാം മ്യൂസിയം & ആർട്ട് ഗ്യാലറിയിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.[1]

The Merciful Knight
കലാകാരൻEdward Burne-Jones
വർഷം1863
തരംwatercolour with bodycolour on paper
അളവുകൾ101.4 cm × 58.6 cm (39.9 ഇഞ്ച് × 23.1 ഇഞ്ച്)
സ്ഥാനംBirmingham Museum & Art Gallery, Birmingham

ചരിത്രം

തിരുത്തുക

പതിനൊന്നാം നൂറ്റാണ്ടിലേതെന്ന് അനുമാനിക്കപ്പെടുന്ന ഒരു പുരാവൃത്തത്തെ ആസ്പദമാക്കി പതിനേഴാം നൂറ്റാണ്ടിൽ സർ കെന്നെൽ ഡിഗ്ബി രചിച്ച ബ്രോഡ്സ്റ്റൺ ഓഫ് ഓണർ എന്ന കൃതിയാണ് ഈ ചിത്രത്തിന് ആധാരം. കൃതിയിലെ നായകനായ ഫ്ലോറൻസിലെ ജോൺ ഗ്വാൽബർട്ട് ( ഇറ്റാലിയൻ ഭാഷയിൽ ജീവാനി ഗാൽബെർട്ടോ- Giovanni Gualberto) എന്ന യോദ്ധാവ്, തൻറെ സഹോദരനെ നശിപ്പിച്ച ശത്രുവിനോട് ക്ഷമിക്കുകയും ആ പ്രവൃത്തിയിൽ സന്തുഷ്ടനായ ക്രിസ്തു ജീവാനിയെ ചുംബിക്കുകയും ചെയ്തുവെന്നാണ് പുരാവൃത്തം. ഈ സന്ദർഭത്തെ ബർൺ-ജോൺസ് സ്വന്തം ഭാവനാശൈലിയിൽ ചിത്രീകരിച്ചിരിക്കുന്നു.[2]

  • Birmingham Museums & Art Gallery (Learning Department), The Pre-Raphaelites (2010).Accessed 29 January 2012
  • Frantzen, A.J., Chivalry, Sacrifice & The Great War: The Medieval Contexts of Edward Burne-Jones "The Miracle of the Merciful Knight" (from 'Speaking Images. Essays in Honor of V.A. Kolve'), Pegasus Press, The University of North Carolina at Asheville (2001).
  • MacCarthy, F., The Last Pre-Raphaelite: Edward Burne-Jones and the Victorian Imagination, Faber and Faber (2011).
  • Peterson, R. T., Sir Kenelm Digby,
  • Wildman, S., Edward Burne-Jones, Victorian artist-dreamer, Yale University Press (1998).
  • Wood, C., Burne-Jones, Phoenix Illustrated (1997).

പുറം കണ്ണികൾ

തിരുത്തുക
  1. See the BM&AG webpages on this work [1].
  2. A.J. Frantzen, Chivalry, Sacrifice & The Great War: The Medieval Contexts of Edward Burne-Jones "The Miracle of the Merciful Knight" (from 'Speaking Images. Essays in Honor of V.A. Kolve'). Pegasus Press (20010, pp. 618–625.
"https://ml.wikipedia.org/w/index.php?title=ദ_മേഴ്സിഫുൾ_നൈറ്റ്&oldid=4072510" എന്ന താളിൽനിന്ന് ശേഖരിച്ചത്