ദ മഹാഭാരത (1989-ലെ ചലച്ചിത്രം)
ഹിന്ദു ഇതിഹാസകാവ്യമായ, മഹാഭാരതത്തിന്റെ 1989-ലെ ചലച്ചിത്രാവിഷ്കാരമാണ് ദ മഹാഭാരത. പീറ്റർ ബ്രൂക്ക് ആണ് ഇത് സംവിധാനം ചെയ്തത്. ഇദ്ദേഹത്തിന്റെ തന്നെ 1985-ലെ 9 മണിക്കൂർ നീളമുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. ഇതുതന്നെ ഇദ്ദെഹം 6 മണിക്കൂർ നീളമുള്ള ഒരു ടെലിവിഷൻ മിനി സീരീസായി സംവിധാനം ചെയ്തിരുന്നു. എട്ടുവർഷം പീറ്റർ ബ്രൂക്ക്, ഷോൺ-ക്ലോഡ് കാരിയെർ, മേരി-ഹെലീൻ എസ്റ്റിയെൻ എന്നിവർ അദ്ധ്വാനിച്ചാണ് തിരക്കഥ തയ്യാറാക്കിയത്. ഈ ഇതിഹാസം എല്ലാ മനുഷ്യരുടെയും കഥയാണ് എന്ന് സൂചിപ്പിക്കുവാനായി പല രാജ്യങ്ങളിൽ നിന്നുള്ള നടീനടന്മാരാണ് ഇതിൽ അഭിനയിച്ചിട്ടുള്ളത്.
ദ മഹാഭാരത | |
---|---|
സംവിധാനം | പീറ്റർ ബ്രൂക്ക് |
രചന | പീറ്റർ ബ്രൂക്ക് ഷോൺ-ക്ലോഡ് കാരിയെർ മേരി-ഹെലിൻ എസ്റ്റിയെൻ |
അഭിനേതാക്കൾ | റോബർട്ട് ലാങ്ഡൻ-ലോയ്ഡ് ആന്റോണിൻ സ്റ്റാഹ്ലി-വിശ്വനാദൻ ബ്രൂസ് മയേഴ്സ് വിട്ടോറിയോ മെസ്സോജിയോർനോ ആൻഡ്ർസെജ് സ്വെര്യിൻ ജോർനസ് കോരാഫേസ് |
സംഗീതം | ടോഷി സുചിടോറി രബീന്ദ്രനാഥ് ടഗോർ |
ഛായാഗ്രഹണം | വില്യം ലുബ്ചാൻസ്കി |
റിലീസിങ് തീയതി | 1989 |
രാജ്യം | ബെൽജിയം / ഓസ്ട്രേലിയ / യു.എസ്.എ. / സ്വീഡൻ / പോർച്ചുഗൽ / നോർവേ / നെതർലാന്റ്സ് / ജപ്പാൻ / അയർലാന്റ് / ഐസ്‌ലാന്റ് / ഫിൻലാന്റ് / ഡെന്മാർക്ക് / യു.കെ. / ഫ്രാൻസ് |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | സിനിമ: 171 മിനിട്ട് TV പരമ്പര: 6 x 55 മിനിട്ട് |
സ്വീകരണം
തിരുത്തുകപല രാജ്യങ്ങളിൽ നിന്നുള്ള നടീനടന്മാർ അഭിനയിച്ചത് ചൂടുപിടിച്ച ചർച്ചകൾക്ക് കാരണമായി.
പുരസ്കാരങ്ങൾ
തിരുത്തുക1990-ൽ ഈ ചലച്ചിത്രത്തിന് എമ്മി പുരസ്കാരവും സാവോ പോളോ ചലച്ചിത്രോത്സവത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി.