ദേശീയ കൈത്തറി ദിനം
കൈത്തറി-നെയ്ത്തുവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നെയ്ത്തുകാരുടെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരണം നൽകുന്നതിനുമായി ഇന്ത്യയിൽ ഓഗസ്റ്റ് 7-ആം തീയതി ദേശീയ കൈത്തറി ദിനം (National Handloom Day) ആയി ആചരിക്കുന്നു.[1] 2015-ലെ ഓഗസ്റ്റ് 7-ആം തീയതിയാണ് ആദ്യത്തെ ദേശീയ കൈത്തറി ദിനം ആചരിക്കപ്പെട്ടത്.[1] പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചെന്നൈയിൽവച്ച് ആദ്യ കൈത്തറി ദിനത്തിനു തുടക്കം കുറിച്ചത്.[1] 1905 ഓഗസ്റ്റ് 7-നു കൊൽക്കത്തയിൽ സ്വദേശി പ്രസ്ഥാനം ആരംഭിച്ചതിന്റെ ഓർമ്മയ്ക്കാണ് ഈ ദിവസം ദേശീയ കൈത്തറി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്.[1][2] കൈത്തറി ഉൽപന്നങ്ങളുടെ ഗുണമേൻമ ഉറപ്പുവരുത്തുവാനായി 'ഇന്ത്യ ഹാൻഡ്‌ലൂം മുദ്ര' പതിക്കുന്ന രീതിക്കും തുടക്കം കുറിച്ചതും 2015 ഓഗസ്റ്റ് 7-നായിരുന്നു.[1]
ചരിത്രം
തിരുത്തുകകൈത്തറി നെയ്ത്തുകാർ വസ്ത്രങ്ങൾ കൈകൊണ്ട് നെയ്തെടുക്കുകയാണ് ചെയ്യുന്നത്.ഒരു സാരി നെയ്യുവാൻ ഒരു നെയ്ത്തുകാരന്റെ കുടുംബം മുഴുവൻ ഏതാനും മാസങ്ങളോളം അധ്വാനിക്കേണ്ടി വരാറുണ്ട്.[3]ഇത്രയേറെ അധ്വാനിച്ചിട്ടും നെയ്ത്തുകാർക്കു തങ്ങൾ അർഹിക്കുന്ന പ്രതിഫലമോ പ്രാധാന്യമോ ലഭിച്ചിരുന്നില്ല.അതിനാൽ തന്നെ നെയ്ത്തുവ്യവസായം ജീർണ്ണാവസ്ഥയിലേക്കു പ്രവേശിച്ചു. ഇന്ത്യയിൽ ഉപയോഗിക്കപ്പെടുന്ന വസ്ത്രങ്ങളിൽ വെറും 15% മാത്രമാണ് കൈത്തറിയാൽ നിർമ്മിക്കപ്പെടുന്നത്.[1]ഇത്തരമൊരു സാഹചര്യത്തിൽ നെയ്ത്തുകാർക്ക് അർഹിക്കുന്ന പ്രാധാന്യവും പ്രതിഫലവും ലഭ്യമാക്കുന്നതിനായി ഭാരത സർക്കാർ 2015 മുതൽ എല്ലാ വർഷവും ഓഗസ്റ്റ് 7-ആം തീയതി ദേശീയ കൈത്തറി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്.
ലക്ഷ്യങ്ങൾ
തിരുത്തുക- കൈത്തറി വ്യവസായത്തെ ശക്തിപ്പെടുത്തുക
- രാജ്യത്തെ ഗുണമേൻമയുള്ള കൈത്തറി ഉൽപന്നങ്ങളെ ആഗോളവിപണിയിൽ ലഭ്യമാക്കുക.
- നെയ്ത്തുകാർക്ക് അർഹിക്കുന്ന പ്രാധാന്യവും പ്രതിഫലവും പ്രോത്സാഹനവും നൽകുക.
- കൈത്തറി വ്യവസായത്തിൻറെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക
ഇന്ത്യ ഹാൻഡ്‌ലൂം മുദ്ര
തിരുത്തുക2015 ഓഗസ്റ്റ് 7-ലെ ആദ്യ ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിൻറെ നിയന്ത്രണത്തിൽ നൽകുന്ന ഇന്ത്യ ഹാൻഡ്‌ലൂം മുദ്ര (India handloom mark) ^ അവതരിപ്പിക്കപ്പെട്ടു.[1] കൈത്തറി ഉൽപന്നങ്ങളുടെ ഗുണമേൻമ ഉറപ്പുവരുത്തുന്നതിനുള്ള സർക്കാർ മുദ്രയാണിത്.[2] ഇതിനായി നെയ്ത്തുകാർ തങ്ങളുടെ ഉൽപന്നങ്ങൾ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിനു കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.വിദഗ്ദ്ധ സമിതി ഇവയുടെ ഗുണനിലവാരം ഉറപ്പാക്കുകയും 'ഇന്ത്യ ഹാൻഡ്‌ലൂം മുദ്ര' പതിപ്പിക്കുകയും ചെയ്യുന്നു.ഏറ്റവും ഗുണനിലവാരമുള്ള ഉൽപന്നങ്ങൾക്കു മാത്രമേ ഈ മുദ്ര പതിപ്പിക്കുകയുള്ളൂ.[2] ആഗോള വിപണിയിൽ മികച്ച കൈത്തറി ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനും ഉപഭോക്താക്കളുടെ വിശ്വാസം നേടുവാനും ഈ മുദ്ര സഹായിക്കുന്നു.[1] ^(Handloom = കൈത്തറി)
ദേശീയ കൈത്തറി വാരം
തിരുത്തുകഏപ്രിൽ 7 മുതൽ 14 വരെ ഒരാഴ്ചക്കാലം ഇന്ത്യയിൽ ദേശീയ കൈത്തറി വാരമായി ആചരിക്കുന്നു.[4]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 'National Handloom Day: 80% of the weavers house Area goes for the loom:Modi, Weave new designs:PM', The Hindu, Trivandrum, 2015 ഓഗസ്റ്റ് 8, പേജ്-13
- ↑ 2.0 2.1 2.2 'ലോകത്തിനു മുമ്പിൽ ഇന്ത്യ ഹാൻഡ്‌ലൂം', മലയാള മനോരമ, കൊല്ലം, 2015 ഓഗസ്റ്റ് 8, പേജ്-14
- ↑ "ആദ്യമായി ദേശീയ കൈത്തറി ദിനം ആഘോഷിക്കുന്നു.;ഓഗസ്റ്റ് 7ന്'". ജൻമഭൂമി. 2015 ഓഗസ്റ്റ് 1. Archived from the original on 2015-08-17. Retrieved 2015 ഓഗസ്റ്റ് 8.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "National Handloom Week".