ആയുഷ് മന്ത്രാലയം
ആയുഷ് മന്ത്രാലയം ( The Ministry of AYUSH) കേന്ദ്ര സർക്കാറിന് കീഴിൽ രൂപം കൊണ്ട് വ്യത്യസ്ത ആരോഗ്യ മേഖലകളെ സംയോജിപ്പിച്ചുള്ള മന്ത്രാലയമായ ആയുഷ് 2014 നവംബർ 9 നാണ് നിലവിൽ വന്നത്. [1]
The Department of Ayurveda,(A) Yoga and Naturopathy, (Y)Unani(U), Siddha(S) and Homoeopathy(H), എന്നീ അഞ്ച് വിഭാഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരം ഉപയോഗിച്ചെഴുതിയ ചുരുക്കെഴുത്താണ് ആയുഷ്. (AYUSH) ഈ മേഖലകളിലുള്ള പഠന-ഗവേഷണങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നിലവിൽ വന്നത്.ഈ അഞ്ച് മേഖല കൂടാതെയുള്ള ഇതര സമാന്തര വൈദ്യശാസ്ത്രമേഖലകളും ഈ വകുപ്പിന് കീഴിലാണ് വരുന്നത്.1995 മാർച്ചിൽ ഇ വകുപ്പ് [2] Department of Indian Systems of Medicine and Homoeopathy (ISM&H) എന്ന് പേരിൽ നിലവിലുണ്ടായിരുന്നു. 2003 മാർച്ചിൽ പുതിയ പേര് സ്വീകരിച്ചു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലായിരുന്നു അന്ന് ഈ വകുപ്പ് പ്രവർത്തിച്ചിരുന്നത്. ഭാരതീയ ജനതാപാർട്ടിയുടെ തെരഞ്ഞെടുപ്പ് പത്രികയിൽ ഇതിനെ പരിപോഷിപ്പിക്കാൻ പിന്തുണക്കാനും പൊതു നിക്ഷേപം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.[3]
ആയുഷ് എന്ന വാക്ക് ഒരേ സമയം സംസ്കൃതത്തിൽ ജീവൻ എന്ന അർഥം ലഭിക്കുന്ന ഒരു വാക്കുകൂടിയാണ്.
സമിതികൾ
തിരുത്തുകആയുഷ് വകുപ്പിന് കീഴിന്റെ നിയന്ത്രണത്തിലുള്ള സമിതികൾ:
ഗവേഷണ കേന്ദ്രങ്ങൾ:[4]
- Central Council for Research in Ayurvedic Sciences (CCRAS)
- Central Council for Research in Siddha (CCRS)
- Central Council for Research in Unani Medicine (CCRUM)
- Central Council for Research in Homoeopathy (CCRH)
- Central Council for Research in Yoga and Naturopathy (CCRYN)
- Pharmacopoeial Laboratory for Indian Medicine (PLIM)
- Homoeopathic Pharmacopoeia Laboratory (HPL)
ദേശീയ സ്ഥാപനങ്ങൾ (Education in Indian Medicine):[5]
- National Institute of Ayurveda, Jaipur (NIA)
- National Institute of Siddha, Chennai (NIS)
- National Institute of Homoeopathy, Kolkata (NIH)
- National Institute of Naturopathy, Pune (NIN)
- National Institute of Unani Medicine, Bangalore (NIUM)
- Institute of Post Graduate Teaching and Research in Ayurveda, Jamnagar, Gujarat (IPGTR)
- Rashtriya Ayurveda Vidyapeeth, New Delhi (RAV)
- Morarji Desai National Institute of Yoga, New Delhi (MDNIY)
പ്രൊഫഷണൽ കൗൺസിലുകൾ
- Central Council of Homoeopathy (CCH)
- Central Council of Indian Medicine (CCIM)
- Indian Pharmacopoeia Commission
ഇതും കാണുക
തിരുത്തുക- AYUSH-ISHA Organic Health Systems
- ആയുഷ് വകുപ്പ് (കേരളം)