സുലെയ്മാൻ ദെമിറേൽ

തുർക്കിയുടെ മുൻ രാഷ്ട്രപതിയും പ്രധാനമന്ത്രിയും
(ദെമിറേൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഴുവട്ടം തുർക്കിയുടെ പ്രധാനമന്ത്രിയായിരുന്ന രാഷ്ട്രീയനേതാവാണ് സമി സുലെയ്മാൻ ദെമിറേൽ (ജനനം: 1924 നവംബർ 1). സുലെയ്മാൻ ദെമിറേൽ (തുർക്കിഷ് ഉച്ചാരണം: [sylejˈman demiˈɾel]) എന്ന് പൊതുവേ അറിയപ്പെടുന്ന ഇദ്ദേഹം തുർക്കിയുടെ ഒമ്പതാമത്തെ പ്രസിഡണ്ടുമായിരുന്നു.

സുലെയ്മാൻ ദെമിറേൽ
ദെമിറേൽ 1998-ലെ ചിത്രം
തുർക്കിയുടെ ഒമ്പതാമത്തെ പ്രസിഡണ്ട്
ഓഫീസിൽ
1993 മേയ് 16 – 2000 മേയ് 16
പ്രധാനമന്ത്രിറ്റാൻസു ചില്ലർ
നെജ്മത്തിൻ എർബകാൻ
മെസുത് യിൽമാസ്
ബുലന്റ് എജവിത്
മുൻഗാമിതുർഗുത് ഓസാൽ
പിൻഗാമിഅഹ്മെത് നെജ്ദെത് സെസെർ
തുർക്കിയുടെ പ്രധാനമന്ത്രി
ഓഫീസിൽ
1991 നവംബർ 20 – 1993 മേയ് 16
രാഷ്ട്രപതിതുർഗുത് ഓസാൽ
മുൻഗാമിമെസുത് യിൽമാസ്
പിൻഗാമിഎർദാൽ ഇനോനു
ഓഫീസിൽ
1979 നവംബർ 12 – 1980 സെപ്റ്റംബർ 12
രാഷ്ട്രപതിഹാരി കോറുതുർക്ക്
കെനാൻ എവ്രൻ
മുൻഗാമിബുലന്റ് എജവിത്
പിൻഗാമിബുലന്റ് ഉലുസു
ഓഫീസിൽ
1977 ജൂലൈ 21 – 1978 ജനുവരി 5
രാഷ്ട്രപതിഹാരി കോറുതുർക്ക്
മുൻഗാമിബുലന്റ് എജവിത്
പിൻഗാമിബുലന്റ് എജവിത്
ഓഫീസിൽ
1975 മാർച്ച് 31 – 1977 ജൂൺ 21
രാഷ്ട്രപതിഹാരി കോറുതുർക്ക്
മുൻഗാമിസദി ഇർമാക്
പിൻഗാമിബുലെന്റ് എജവിത്
ഓഫീസിൽ
1965 ഒക്ടോബർ 27 – 1971 മാർച്ച് 16
രാഷ്ട്രപതിജമാൽ ഗുർസേൽ
സെവ്ദെത് സുനായ്
മുൻഗാമിസു അത് ഹൈരി ഉർഗുപ്ലു
പിൻഗാമിനിഹാത് എറിം
വ്യക്തിഗത വിവരങ്ങൾ
ജനനം (1924-11-01) നവംബർ 1, 1924  (99 വയസ്സ്)
ഇസ്ലാംകോയ്, ഇസ്പാർട്ട
ദേശീയതതുർക്കിഷ്
രാഷ്ട്രീയ കക്ഷിജസ്റ്റിസ് പാർട്ടി, ട്രൂ പാത്ത് പാർട്ടി (ഇപ്പോൾ ഡെമോക്രാറ്റിക് കക്ഷി)
പങ്കാളിനജ്മിയെ ദെമിറേൽ
അൽമ മേറ്റർഇസ്താംബൂൾ സാങ്കേതികസർവകലാശാല

ജീവചരിത്രം

തിരുത്തുക

തുർക്കിയിലെ ഇസ്ലാംകോയ് എന്ന ഗ്രാമത്തിൽ ജനിച്ച സുലെയ്മാൻ ദെമിറേൽ ഒരു സിവിൽ എഞ്ചിനീയറിങ് ബിരുദദാരിയായിരുന്നു. യു.എസ്സിൽ നിന്നും ബിരുദാനന്തരബിരുദം നേടി തിരിച്ചെത്തിയ അദ്ദേഹം തുർക്കി സർക്കാരിന്റെ ഹൈഡ്രോളിക് വർക്ക്സ് വകുപ്പിൽ ഡയറക്റ്റർ ജനറൽ ആയി ഉദ്യോഗത്തിൽ പ്രവേശിച്ചു. കുറച്ചുനാൾ സൈന്യത്തിൽ പ്രവർത്തിച്ചതിനുശേഷം, അദ്ദേഹം അങ്കാറയിലെ മിഡിൽ ഈസ്റ്റ് സാങ്കേതികസര്വ്വകലാശാലയിൽ അദ്ധ്യാപകനായി. ജസ്റ്റിസ് പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ അദ്ധ്യാപകവൃത്തി തുടർന്നു. ജസ്റ്റിസ് പാർട്ടിയുടെ 1964 നവംബറീലെ രണ്ടാം സമ്മേളനത്തിലാണ് സുലെയ്മാൻ ദെമിറേൽ അതിന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. അന്നത്തെ തുർക്കി പ്രസിഡണ്ടായിരുന്ന ജമാൽ ഗുർസേൽ ആയിരുന്നു ഈ സ്ഥാനത്തേക്ക് ഇദ്ദേഹത്തെ നിർദ്ദേശിച്ചത്. ഇതിനു ശേഷമുള്ള നാൽപ്പതുവർഷക്കാലത്തെ തുർക്കി രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകമായിരുന്നു ദെമിറേൽ.[1]

ഭരണരംഗത്തേക്ക്

തിരുത്തുക

1965 ഫെബ്രുവരിയിൽ സൈനികഭരണകൂടത്തിന്റെ പിന്തുണയിൽ സു അത് ഹൈരി ഉർഗുപ്ലുവിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സർക്കാറിൽ സുലൈമാൻ ദെമിറേൽ ഉപപ്രധാനമന്ത്രിയായിരുന്നു. 1965 ഒക്ടോബറിലെ തിരഞ്ഞെടുപ്പിൽ 43 ശതമാനം വോട്ട് നേടി, ദെമിറേലിന്റെ ജസ്റ്റിസ് പാർട്ടി വ്യക്തമായ ഭൂരിപക്ഷം നേടുകയും ദെമിറേൽ പ്രധാനമന്ത്രിയാകുകയും ചെയ്തു. മതവിദ്യാഭ്യാസം സ്കൂളുകളിൽ വലിയ ക്ലാസുകളിൽ നടപ്പിലാക്കിയും ഇസ്താബൂളിലും കോന്യയിലും ഉന്നതമതപഠനകേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്ത് ഇക്കാലത്ത്, ജസ്റ്റിസ് പാർട്ടി, കമാലിസത്തിൽ നിന്നും ബഹുദൂരം പിന്നാക്കം നീങ്ങി.

ജസ്റ്റിസ് പാർട്ടിയുടെ സാമ്പത്തിക ഉദാരവൽക്കരണനടപടികൾ രാജ്യത്തെ മദ്ധ്യവർഗ്ഗത്തെ കക്ഷിയിൽ നിന്ന് അകറ്റി. ഇത് ഇസ്ലാമികകക്ഷികളും ഇടതുപക്ഷകക്ഷികളുമടക്കം നിരവധി ചെറിയ കക്ഷികളുടെ ഉദയത്തിന് വഴിതെളിച്ചു.[1]

രാഷ്ട്രീയകക്ഷികളുടെ അക്രമം നേരിടുന്നതിൽ ദെമിറേൽ പരാജയപ്പെട്ടെന്നാരോപിച്ച് 1971 മാർച്ചിൽ സൈന്യം ദെമിറേൽ സർക്കാരിനെ പിരിച്ചുവിടുകയും അധികാരം ഏറ്റെടുക്കുകയും ചെയ്തു. സൈനികഭരണത്തിനു ശേഷം 1973-ൽ നടന്ന തിരഞ്ഞെടുപ്പിൽ ദെമിറേലിന്റെ ജസ്റ്റിസ് പാർട്ടി രണ്ടാമതായി. എർബകാന്റെ എൻ.എസ്.പിയുടെ പിന്തുണയിൽ ആർ.പി.പിയിലെ ബുലന്റ് എജവിത്താണ് ആദ്യം പ്രധാനമന്ത്രിയായത്. എന്നാൽ ഈ കൂട്ടുകെട്ട് പിളരുകയും എൻ.എസ്.പി.യുമായി ചേർന്ന് ജസ്റ്റിസ് പാർട്ടി അധികാരം പങ്കിടുകയും 1975-ൽ ദെമിറേൽ രണ്ടാംവട്ടം പ്രധാനമന്ത്രിയാകുകയും ചെയ്തു.

1975-നും 1980-നുമിടക്കുള്ള കാലഘട്ടത്തിൽ മൂന്നു കൂട്ടുകക്ഷിസർക്കാരുകൾ‌ ദെമിറേലിന്റെ നേതൃത്വത്തിൽ ചെറിയ കാലയളവുകളിൽ ഭരണത്തിലിരുന്നു. 1980 സെപ്റ്റംബർ 12-ന് ദെമിറേലിനെ പുറത്താക്കി ജനറൽ കെനാൻ എവ്രാന്റെ നേതൃത്വത്തിൽ സൈന്യം അധികാരമേറ്റെടുത്തു. മറ്റു പല രാഷ്ട്രീയനേതാക്കളെയുമെന്നപോലെ ദെമിറേൽ തടവിലാകുകയും അദ്ദേഹത്തിന്റെ ജസ്റ്റിസ് പാർട്ടി നിരോധിക്കപ്പെടുകയും ചെയ്തു. ദെമിറേലിന് 10 വർഷക്കാലം രാഷ്ട്രീയപ്രവർത്തനത്തിൽ നിന്നും വിലക്കും ഏർപ്പെടുത്തി.

1983-ൽ സൈനികഭരണം അവസാനിച്ചതിനെത്തുടർന്ന് ദെമിറേൽ ട്രൂ പാത്ത് പാർട്ടി എന്ന പുതിയ രാഷ്ട്രീയകക്ഷി രൂപീകരിച്ചു. 1986-ൽ രാഷ്ട്രീയപ്രവർത്തനത്തിൽ നിന്നുള്ള വിലക്ക് ഒഴിവാക്കിയതിനെത്തുടർന്ന് ദെമിറേൽ ട്രൂ പാത്ത് പാർട്ടിയുടെ അദ്ധ്യക്ഷനായി. 1987 നവംബറീൽ ഇസ്പാർട്ടയിൽ നിന്നും പാർലമെന്റംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 86 വരെയുള്ള ദെമിറേലിന്റെ നിർജ്ജീവകാലത്ത്, അദ്ദേഹത്തിന്റെ കീഴിൽ ഉദ്യോഗസ്ഥനായിരുന്ന തുർഗുത് ഓസലും, അദ്ദേഹം രൂപീകരിച്ച മദർലാൻഡ് കക്ഷിയുമായിരുന്നു തുർക്കിയിൽ അധികാരത്തിലേക്കെത്തിയത്. 1991-ൽ നടന്ന തിരഞ്ഞെടൂപ്പിൽ മദർലാൻഡ് കക്ഷിയെ പരാജയപ്പെടുത്തി ദെമിറേലിന്റെ ട്രൂ പാത്ത് പാർട്ടി മികച്ച പ്രകടനം കാഴ്ചവച്ചു. റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ പിൻഗാമിയായിരുന്ന എർദൽ ഇനോനും നയിച്ചിരുന്ന സോഷ്യൽ ഡെമോക്രാറ്റിക് പോപ്പുലിസ്റ്റ് പാർട്ടിയുമായി ചേർന്ന് ദെമിറേൽ സർക്കാർ രൂപീകരിച്ചു.[1]

1991 മുതൽ 93 വരെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം, തുർഗുത് ഓസലിന്റെ മരണത്തെത്തുടർന്ന് 1993-ൽ പ്രസിഡണ്ടായി തിരഞ്ഞെടൂക്കപ്പെട്ടു.

  1. 1.0 1.1 1.2 Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. pp. 79–80, 94. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=സുലെയ്മാൻ_ദെമിറേൽ&oldid=2785395" എന്ന താളിൽനിന്ന് ശേഖരിച്ചത്