ദീപ സാഹി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു അഭിനേത്രിയും സംവിധായികയും നിർമ്മാതാവുമാണ് ദീപ സാഹി. 1992 ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ നായകനായ 'മായ മേംസാബ്' എന്ന ചിത്രത്തിൽ മായ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് കൂടുതൽ പ്രശസ്തയായത്. 2011-ൽ "തെരേ മേരേ ഫേരെ' എന്ന ചിത്രത്തിലൂടെ സംവിധായികയായി.[1]

ദീപ സാഹി
ദീപ സാഹി
ജനനം (1962-11-30) 30 നവംബർ 1962  (62 വയസ്സ്)
തൊഴിൽഅഭിനേത്രി, നിർമ്മാതാവ്, സംവിധായിക, തിരക്കഥാകൃത്ത്, കഥാകൃത്ത്
സജീവ കാലം1984–തുടരുന്നു
ജീവിതപങ്കാളി(കൾ)കേതൻ മേത്ത

ജീവിതരേഖ

തിരുത്തുക

ഡെറാഡൂണിൽ ഒരു പട്ടാളകുടുംബത്തിലെ ഇളയ കുട്ടിയായിട്ടാണ് ദീപ സാഹി ജനിച്ചത്. മീററ്റിലാണ് വളർന്നത് [2]. കുടുംബം പിന്നീട് കാനഡയിലേക്ക് മാറിയെങ്കിലും ദീപ ഇന്ത്യയിൽ തന്നെ തുടർന്നു. ഇന്ദ്രപ്രസ്ഥ കോളേജ് ഫോർ വിമൻസിൽ നിന്ന് വിദ്യാഭ്യാസം നേടി. തുടർന്ന് ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും സോഷ്യോളജിയിൽ സ്വർണ്ണ മെഡൽ നേടി പാസ്സായി [3][4]. പിന്നീട് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ സംവിധാനം പഠിക്കുവാൻ ചേർന്നു. എന്നിരുന്നാലും, അഭിനയത്തിനുള്ള അവസരങ്ങൾ തുടരെ ലഭിച്ചതോടെ അഭിനയത്തിലേക്ക് മാറാൻ തീരുമാനിച്ചു. 1984-ൽ ഗോവിന്ദ് നിഹലാനി സംവിധാനം ചെയ്ത പാർട്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെ അഭിനയത്തിന് തുടക്കമിട്ടത്[5]. ആഘാത്, ഹം, ദുശ്മൻ തുടങ്ങി അനേകം മുഖ്യധാരാ ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും മദാം ബോവറി എന്ന വിഖ്യാതനോവലിനെ ആസ്പദമാക്കി നിർമ്മിച്ച ‘മായാ മേംസാബ്’ എന്ന ചിത്രമാണ് ദീപാ സാഹിക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തത്. നാനാ പടേക്കർ, ഹേമ മാലിനി എന്നിവരെ ഉൾപ്പെടുത്തി ‘നാ നാ കർത്തെ പ്യാർ’ എന്ന ചിത്രം സംവിധാനം ചെയ്തുവെങ്കിലും ആ ചിത്രം സാമ്പത്തികമാന്ദ്യം മൂലം റിലീസ് ആയില്ല.

  1. "'Sense of humour is important in a marriage'". Hindustan Times. 2011-02-07. Archived from the original on 2014-12-16. Retrieved 2018-03-12.
  2. "Maya in control!". The Hindu. 2011-09-09.
  3. "Ketan Mehta: I must be the craziest man Deepa has met in her life". Times of India. 2014-10-28.
  4. "DEEPA SAHI". Whistler Film Festival. Archived from the original on 22 ഡിസംബർ 2015.
  5. http://www.freepressjournal.in/entertainment/bollywoods-forgotten-stars-10-bold-facts-about-maya-memsaab-deepa-sahi/1180490

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദീപ_സാഹി&oldid=3634653" എന്ന താളിൽനിന്ന് ശേഖരിച്ചത്