ഇന്ത്യയിലെ പ്രഗല്ഭനായ വിപണി തന്ത്രജ്ഞനാണ്‌ ദീപക് മൊഹൊനി. സെൻസെക്സ്(sensex) എന്ന വാക്ക് ഇന്ത്യൻ വിപണി രംഗത്ത് ആദ്യമായി ഉപയോഗിച്ചത് മൊഹൊനിയാണ്‌[1]. ഐ.ഐ.ടി. കാൺപൂരിൽ നിന്ന് ബിരുദവും കൊൽകത്ത ഐ.ഐ.എമ്മിൽ‍ നിന്ന് എം.ബി.എയും കരസ്ഥമാക്കി.

എകണോമിക് ടൈംസിലൂടെയും ബിസിനസ്സ് വേൾഡിലൂടെയും അദ്ദേഹമെഴുതിയ പംക്തികളാണ്‌ വിപണിയുടെ സാങ്കേതിക വിശകലനങ്ങൾക്ക് ജനകീയത നേടിക്കൊടുത്തത്.ബി.ബി.സി., സ്റ്റാർ ടി.വി., ദൂരദർശൻ, റൊയിട്ടേഴ്സ് ടി.വി. എന്നിവയിലും മൊഹൊനി പരിപാടികൾ അവതരിപ്പിച്ചുവരുന്നു.

ബിസിനസ്സ് പത്രമാധ്യമങ്ങൾ ദീപക് മൊഹൊനിയുടെ വിശകലനങ്ങൾ പ്രത്യാകം എടുത്തുദ്ധരിക്കാറുണ്ട്.

നിലവിൽ ഒരു കൺസൽറ്റിംഗ് കമ്പനി നടത്തിവരികയാണ്‌ ഇദ്ദേഹം.

"https://ml.wikipedia.org/w/index.php?title=ദീപക്_മൊഹൊനി&oldid=1714646" എന്ന താളിൽനിന്ന് ശേഖരിച്ചത്