1956 ൽ ആൽബെർട്ട് ലമൊറൈസ് എന്ന് ഫ്രെഞ്ച് സംവിധായകൻ നിർമ്മിച്ച് പുറത്തിറക്കിയ ഒരു ഫ്രെഞ്ച് ഫാന്റസി ലഘുചിത്രം ആണു് റെഡ് ബലൂൺ.34 മിനുട്ട് ദൈർഘ്യമുള്ള ഈ ലഘു ചിത്രത്തിൽ ആറു വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടിക്ക് സ്കൂൾ യാത്രക്കിടയിൽ വിളക്ക് കാലിൽ കുടുങ്ങിക്കിടക്കുന്ന ഒരു ചുവന്ന ബലൂൺ ലഭിക്കുന്നു.അതുമ്മായി അവനുണ്ടാകുന്ന അടുപ്പവും അവസാനവുമാണു് ഈ സിനിമയുടെ പ്രതിപാദ്യം. ഏറ്റവും മികച്ച ഒറിജിനൽ തിരക്കഥക്കുള്ള 1956 ലെ ഓസ്കാർ പുരസ്കാരം ഈ സിനിമയുടെ തിരക്കഥക്ക് ലമൊറൈസിനു ലഭിച്ചു. കാൻ ഫിലീം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരവും ചുവപ്പ് ബലൂൺ നേടി. സംവിധായകൻ തന്റെ മകനായ പാസ്കൽ ലമൊറൈസിനെ ആണു ഈ സിനിമയിലെ പ്രധാന വേഷം ചെയ്യാൻ തിരഞ്ഞെടുത്തത്. അതുപോലെ അദ്ദേഹത്തിന്റെ മകൾ സബീൻ പെൺകുട്ടിയുടെ വേഷവും അഭിനയിക്കുന്നു. 1990-കൾ വരെ ഈ സിനിമ ലോകത്തിലെ ചലച്ചിത്ര കലാലയങ്ങളിൽ പഠനത്തിന് ഉപയോഗിച്ചിരുന്നു. ഏറ്റവും കൂടുതൽ എലിമെന്റരിക്ലാസ്സ് കുട്ടികൾ കണ്ട കുട്ടികൾക്കുള്ള സിനിമയും ഇതായിരിക്കാം.

ദി റെഡ് ബലൂൺ
ഡിവിഡി കവർ
സംവിധാനംആൽബെർട്ട് ലമൊറൈസ്
നിർമ്മാണംAlbert Lamorisse
രചനആൽബെർട്ട് ലമൊറൈസ്
അഭിനേതാക്കൾപാസ്കൽ ലമൊറൈസ്
സംഗീതംമൊറിസ് ലിറൊസ്
ഛായാഗ്രഹണംഎഡ്മണ്ട് സിചൻ
ചിത്രസംയോജനംപിയറി ജില്ലറ്റ്
വിതരണംLopert Pictures Corporation
Janus Films
റിലീസിങ് തീയതിOctober 15, 1956
(France)
March 11, 1957
(United States)
രാജ്യംFrance
ഭാഷFrench
സമയദൈർഘ്യം34 മിനുട്ട്

പുരസ്കാരങ്ങൾ

തിരുത്തുക
  • 1956 ലെ ഏറ്റവും നല്ല ഒറിജിനൽ തിരക്കഥക്കുള്ള ഓസ്കാർ
  • കാൻ ഫിലിം ഫെസ്റ്റിവലിൽ 'പാം ഡി ഓർ'
  • 1957 ലെ ബാഫ്റ്റ പുരസ്കാരം

അധിക വായനക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദി_റെഡ്_ബലൂൺ&oldid=3660472" എന്ന താളിൽനിന്ന് ശേഖരിച്ചത്