ബിറ്റ്ടോറൻറ് ഫയലുകൾ ഇൻഡക്സ് ചെയ്യപ്പെട്ട ഒരു സ്വീഡിഷ് വെബ്‌സൈറ്റാണ് ദി പൈറേറ്റ് ബേ.ഓർഗ്. അലക്സ ഇൻറർനെറ്റിൻറെ കണക്കുകൾ പ്രകാരം പ്രശസ്തിയിൽ ലോകത്ത് തൊണ്ണുറ്റൊന്നാമതും സ്വീഡനിൽ പത്തൊൻപതാം സ്ഥാനത്തുമാണ് പൈറേറ്റ് ബേ[1][2]. പരസ്യങ്ങളാണ് പൈറേറ്റ് ബേയുടെ പ്രധാന വരുമാനമാർഗം. സ്വീഡിഷ് ആൻറി കോപ്പിറൈറ്റ് സംഘടനയായ പൈറേറ്റ്ബൈറൻ പൈറേറ്റ് ബേ സ്ഥാപിച്ചത്. 2004 ഒക്ടോബർ മുതൽ ഇത് പ്രത്യേക സ്ഥാപനമായി പ്രവർത്തിക്കാൻ തുടങ്ങി.

ദി പൈറേറ്റ് ബേ
The Pirate Bay logo - drawing of a 3-masted sailing ship with "Home Taping Is Killing Music" cassette & crossbones.
The Pirate Bay home page
യു.ആർ.എൽ.http://thepiratebay.org/
മുദ്രാവാക്യം"The world's most resilient bittorrent site"
വാണിജ്യപരം?അല്ല
സൈറ്റുതരംബിറ്റ്ടോറൻറ് ഇൻഡക്സ്, മാഗ്നറ്റ് ലിങ്ക് ദാതാവ്
രജിസ്ട്രേഷൻസൌജന്യം, ഈ-മെയിൽ നിർബന്ധം; ഡേറ്റ ഉപയോഗിക്കാൻ രജിസ്ട്രേഷൻ ആവശ്യമില്ല
ലഭ്യമായ ഭാഷകൾMultilingual, പ്രധാനമായും ഇംഗ്ലീഷ്, സ്വീഡിഷ്
നിർമ്മിച്ചത്ഗോട്ട്ഫ്രിഡ് സ്വർത്തോം, ഫ്രഡറിക്ക് നെയ്ജ്, പീറ്റർ സുന്ദ
തുടങ്ങിയ തീയതിനവംബർ 21, 2003;
21 വർഷങ്ങൾക്ക് മുമ്പ്
 (2003-11-21)
അലക്സ റാങ്ക്93[1]
വരുമാനംപരസ്യം, സംഭാവനകൾ, merchandise
നിജസ്ഥിതിActive

2006 മെയ് 6-ന് വെബ്സൈറ്റിൻറെ സ്റ്റോക്ക്ഹോമിലുള്ള സെർവറുകൾ സ്വീഡിഷ് പോലീസ് റെയ്ഡ് ചെയ്തു. ഇതു കാരണം മൂന്നു ദിവസത്തേക്ക് സൈറ്റ് നിശ്ചലമായി[3]. 2014 ലെ ഫിഫ കരാറുമായി ബന്ധപ്പെട്ട് സോണി 9 ന്റെ പരാതി പ്രകാരം ഇന്ത്യയിൽ ഈ സൈറ്റ് പൂർണ്ണമായും തടയപ്പെട്ടു.

സൈറ്റ് ഘടന

തിരുത്തുക

ഉപയോക്താക്കൾക്ക് ടോറൻറ് ഫയലുകൾ തിരയാനും ഡൌൺലോഡ് ചെയ്യാനും സാധിക്കും. ഈ ടോറന്റ് ഫയലുകളിൽ യഥാർത്ഥ ഫയലിനെക്കുറിച്ചുള്ള വിവരങ്ങൾ (Metadata) മാത്രമാണ് അടങ്ങിയിരിക്കുന്നത്. എന്തു ഫയലാണ്. അതിന്റെ ട്രാക്കറുകൾ ഏതൊക്കെ, ഫയലിന്റെ ഹാഷ് വാല്യു, ഫയൽ നെയിം, ഫയൽ എക്സ്റ്റൻഷനുകൾ മുതലായവ ഇതിൽ ഉൾപ്പെട്ടിരിക്കും. ഓഡിയോ, വീഡിയോ, ഗെയിംസ് എന്നിങ്ങന വിവിധ വർഗ്ഗങ്ങളായി ടോറൻറുകളെ തരം തിരിച്ചിരിക്കുന്നു. തിരച്ചലിൻറെ ഫലങ്ങൾ പട്ടിക രൂപത്തിലാണ് വരുന്നത്. ഇതിൽ ഫയലിൻറെ പേര്, വലിപ്പം, സീഡുകളുടെയും ലീച്ചുകളുടെയും എണ്ണം എന്നിവ ഉൾപ്പെടുന്നു. വെബ്സൈറ്റിൽ രജിസ്ട്രേഷൻ സാധ്യമാണ്. രജിസ്ട്രേഷൻ സൌജന്യമാണ്. രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് തങ്ങളുടേതായ ടോറൻറ് ഫയലുകൾ അപ്ലോഡ് ചെയ്യാനും കമൻറ് ചെയ്യാനും സാധിക്കും.

സാങ്കേതിക വശം

തിരുത്തുക

ഹൈപ്പർ ക്യൂബ് എന്ന വെബ് സെർവറാണ് പൈറേറ്റ് ബേയുടെ നാല് ലിനക്സ് സെർവറുകൾ നടത്തുന്നത്. ഇതിൻറെ പഴയ പതിപ്പ് ഓപ്പൺ സോഴ്സ് ആയിരുന്നു[4][5]. ബാൻഡ് വിഡ്ത് ഉപയോഗം കുറയ്ക്കാനായി പൈറേറ്റ് ബേ 2005 ജൂൺ 1-ന് വെബ്സൈറ്റ് നവീകരിച്ചു. ഒരു സെക്കൻഡിൽ 2000 എച്ച്ടിടിപി റിക്വസ്റ്റുകളാണ് അന്ന് പൈറേറ്റ് ബേയുടെ ഓരോ ലിനക്സ് സെർവറിനും കിട്ടിയിരുന്നത്[6]. പിഎച്ച്പി ഇതിൽ ഉപയോഗിച്ചിരിക്കുന്നു. 31 ഡെഡിക്കേറ്റഡ് സെർവ്വറുകളാണ് പൈറേറ്റ് ബേയ്ക്ക് ഉള്ളത്. ഇതിൽ ഒൻപത് ഡൈനാമിക് വെബ് ഫ്രണ്ടുകൾ, ഡാറ്റാബേസ്, രണ്ട് സെർച്ച് എൻജിനുകൾ, എട്ട് ബിറ്റ്ടോറൻറ് ട്രാക്കറുകൾ എന്നിവ ഉൾപ്പെടുന്നു[7].

2007 ഡിസംബർ ഏഴിന് പൈറേറ്റ് ബേ ഹൈപ്പർക്യൂബിൽ നിന്നും ഓപ്പൺട്രാക്കറിലേക്ക് മാറി. കൂടാതെ ഹൈപ്പർക്യൂബിന് ഇല്ലാതെ പോയ യുഡിപി ട്രാക്കർ പ്രോട്ടോക്കോളും ഉപയോഗിക്കാൻ തുടങ്ങി[8]. ഓപ്പൺട്രാക്കർ ഓപ്പൺ സോഴ്സ് ആണ്[9]. 2008 ജുണിൽ സർവ്വറുകൾ എസ്.എസ്.എൽ എൻക്രിപ്ഷൻ പിന്തുണയ്ക്കും എന്ന് പൈറേറ്റ് ബേ പ്രഖ്യാപിച്ചു (https://thepiratebay.org നിന്നും ഉപയോഗിക്കാം)[10][11] . 2009 ജനുവരു 19-ന് പൈറേറ്റ് ബേ ഓപ്പൺട്രാക്കറിൻറെ ഐപി വെർഷൻ 6 ഉപയോഗിച്ച് ഐപി വെർഷൻ 6 പിന്തുണ തുടങ്ങി[12].


ഇതും കാണുക

തിരുത്തുക
  1. 1.0 1.1 "Thepiratebay.org Site Info". അലക്സ ഇൻറർനെറ്റ്, Inc. Archived from the original on 2011-12-13. Retrieved 2010-08-12.
  2. "വില്ലി ഫെററ്റ്" (മെയ് 19, 2008). "Pirate Bay hits mainstream - Alexa Top 100 cracked". The Inquirer. Archived from the original on 2010-01-18. Retrieved 2010-07-13. {{cite web}}: Check date values in: |date= (help)
  3. "In memory of tracker-data" (31 May 2008). "Two years and still going". Blog. thepiratebay.org. Retrieved 29 September 2008. {{cite web}}: External link in |work= (help)
  4. JooiZe (21 November 2007). "hypercube tracker by anakata". Browse Torrents. thepiratebay.org. {{cite web}}: |author= has generic name (help); External link in |author= (help)
  5. "Hypercube-dist.tar.bz2" (BZ2 archive). Junki.es. 15 November 2008. Retrieved 12 July 2010.
  6. Harrison, Ann (13 March 2006). "The Pirate Bay: Here to Stay?". Wired. Archived from the original on 2012-12-16. Retrieved 21 June 2008. {{cite news}}: Italic or bold markup not allowed in: |publisher= (help)
  7. "Technical specifications". The Pirate Bay. Archived from the original on 2008-11-08. Retrieved 29 September 2008.
  8. "Ernesto" (8 December 2007). "The Pirate Bay Now Running on Opentracker". Torrent Freak. Retrieved 29 September 2008.
  9. "opentracker – An open and free bittorrent tracker". License: Beerware. "Beerware dreams", "Pirate Party fulfills Opentracker's Beerware license".
  10. Mennecke, Thomas (22 June 2008). "SSL Encryption Coming to The Pirate Bay". Slyck News. Archived from the original on 2014-04-22. Retrieved 10 August 2008.
  11. Schofield, Jack (23 June 2008). "The Pirate Bay will use SSL to fight the law". The Guardian. Retrieved 2010-07-13.
  12. bkp (19 January 2009). "IPv6 support". Blog. The Pirate Bay. Retrieved 12 July 2010.

പുറം കണ്ണികൾ

തിരുത്തുക
കത്തുകളും മെമ്മോകളും
വീഡിയോ/ഇൻറർവ്യൂകൾ
"https://ml.wikipedia.org/w/index.php?title=ദി_പൈറേറ്റ്_ബേ&oldid=3776634" എന്ന താളിൽനിന്ന് ശേഖരിച്ചത്