ദി ഡാർക്ക് റൂം (ആർ.കെ. നാരായൺ രചിച്ച നോവൽ)

ആർ. കെ. നാരായൺ രചിച്ച ഒരു നോവലാണ് ദി ഡാർക്ക് റൂം. ഇദ്ദേഹം ഇന്ത്യയിലെ പ്രശസ്തനായ ഇംഗ്ലീഷ് നോവലിസ്റ്റാണ്. അദ്ദേഹത്തിന്റെ മറ്റു കൃതികളിൽ പോലെമാൾഗുഡിയുമായി ബന്ധപ്പെട്ട ഒരു കഥയാണ് ദി ഡാർക്ക് റൂം.1938-ൽ ഗ്രേറ്റ് ബ്രിട്ടനിൽ മാക്മില്ലൻ & കമ്പനിയാണ് ഈ സാഹിത്യനോവൽ ആദ്യമായി പ്രസിദ്ധീകരിച്ചത്. ആദ്യത്തെ ഇന്ത്യൻ പതിപ്പ് 1956ലാണ് പുറത്തിറങ്ങിയത്.

ദി ഡാർക്ക് റൂം
നാരായൺ തൻറെ പല കഥകളിലും സ്വന്തം ജീവതത്തിലെ കഥാപാത്രങ്ങളെയാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.
കർത്താവ്ആർ.കെ. നാരായൺ
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ് ഭാഷ
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഏയ്ർ
പ്രസിദ്ധീകരിച്ച തിയതി
1938
മാധ്യമംപ്രിൻറ്
ISBN978-0-226-56837-9
OCLC7172688
823 19
LC ClassPR9499.3.N3 D37 1981
ശേഷമുള്ള പുസ്തകംമാൽഗുഡി ഡെയ്സ്

കഥാസാരം

തിരുത്തുക

ഈ നോവലിന്റെ കേന്ദ്ര കഥാപാത്രം സാവിത്രി എന്ന വീട്ടമ്മയാണ് ഇമ്ഗ്ലാടിയ ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരനായ രമണിയെ വിവാഹം കഴിക്കുന്നത് സാവിത്രിയാണ്‌. ഇവർക്ക് മൂന്ന് കുട്ടികളുണ്ട് കമല, സുമതി, ബാബു. തനതായ ഇന്ത്യയുടെ സാധാരണകാരിയായ വീട്ടമ്മയാണ് സാവിത്രി, ഭർത്താവിന്റെ സ്നേഹം ലഭികാതെ അവഗണിക്കപ്പെട്ടെന്ന സാവിത്രി പല ഭാരതീയ സ്ത്രീകളുടെ പ്രതിബിംബമാണ്. ഭർത്താവിൻറെ ഭീകരത അവൾക്ക് താങ്ങാനാവാത്തതായി തോന്നാറുണ്ടെങ്കിലും സാവിത്രി അത് അത്രേ കാര്യം ആകാറില്ല. എല്ലാം സഹികാനും ക്ഷേമികാനും സാവിത്രി പഠിച്ചിരിക്കുന്നു.

ഭർത്താവുമായി എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അപ്പോൾ തന്നെ സാവിത്രി തൻറെ പ്രത്യക മുറിയിലേക്ക് ഉള്ള വലിയും. സ്റ്റോർ റൂമിനടുത്ത് വളരെയധികം ഇരുണ്ട് മൂടിയ ഒരു മാറിയാണ് അവൾടെ വാസസ്ഥലം. ആ മുറിയാണ് നാരായൺ തൻറെ നോവലിൻറെ പേരായി സ്വീക്കരിച്ചിരിക്കുന്നത്.

സാവിത്രിയുടെ ഭർത്താവ് തൻറെ സ്ഥാപനത്തിൽ പുതുതായി നിയമിക്കപ്പെട്ട ജീവനകാരിയുമായി ബന്ധം പുലർത്തുന്നു. ഇതറിയുന്ന സാവിത്രി ഭർത്താവിന്റെ വീടുവിട്ട് പോകുന്നതിനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ തൻറെ ഭീഷണി ഫലം കാണുനില്ല എന്ന് കാണുമ്പോൾ സാവിത്രി വീട് വിട്ടിറങ്ങുന്നു. ഒരു നദിയിൽ മുങ്ങിയാണ് അവൾ ആത്മഹത്യക്ക് ശ്രമിക്കുന്നത്. ഒരു ക്ഷേത്രത്തിൽ ഒരു വാല്യക്കാരിയുടെ ജോലി ഏറ്റെടുക്കുന്ന സാവിത്രി പിന്നെ തൻറെ മക്കളെക്കുറിച്ചോർത്ത് തിരിച്ച വീട്ടിലേക്ക് എത്തുന്നു. നാരായണന്റെ[1] ശൈലിയിൽ തനതായ ഭാരതീയ കുടുംബ ബന്ധങ്ങളെക്കുറിച്ചും ശിഥിലമാകുന്ന ഭാര്യാ-ഭർത്യ ബന്ധത്തെക്കുറിച്ചും പ്രതിപാദിക്കുന്നു.

വിഷയങ്ങൾ

തിരുത്തുക

നോവൽ കൈകാര്യംചെയ്യുന്ന വിഷയങ്ങൾ. ആ കഥാപാത്രത്തിന് വേണ്ടി തിരഞ്ഞെടുത്തത് താൻ ഇഷ്ടപ്പെട്ട് പോന്ന ഹിന്ദു ഐതിഹ്യങ്ങളിൽ കാണുന്ന, സാവിത്രി ഒരു സ്ത്രീയാണ്, തന്റെ ജീവൻ ഉൾപ്പെടെയുള്ള എല്ലാറ്റിനെയും ത്യാഗപൂർവ്വം ബലി നൽകിക്കൊണ്ട്, അവളുടെ അപ്രത്യക്ഷനായ ഭർത്താവിനെ രക്ഷിക്കാൻ. വളരെക്കാലമായി അവൾക്ക് ആദരപൂർവമായ ഒരു ഹിന്ദു ഭാര്യയായി പരിഗണിക്കപ്പെട്ടു - ഒരു ക്ലേശം, രക്തസാക്ഷി, അനുസരണമുള്ള, കീഴ്പെടുന്ന സ്ത്രീ. അത് യാദൃച്ഛികമല്ല. നാരായൺ ഈ സ്ത്രീകഥാപാത്രത്തെ ഒരു സാധാരണക്കാരനെ കീഴ്പെടുത്താൻ ശ്രേമിക്കാൻ കഴിഞ്ഞിട്ട്‌ണ്ട്, ഒരു വ്യക്തിക്ക് കീഴ്പെടാൻ നിർബന്ധിതയായിട്ടാണ് സാവിത്രി കഥയിൽ കാണപ്പെടുന്നത്. ശാന്ത ബായി എന്ന കഥാപാത്രം ആധുനികതയുടെ ഒരു കയ്യോപ്പോള്ള സ്ത്രീയാണ് ശാന്ത ബായി.

ജോലിയിൽ രമണി, ശാന്ത ബായി എന്ന ഒരു ജോലിക്കാരിക്ക് അല്പം പരിഗണന കോടുക്കുന്നു. അവർ വളരെ അടുത്താണ് അവരുടെ ഭർത്താവിൽ നിന്നും വേർപിരിഞ്ഞത്. രമണിയുടെ കൈപിടിച്ച് ഓഫീസിൽ ഒരു ഒഴിഞ്ഞ മുറി ഒഴിഞ്ഞുകിടക്കുന്നതും അയാളുടെ ഭാര്യയുടെ ചില ഫർണിച്ചറുകളും നൽകിക്കൊണ്ട് അവരെ സഹായിക്കാൻ ശ്രമിക്കുന്നത് കാണാം. ഗോൾഫ് ക്ലബിൽ നിന്ന് പോകുന്ന വഴിയിൽ പതിവുള്ള സമയം ശാന്ത ബായുടെ മുറിയിൽ ചെലവഴിക്കാൻ തുടങ്ങുന്നു. തുടർന്ൻ രമണി തൻറെ ഭാര്യയെയും കുട്ടികളെയും ഒഴിവാക്കുന്നു. തൻറെ വീട്ടിലുള്ള പരുക്കൻ സ്വഭാവം അല്ല രമണി ശാന്ത ബായിയുടെ അടുത്ത എടുക്കുന്നത്. അവരുടെ എല്ലാ കാര്യങ്ങളും സാദിച്ചു കൊടുകാനും അയാൾ തയ്യാറാവുന്നു.

  • കുടുംബ ബന്ധവും അണുകുടുംബങ്ങളും.
  • പാരമ്പര്യവും ആധുനികതയും.
  • ലിംഗ വേഷങ്ങൾ
  • വിവാഹജീവതത്തിലെ അവിശ്വസ്തത
  • സ്ത്രീ അസമത്വം
  1. സച്ചിദാനന്ദൻ, കെ. (2017 ഓഗസ്റ്റ് 17). "സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സാഹിത്യം". മാതൃഭൂമി. Archived from the original on 2017-12-10. Retrieved 2018 ഏപ്രിൽ 8. {{cite web}}: Check date values in: |access-date= and |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  1. മാൽഗുഡി പങ്കുവയ്ക്കുന്ന കഥകൾ
  2. നാരായണനെ ഓർക്കുമ്പോൾ
  3. നാരായണും ലക്ഷമണും
  4. ഹൃദയങ്ങളിൽ നാരായൺ