ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ

(ദി കൌണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എഡ്മണ്ട് ഡാന്റിസ് ആണ് ഈ നോവലിലെ നായകൻ.

The Count of Monte Cristo
Cover of Penguin Classics (Robin Buss) translation
Penguin (Robin Buss Translation)
കർത്താവ്അലക്സാണ്ടർ ഡ്യൂമാസ്
രാജ്യംFrance
ഭാഷFrench
സാഹിത്യവിഭാഗംHistorical, Adventure
പ്രസാധകർChapman and Hall
പ്രസിദ്ധീകരിച്ച തിയതി
1844-1846
മാധ്യമംPrint (Hardback & Paperback)
ഏടുകൾ2 vol.
ISBNNA

ദി കൌണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ(The Count of Monte Cristo(French:Le comte de Monte-Cristo)) അലക്സാണ്ടർ ഡ്യൂമാസ് എഴുതിയ ഒരു സാഹസിക നോവൽ ആണ്. ഈ നോവലിനെ ഡൂമയുടെ വളരെ പ്രശസ്തമായ ദി ത്രീ മസകെറ്റീർസിനോടൊപ്പമാണ്(The Three Musketeers) പരിഗണിക്കുന്നത്. കൂടാതെ ഇന്നുവരെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ ഇടയിലാണ് ഇതിന്റെ സ്ഥാനം. 1844 ലാണ് ഈ നോവൽ പൂർത്തിയായത്.

ഈ കഥ നടക്കുന്നത് ഫ്രാൻസ്, ഇറ്റലി, മദ്ധ്യധരണ്യാഴിയിലെ ദ്വീപ്, ലെവന്റ് എന്നിവിടങ്ങളിലാണ്. 1815-1838 കാലഘട്ടങ്ങളിലെ ചരിത്രപരമയ രംഗപശ്ചാത്തലമാണ് ഈ പുസ്തകത്തിന്റെ മൌലികാധാരം. ഒരു സാഹാസിക കഥയുടെ ശൈലിയിൽ പറയുന്ന ഇതിന്റെ മൌലികമായ പ്രമേയം പ്രതീക്ഷ, നീതി, പ്രതികാരം, കാരുണ്യം, മാപ്പ്, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്.