ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ
ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മുൻ മാധ്യമ ഉപദേശകൻ സഞ്ജയ് ബാരു രചിച്ച പുസ്തകമാണ് ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ - ദി മേക്കിംഗ് ആൻഡ് അൺമേക്കിംഗ് ഓഫ് മൻമോഹൻസിംഗ്. 2014 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം അതിലെ നിരവധി വിവാദ പരാമർശങ്ങളാൽ ശ്രദ്ധേയമായിരുന്നു. [1]
കർത്താവ് | സഞ്ജയ് ബാരു |
---|---|
രാജ്യം | ഇന്ത്യ |
വിഷയം | രാഷ്ട്രീയം |
സാഹിത്യവിഭാഗം | ഓർമ്മ |
പ്രസിദ്ധീകൃതം | 2014 (പെൻഗ്വിൻ ബുക്സ്) |
ഏടുകൾ | 320 |
ISBN | 978-0670086740 |
വിവാദ പരാമർശങ്ങൾ
തിരുത്തുക320 പേജ് വരുന്ന പുസ്തകത്തിൽ നിരവധി വിവാദ പരാമർശങ്ങളുണ്ട്.
- കോൺഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി തീർപ്പാക്കിയ ശേഷമാണ് പ്രധാനമന്ത്രി മൻമോഹൻ സിങ് ഫയലുകൾ കണ്ടിരുന്നതെന്ന് ഈ പുസ്തകത്തിൽ സഞ്ജയ് ബാരു ആരോപിക്കുന്നു. [2]
- അമേരിക്കയുമായി ആണവ കരാറിൽമേൽ ഇടതുപക്ഷം മൻമോഹൻ സിങിനെതിരെ തിരിഞ്ഞതിനെ തുടർന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രണബ് മുഖർജിയോ സുശീൽ കുമാർ ഷിൻഡെയേയോ കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വത്തിൽ ചർച്ച നടന്നിരുന്നതായി പുസ്തകം അവകാശപ്പെടുന്നു.
- രണ്ടാം യുപിഎ സർക്കാരിലെ മന്ത്രിമാരെ തീരുമാനിച്ചത് പ്രധാനമന്ത്രിയോടു ആലോചിക്കാതെയാണ്. പ്രണബ് മുഖർജിയെ ധനമന്ത്രിയാക്കിയതും പ്രധാനമന്ത്രിയോടു ചോദിക്കാതെയാണ്.
- 2 ജി കേസിൽ അഴിമതിക്കാരനാണെന്ന് തെളിഞ്ഞിട്ടും എ. രാജയെ തുടരാൻ അനുവദിച്ചത് സോണിയയായിരുന്നുവെന്ന് പുസ്തകത്തിലുണ്ട്.[3]
- ഏ. കെ. ആന്റണി പ്രധാനമന്ത്രിയുടെ കടുത്ത വിമർശകനാണെന്നും ആന്റണിയും വയലാർ രവിയും, അർജുൻ സിങ്ങും മൻമോഹന്റെ പല തീരുമാനങ്ങളെയും കാബിനറ്റ് യോഗങ്ങളിൽ എതിർത്തിരുന്നുവെന്നും പുസ്തകം ആരോപിക്കുന്നു. [4]
പ്രതികരണങ്ങൾ
തിരുത്തുക- ആരോപണം സാമ്പത്തിക ലാഭത്തിനായുള്ള കെട്ടുകഥയാണെന്നന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുസ്തകത്തോട് പ്രതികരിച്ചത്.[5]
അവലംബങ്ങൾ
തിരുത്തുക- ↑ Sanjaya Baru: Director for Geo-Economics and Strategy Archived 2014-04-13 at the Wayback Machine.. International Institute of Strategic Studies. Retrieved on 12 April 2014.
- ↑ John Chalmers. "Ex-adviser says Manmohan Singh was hobbled by Sonia Gandhi Archived 2014-04-13 at the Wayback Machine.". Reuters. 11 April 2014.
- ↑ "'പ്രധാനമന്ത്രി ഫയലുകൾ കണ്ടത് സോണിയ തീർപ്പാക്കിയ ശേഷം'Read more at: http://www.indiavisiontv.com/2014/04/11/322519.html Copyright © Indiavision Satellite Communications Ltd". www.indiavisiontv.com. Archived from the original on 2014-04-11. Retrieved 14 ഏപ്രിൽ 2014.
{{cite web}}
: External link in
(help)|title=
- ↑ "ആണവകരാർ: മൻമോഹൻ രാജിഭീഷണി മുഴക്കിയെന്ന് മുൻ ഉപദേഷ്ടാവ്". www.mathrubhumi.com. Archived from the original on 2014-04-14. Retrieved 14 ഏപ്രിൽ 2014.
- ↑ Praveen Swami, Anita Joshua. "Sanjaya Baru’s book is fiction, says PMO". The Hindu. 12 April 2014.
പുറം കണ്ണികൾ
തിരുത്തുക- The Accidental Prime Minister at Penguin India
- Excerpts at India Today