ഇന്ത്യ, ചൈന, മ്യാൻമർ എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാനപ്പെട്ട ചുരമാണ്ദിഫു ചുരം (ഇംഗ്ലീഷ്: Diphu Pass). മൂന്നു രാജ്യങ്ങളും അവകാശവാദമുന്നയിക്കുന്ന പ്രദേശത്താണ് (tri-point) ദിപു ചുരം സ്ഥിതിചെയ്യുന്നത്. അസമിന്റെ കിഴക്കുഭാഗത്തേക്കു പ്രവേശിക്കുവാൻ പറ്റിയ ഒരു തന്ത്രപ്രധാനമായ പ്രദേശമായതിനാൽ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് ഈ ചുരവും അതിനു ചുറ്റുമുള്ള പ്രദേശവും.[1] ഇന്ത്യ-ചൈന അതിർത്തിരേഖയായ മക് മോഹൻ രേഖയിലാണ് ദിഫു ചുരം സ്ഥിതിചെയ്യുന്നത്.[2] 1960-ൽ ചൈനയുംമ്യാൻമറും അതിർത്തി പുനർനിർണ്ണയിച്ചപ്പോൾ ഇരുകൂട്ടരും തങ്ങളുടെ പ്രദേശമായി ദിഫു ചുരത്തെ അടയാളപ്പെടുത്തി. എന്നാൽ ചുരത്തിന് അഞ്ചു മൈൽ അകലെയുള്ള ജലാശയം വരെ മാത്രമേ രണ്ടു രാജ്യങ്ങൾക്കും അതിർത്തിയുള്ളൂ എന്ന വാദവുമായി ഇന്ത്യയും രംഗത്തെത്തി.[3] അതോടെ മൂന്നു രാജ്യങ്ങളും തമ്മിൽ ദിഫു ചുരത്തിന്റെ ഉടമസ്ഥാവകാശത്തിനായി തർക്കം ആരംഭിച്ചു. ദിഫു ചുരം കൂടാതെ അരുണാചൽ പ്രദേശിന്റെ അവകാശത്തിനായും ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.
↑Calvin, James Barnard (1984-04-02). "The China-India Border War (1962)". globalsecurity.org. Marine Corps Command and Staff College. Retrieved 2017-02-02. this placed Diphu Pass--a strategic approach to eastern Assam--in Chinese territory.