ദശാവതാരം (ചലച്ചിത്രം)
കമലഹാസൻ നായകനായി 2008-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ദശാവതാരം. ഈ ചിത്രത്തിൽ കമലഹാസൻ വ്യത്യസ്തമായ പത്ത് വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ഒരു ചലച്ചിത്രത്തിൽ ഒരേ നടൻ പത്തുവേഷങ്ങളിൽ അഭിനയിക്കുന്നത് ലോകചലച്ചിത്ര ചരിത്രത്തിൽതന്നെ ആദ്യമായാണ്. കെ. എസ്. രവികുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഈ ചിത്രത്തിൽ [[അസിനാണ് നായിക.മല്ലിക ഷെറാവത്, ജയപ്രദ, നെപ്പോളിയൻ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിമേഷ് രേഷമ്മിയയും നിർമ്മാണം നിർവഹിച്ചിരിക്കുന്നത് വേണു രവിചന്ദ്രനും ആണ്. 65 കോടി രൂപ മുടക്കിയാണ് ചിത്രം നിർമ്മിച്ചത്.
ദശാവതാരം | |
---|---|
സംവിധാനം | കെ. എസ്. രവികുമാർ |
നിർമ്മാണം | വേണു രവിചന്ദ്രൻ |
രചന | കമലഹാസൻ കെ. എസ്. രവികുമാർ സുജാത ക്രേസി മോഹൻ |
അഭിനേതാക്കൾ | കമലഹാസൻ അസിൻ തോട്ടുങ്കൽ മല്ലിക ഷെരാവത് ജയപ്രദ നെപ്പോളിയൻ |
സംഗീതം | ഹിമേഷ് റെശമ്മിയ ദേവി ശ്രി പ്രസാദ് |
ഛായാഗ്രഹണം | രവി വർമൻ |
ചിത്രസംയോജനം | Ashmith Kunder |
വിതരണം | Oscar Films Sony India Ayngaran Int. |
റിലീസിങ് തീയതി | June 12, 2008[1] |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ബജറ്റ് | 165 കോടിs[2] |
സമയദൈർഘ്യം | 166 mins |
2008 ജൂൺ 13-ന് ഈ ചിത്രം ആയിരം പ്രിന്റുകളുമായി തീയേറ്ററിൽ തമിഴ് ഭാഷയിലും തെലുഗു ഭാഷയിലും പ്രദർശനം ആരംഭിച്ചു.[1]
അഭിനേതാക്കൾ
തിരുത്തുക- കമലഹാസൻ - 10 വേഷങ്ങളിൽ:രംഗരാജ നമ്പി, ഗോവിന്ദരാജൻ രാമസ്വാമി, ജോർജ്ജ് ബുഷ്, അവതാർ സിങ്, ക്രിസ്റ്റ്യൻ ഫ്ലെച്ചർ, ഷിങ്ഹെൻ നരഹാസി, ക്രിഷ്ണവേണി, വിൻസെന്റ് പൂവരാഗൻ, കല്ഫുള്ള മുക്താർ, ബൽറാം നായിഡു.[3]
- അസിൻ തോട്ടുങ്കൽ- 2 വേഷങ്ങളിൽ:കൊത്തായി രാധാ,അൻഡാൽ.[3]
- മല്ലിക ഷെരാവത് - ജാസ്മിൻ
- ജയപ്രദ - രഞിജിതാ സിങ്
- നെപ്പോളിയൻ - കുലോത്തുഗ്ഗാ ചോലാ II
അവലംബം
തിരുത്തുക- ↑ 1.0 1.1 "Dasavatharam release". LOTW. 2008. Archived from the original on 2008-05-28. Retrieved 2008-05-21.
- ↑ "Dasavatharam overshoots budget to Rs.1.3 billion". Chennai365.com. 2008. Archived from the original on 2008-05-01. Retrieved 2008-05-02.
- ↑ 3.0 3.1 "Dasavatharam - Movie Preview". Behindwoods.com. 2008. Retrieved 2008-07-07.