ദളിത് ബുദ്ധമത പ്രസ്ഥാനം (നവബുദ്ധമതം എന്നും നവയാന എന്നും അറയപെടുന്നു) ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ രൂപികൃതമായ ഒരു ബുദ്ധമത പുനരുദ്ധാരണ പ്രസ്ഥാനമാക്കുന്നു. ജാതിവ്യവസ്താതിഷ്ടിതമായ ഹിന്ദു സാമൂഹിക വ്യവസ്ഥിതി ത്യജിക്കുകയും സമത്വാതിഷ്ടിതമായ ബുദ്ധമതം സ്വീകരിക്കുവാനും ദളിത് ജനതയോടുള്ള ബി.ആർ. അംബേദ്കറുടെ ആഹ്വാനതെ ദളിത് ബുദ്ധമത പ്രസ്ഥാനത്തിന്റെ ശക്തമായ പ്രചാരത്തിന്റെ തുടക്കമായി ദർശിക്കുകാനാക്കും.[1]

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 


ചരിത്രം

സ്ഥാപനം

പ്രധാന വിശ്വാസങ്ങൾ

പ്രധാന വ്യക്തിത്വങ്ങൾ

Practices

ആഗോളതലത്തിൽ

വിശ്വാസങ്ങൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

കവാടം

അംബേദ്ക്കർ

തിരുത്തുക
 
ഡോ.ബീ ആർ അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയിൽ സ്തൂപം, നാഗ്‌പൂർ (മഹാരാഷ്ട്ര)

1935ൽ ഹിന്ദുവായി മരിക്കുകയില്ല എന്ന് ഡോ.ബീ ആർ അംബേദ്ക്കർ പ്രഖ്യാപിക്കുകയും, പിന്നീട് അനുയോജ്യമായ മതം തിരഞ്ഞെടുക്കുന്നതിന് പല മതഗ്രന്ഥങ്ങളേയും വീക്ഷണങ്ങളേയും കുറിചു വിശക്കലനങ്ങൾ നടതുക്കയും ചെയ്യ്തു. ഹിന്ദുക്കൾ അടക്കം പല മതവിഭാഗങ്ങളുടെ നേതാക്കൾ ആത്മീയാചാര്യരും അദ്ദേഹതെ സന്ദർശിക്കയും തങ്ങളുടെ മതതെ കുറുച്ച് അംബേദ്ക്കറുമായി ചർച്ചകൾ നടത്തി. 1956 ഒക്ടോബർ 14നെ അംബേദ്ക്കർ നാഗ്‌പൂർ (മഹാരാഷ്ട്ര) ദീക്ഷാഭൂമിയിൽ ബുദ്ധമതം സ്വീകരിച്ചു. അന്നു അവിടെ കൂടിയിരുന്ന് അദ്ദേഹത്തിന്റെ 380,000 അനുയായികൾ അംബേദ്ക്കറോടൊപ്പം ബുദ്ധമതം സ്വീകരിച്ചും.

തത്വസംഹിത

തിരുത്തുക

ഈ പ്രസ്ഥാനതിന്റെ ബുദ്ധമത വീക്ഷണങ്ങൾ മറ്റു ബുദ്ധമത വിഭാഗങ്ങളിൽ നിന്ന് പല വിഷയങ്ങളിൽ വ്യത്യസ്തത പുലർതുന്നു. തെരാവാദ, മഹായാനം, വജ്രയാനം എന്നീ ചിന്താപദ്ധതികൾ പൂർണമായി സ്വീകരിക്കാതെ നവായാന എന്ന ആധുനിക്ക ജ്ഞനോദയതിൽ അതിഷ്ഠിതമായ ഒരു തത്ത്വസംഹിത രൂപീകരിക്കാൻ ദളിത് ബുദ്ധമത പ്രസ്ഥാനം ശ്രമിക്കുന്നു.[2] ഗൗതമബുദ്ധനെ ഒരു സാമൂഹിക രാഷ്ട്രീയ പരിഷ്ക്രിതവായി കാണുകയും, കർമ സിദ്ധാന്തം (മറ്റ് അബേദ്കർ അനുയായിക്കളെ പോലെ) തിരസ്ക്കരിക്കുകയും ചെയ്യുന്നു.[3]

  1. Omvedt, Gail. Buddhism in India : Challenging Brahmanism and Caste. 3rd ed. London/New Delhi/Thousand Oaks: Sage, 2003. pages: 2, 3-7, 8, 14-15, 19, 240, 266, 271
  2. Omvedt, Gail. Buddhism in India : Challenging Brahmanism and Caste, 3rd ed. London/New Delhi/Thousand Oaks: Sage, 2003. pages: 8
  3. Queen, Christopher S. and Sallie B. King: Engaged Buddhism: Buddhist Liberation Movements in Asia: NY 1996: 47ff. u.A.