ദമാസ്കസ് അപ്പോളോഡോറസ്
എ.ഡി. രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിലാകെ പ്രസിദ്ധിയാർജിച്ച റോമൻ വാസ്തുശില്പിയായിരുന്നു ദമാസ്കസ് അപ്പോളോഡോറസ്. ഇദ്ദേഹം ട്രാജൻ (Trajan) ചക്രവർത്തിയുടെ[1] ആപ്തമിത്രമായിരുന്നു. ചക്രവർത്തിക്കുവേണ്ടി അപ്പോളോഡോറസ് ഡാന്യൂബ് നദിയിൽ ഒരു കല്പാലം പണിതീർത്തു (104-105). റോമാനഗരത്തിനുള്ളിൽ തന്നെ ഒരു കായികാഭ്യാസക്കളരി, ഒരു കലാശാല, പൊതുസ്നാനഘട്ടങ്ങൾ, നടനകലാലയം, ഫോറം ട്രാജനീയം[2] എന്ന സഭാമണ്ഡപം എന്നിവ സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. ബനവന്തം, അങ്കോണ എന്നിവിടങ്ങളിൽ വിജയകവാടങ്ങളും പണികഴിപ്പിച്ചു. ഫോറത്തിന്റെ നടുക്കുള്ള ട്രാജൻസ്തൂപിക ഇത്തരത്തിലുള്ള ആദ്യത്തെ വിജയസ്തംഭമാണ്. ഹാഡ്രിയാൻ ഭരണാധിപതിയായി സ്ഥാനാരോഹണം ചെയ്തപ്പോൾ അപ്പോളോഡോറസ് രാജ്യഭ്രഷ്ടനാക്കപ്പെട്ടു. അധികം താമസിയാതെ ഏതോ കുറ്റം ചുമത്തി ഇദ്ദേഹം വധിക്കപ്പെടുകയും ചെയ്തു. ഇതിനൽപം മുൻപാണ് യുദ്ധതന്ത്രങ്ങളെ[3] (Engines of war) കുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കി അപ്പോളോഡോറസ് ഹാഡ്രിയാന് സമർപ്പിച്ചത്. ഈ കൃതി ഇന്നും ലഭ്യമാണ്.

അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-08-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-23.
- ↑ http://www.flickr.com/photos/drfist2001/5777715693/
- ↑ [1]
പുറംകണ്ണികൾ തിരുത്തുക
- http://www.livius.org/ap-ark/apollodorus/apollodorus.html Archived 2011-11-05 at the Wayback Machine.
- http://penelope.uchicago.edu/~grout/encyclopaedia_romana/imperialfora/trajan/apollodorus.html
- Images for Apollodorus of Damascus
- http://www.answers.com/topic/apollodorus-of-damascus
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപ്പോളോഡോറസ്, ഡമാസ്കസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |