മുകേഷ് അംബാനി
ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിയാണ് മുകേഷ് അംബാനി (ജനനം:ഏപ്രിൽ 19, 1957). ധീരുഭായ് അംബാനിയുടേയും കോകിലബെൻ അംബാനിയുടേയും മകനായി ജനിച്ച ഇദ്ദേഹം ആരംഭിച്ച റിലയൻസ് ഇൻഫോകോം ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇപ്പോൾ റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് എന്നറിയപ്പെടുന്നത്. റിലയൻസ് ഇൻഡസ്റ്റ്രീസിന്റെ ചെയർമാനും , മാനേജിംഗ് ഡയറക്ടറുമായ ഇദ്ദേഹത്തിനാണ് കമ്പനിയുടെ പ്രധാന ഓഹരിപങ്കാളിത്തവും ഉള്ളത് [5]. കമ്പനിയിൽ തന്റെ വ്യക്തിഗതമായ ഓഹരിവിഹിതം 48 ശതമാനത്തോളമുണ്ട്.[6] തന്റെ മൊത്തം വരുമാനം അമേരിക്കൻ ഡോളാർ $19.5 ബില്ല്യൺ ആണ്. ഇത് അംബാനിയെ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാക്കുന്നു. കൂടാതെ അദ്ദേഹം ഏഷ്യയിലേക്കും വച്ച് ഏറ്റവും ധനികനും ലോകത്തിലെ ധനികരിൽ ഏഴാമതും ആണ്.[7] കേന്ദ്ര സർക്കാർ ആദ്യമായി സെഡ്(Z) കാറ്റഗറി സുരക്ഷ അനുവദിച്ച ഇന്ത്യൻ വ്യവസായിയും ഇദ്ദേഹമാണ്. 24 മണിക്കൂറും ആയുധധാരികളായ 28 സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) കമാൻഡോകൾ ഇദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നു. ഇന്ത്യൻ മുജാഹിദീനിൽ നിന്നുള്ള ഭീഷണി കണക്കിലെടുത്താണ് ഇദ്ദേഹത്തിന് ഇത്ര കനത്ത കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്.[8]
മുകേഷ് ധിരുഭായി അംബാനി | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ, മാനേജിംഗ് ഡയറക്ടർ |
ജീവിതപങ്കാളി(കൾ) | നീത അംബാനി |
കുട്ടികൾ | ഇഷ, അനന്ത് , ആകാശ് [3] |
അവലംബം
തിരുത്തുക- ↑ Nolan, Jeannette. "Mukesh Ambani". Encyclopædia Britannica. Retrieved 6 October 2013.
- ↑ "The Rediff Business Interview/ Mukesh Ambani". Rediff.com. 17 June 1998. Retrieved 22 August 2013.
- ↑ NY Times pics on Mukesh Ambani
- ↑ "India's Richest: #1 Mukesh Ambani". Archived from the original on 2009-02-24. Retrieved 2009-02-24.
- ↑ FORTUNE Global 500 2006: Countries
- ↑ "The World's Billionaires". Forbes. 2007-03-08. Retrieved 2007-03-09.
Year 2007 .
- ↑ "The World's Billionaires". Forbes. 2009-03-05. Retrieved 2009-05-14.
Year 2009
- ↑ ബിസിനസ് സ്റ്റാൻഡേർഡ് വാർത്ത
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Reliance Power
- [1]
- [2] Archived 2008-12-19 at the Wayback Machine. USIBC Award for Mr. Mukesh Ambani
- Mukesh Ambani is Economic Times Biz Leader of the Year
- Mukesh Ambani Archived 2015-04-16 at the Wayback Machine. information at Reliance Industries website.
- Nita Ambani Archived 2014-02-01 at the Wayback Machine. wife of Sh. Mukesh Ambani.
- legory:Reliance India's 40 Richest[പ്രവർത്തിക്കാത്ത കണ്ണി]
- New York Times: Indian to the Core, and an Oligarch