1909-ൽ പാരീസിൽ മാഡം ഭിക്കാജി കാമ സ്ഥാപിച്ച ഒരു ആനുകാലിക പ്രസിദ്ധീകരണമാണ് തൽവാർ (ഇംഗ്ലീഷ്: Talvar) അഥവാ മദൻസ് തൽവാർ. കഴ്സൺ വില്ലി എന്ന ബ്രിട്ടീഷുകാരനെ കൊലപ്പെടുത്തിയ കുറ്റത്തിന് ബ്രിട്ടീഷുകാർ വധശിക്ഷ നൽകിയ മദൻ ലാൽ ഢിംഗ്രയുടെ സ്മരണാർത്ഥമാണ് ഇതിനു 'മദൻസ് തൽവാർ' എന്ന പേരു നൽകിയിരിക്കുന്നത്. പാരീസിലാണ് സ്ഥാപിതമായതെങ്കിലും ജർമ്മനിയിലെ ബെർലിനിൽ നിന്നാണ് പത്രം പ്രസിദ്ധീകരിച്ചിരുന്നത്.[1] വീരേന്ദ്രനാഥ് ഛതോപാദ്യായ ആയിരുന്നു എഡിറ്റർ.[2] ആഴ്ചയിലൊരിക്കൽ പുറത്തിറങ്ങിയിരുന്ന തൽവാർ പ്രസിദ്ധീകരണം ഇന്ത്യയിലെ ദേശീയവാദികളെയും ബ്രിട്ടീഷ് ഇന്ത്യൻ ശിപായിമാരെയും വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയിൽ ദേശീയവാദികളുടെ നേതൃത്വത്തിൽ വിപ്ലവങ്ങൾ ആരംഭിക്കുവാനും ഇത് പ്രചോദനം നൽകി. മാഡം കാമയുടെ തന്നെ പ്രസിദ്ധീകരണമായ ബന്ദേ മാതരം, ശ്യാംജി കൃഷ്ണ വർമ്മയുടെ ദി ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്നീ പ്രസിദ്ധീകരണങ്ങളുടെ വിപ്ലവാശയങ്ങൾ തന്നെയാണ് തൽവാർ വീക്കിലിയിലും ഉണ്ടായിരുന്നത്.[3]

തൽവാർ പത്രം, 1910 മാർച്ച്
  1. Yadav 2002, p. 23
  2. Yadav 1992, p. 26
  3. Chirol 2000, p. 149

പുസ്തകങ്ങൾ

തിരുത്തുക
  • Chirol, Valentine (2000), Indian Unrest, Boston: Adamant Media, ISBN 0-543-94122-1
  • Radhan, O.P, ed. (2002), Encyclopaedia of Political Parties, New Delhi: Anmol, ISBN 81-7488-865-9
  • Sareen, Tilak R (1979), Indian Revolutionary Movement Abroad, 1905-1921, New Delhi: Sterling
  • Yadav, Bishamber Dayal (1992), P.T. Acharya, Reminiscences of an Indian Revolutionary, Anmol, p. 44, ISBN 81-7041-470-9
"https://ml.wikipedia.org/w/index.php?title=തൽവാർ&oldid=2881776" എന്ന താളിൽനിന്ന് ശേഖരിച്ചത്