ആദ്യമായി ദേവശില്പി എന്നു വിശേഷിപ്പിച്ചു കാണുന്ന ദേവനാണ് ത്വഷ്ടാവ്. വിശ്വകർമ്മ ശബ്ദവും, ത്വഷ്ടാ ശബ്ദവും പരസ്പരം പര്യായപദങ്ങളായി നമുക്കു വേദങ്ങളിൽ പോലും കാണാം. ജീവജാലങ്ങളെ സൃഷ്ടിക്കുന്നവൻ (ത്വഷതേഃ കരോതി കർമണാ) എന്നർത്ഥത്തിൽ പ്രജാപതി, ബ്രഹ്മാവ്, വിശ്വകർമ്മാവ് എന്നെല്ലാം അർത്ഥം വരും. "തക്ഷതി തനു കരോതി" എന്ന ധാതു അനുസരിച്ച്, ചെത്തി ചെറുതാക്കുന്നവൻ, ശില്പി, പ്രളയകാലത്തു എല്ലാ പദാർത്ഥങ്ങളേയും തന്നിലേക്ക് ശോഷിപ്പിക്കുന്നവൻ, പരമാത്മാവ് എന്നൊക്കെ ത്വഷ്ട ശബ്ദത്തിനു അർത്ഥം വരും.

ശബ്ദതാരാവലിയിൽ ചെത്തി ചെറുതാക്കുന്നവൻ, വിശ്വകർമ്മാവ്, ബ്രഹ്‌മാവ്‌ എന്നിങ്ങനെ അർഥം കല്പിച്ചിരിക്കുന്നു(പേജ് 1025).[1]

ഗർഭസ്ഥ ശിശുവിനു രൂപം നൽകുന്നത് ത്വഷ്ടാവാണെന്നു വിശ്വാസമുണ്ട്.[2] അത് പോലെ അവൻ ഗർഭപാത്രത്തിൽ ഭാര്യാഭർത്താക്കന്മാരെ പരസ്പരം രൂപപ്പെടുത്തിയതായും പറയപ്പെടുന്നു.[3]

രണ്ടാം കൽപ്പത്തിലെ മഹാവിശ്വകർമ്മാവായ ബ്രഹ്‌മാവിന്റെ (ചതുർമുഖൻ) പൂർവ്വ മുഖത്തു നിന്നു വിശ്വകർമ്മാവും(ദേവശില്പി), ദക്ഷിണ മുഖത്തു നിന്നു മയനും, പശ്ചിമ മുഖത്തു നിന്നു മനുവും, ഉത്തര മുഖത്തു നിന്നു ത്വഷ്ടാവും ജനിച്ചു എന്ന് മാനസാരം രണ്ടാമദ്ധ്യായത്തിൽ പറയുന്നുണ്ട്.[4]

ത്വഷ്ടാവ് ഇന്ദ്രനു വജ്രായുധത്തിൻറെ മൂർച്ച കൂട്ടികൊടുത്തതായി ഋഗ്വേദത്തിൽ സൂചിപ്പിച്ചിരിക്കുന്നു(5.31.4).[5] ഇത് പോലെ ബ്രഹ്മണസ്പതിക്ക് വേണ്ടി മഴുവും ഉണ്ടാക്കിയിരിക്കുന്നു. അദ്ദേഹം ദേവന്മാർക്ക് വേണ്ടി നല്ല പത്രങ്ങൾ നിമ്മിച്ചിരിക്കുന്നതായും ഋഗ്വേദത്തിൽ പറഞ്ഞിരിക്കുന്നു(10.53.9).[6] ത്വഷ്ടാവ് നിർമ്മിച്ച ചമസപാത്രത്തെ കുറിച്ചും ഋഗ്വേദം പറയുന്നു. അത് അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ഋഭുക്കൾ നാലായി പകുത്തു(1.20.6,1.110.3).[7] മഹിഷാസുര മർദ്ദിനിയായ ദേവിക്ക് രത്‌നാലംകൃതങ്ങളായ ചിലങ്കകളും വെട്ടിത്തിളങ്ങുന്ന രത്ന മോതിരങ്ങളും മനോജ്ഞമായ കണ്ഠാഭരണങ്ങളും ത്വഷ്ടാവ് നൽകി (ദേവീ ഭാഗവതം - പഞ്ചമസ്കന്ധം - അദ്ധ്യായം 9 -ശ്ലോകം 5,6).കൗമോദകി എന്ന ഗദ ദേവിക്ക് ത്വഷ്ടാവ് നൽകിയതാണ് (ദേവീ ഭാഗവതം - പഞ്ചമസ്കന്ധം - അദ്ധ്യായം 9 -ശ്ലോകം 20).[8] ഇതു കൊണ്ടൊക്കെ ആവാം ത്വഷ്ടാവിനു ദേവശില്പി സ്ഥാനം കല്പിക്കപ്പെട്ടത്. കൂടാതെ ഋഭുക്കൾക്കും ദേവശില്പി പദവി സിദ്ധിച്ചിട്ടുണ്ടന്നു മനസ്സിലാക്കാം.

ഖാണ്ഡവദാഹ സമയത്തു മഹാബലശാലിയായ ത്വഷ്ടാവ് ഇന്ദ്രനോടൊപ്പം ചേർന്ന് കൃഷ്ണാർജ്ജുനന്മാരോട് യുദ്ധം ചെയ്തതായി മഹാഭാരതത്തിലുണ്ട് (ഖാണ്ഡവദാഹപർവ്വം - ഭാഷാഭാരതം - കുഞ്ഞിക്കുട്ടൻ തമ്പുരാൻ).[9]ഇന്ദ്രസഭയിലും ത്വഷ്ടാവിനു സ്ഥാനമുണ്ട് (ശക്രസഭാ വർണ്ണനം - ഭാഷാഭാരതം - കുഞ്ഞിക്കുട്ടൻ തമ്പുരാൻ).[10]

ത്വഷ്ടാവ് എന്ന പേരിൽ ഒന്നിലധികം ആചാര്യന്മാർ നമ്മുടെ പുരാണേതിഹാസങ്ങളിലുണ്ട്. ത്വഷ്ടാവ് ദേവതാ നാമം മാത്രമല്ല ഋഷി നാമംകൂടിയാണ്. ത്വഷ്ടാവിൻ്റെ കർമ്മങ്ങളെ പലപ്പോഴും വ്യാഖ്യാതാക്കൾ വിശ്വകർമ്മാവിൽ ആരോപിച്ചു അവതരിപ്പിക്കുന്നതു സർവ്വസാധാരണയായി കാണാറുണ്ട്. ഈ പദങ്ങൾ തമ്മിലുള്ള ബന്ധം അത്രക്കു സുദൃഢമാണ്. ത്വഷ്ടാവ് പ്രജാപതിയുമാണ്(സേനോദ്യോഗ പർവ്വം, മഹാഭാരതം).[11]

വിവിധ ത്വഷ്ടാ ആചാര്യന്മാർ തിരുത്തുക

  • ഭൗവ്വനവിശ്വകർമ്മാവിന്റെ മകനായ ഒരു ത്വഷ്ടാവിനെ പറ്റി വിഷ്ണുപുരാണം അദ്ധ്യായം 15 അംശം 1 ശ്ലോകം 122ൽ പറയുന്നു.[12]
  • കശ്യപ പ്രജാപതിക്ക് സുരഭി എന്ന ഭാര്യയിൽ ഏകാദശ രുദ്രന്മാർ ഉണ്ടായി. പിന്നീട് മഹാദേവന്റെ അനുഗ്രഹം കൊണ്ട് അഞ്ചു പുത്രന്മാർ വീണ്ടും ഉണ്ടായി, അവരാണ് അജൈകപാദ്, അഹിർബുധ്ന്യൻ, ത്വഷ്ടാവ്, രുദ്രൻ എന്ന് അഗ്നി പുരാണം അദ്ധ്യായം 18 ശ്ലോകം 42ൽ പറയുന്നു.[13]
  • കശ്യപന് അദിതിയിൽ ജനിച്ച ദ്വാദശ ആദിത്യന്മാരിൽ ഒരാൾ ത്വഷ്ടാവാണ്(ശ്രീമദ് ഭാഗവതം, ഷഷ്ഠമ സ്കന്ധം, ശ്ലോകം 38,39).[14]
  • ഗുരു ശുക്രാചാര്യർക്ക് ത്വഷ്ടാവ് എന്ന ഒരു മകനുള്ളതായി വായു പുരാണം അദ്ധ്യായം 65 ശ്ലോകം 73ൽ പറയുന്നു.[15]

അവലംബം തിരുത്തുക

  1. https://archive.org/details/sabdatharavali-malayalam-dictionary/page/n1089/mode/2up?view=theater. {{cite book}}: |first1= missing |last1= (help); Missing or empty |title= (help)
  2. wisdom library, Rig veda. https://www.wisdomlib.org/hinduism/book/rig-veda-english-translation/d/doc840420.html. {{cite web}}: Missing or empty |title= (help)
  3. "rig veda". {{cite web}}: |first1= missing |last1= (help)
  4. (PDF) https://www.rarebooksocietyofindia.org/book_archive/196174216674_10155204542681675.pdf. {{cite book}}: |first1= missing |last1= (help); Missing or empty |title= (help)
  5. https://archive.org/details/RigVeda_with_malayalam_translation_-_v_balakrishnan__dr_r_leeladevi/page/n343/mode/1up?view=theater. {{cite book}}: |first1= missing |last1= (help); Missing or empty |title= (help)
  6. https://archive.org/details/RigVeda_with_malayalam_translation_-_v_balakrishnan__dr_r_leeladevi/page/n752/mode/1up?view=theater. {{cite book}}: |first1= missing |last1= (help); Missing or empty |title= (help)
  7. https://archive.org/details/RigVeda_with_malayalam_translation_-_v_balakrishnan__dr_r_leeladevi/page/n17/mode/1up?view=theater. {{cite book}}: |first1= missing |last1= (help); Missing or empty |title= (help)
  8. sree mad devi bhagavatham (PDF).
  9. vyasa mahabharatham. {{cite book}}: |first1= missing |last1= (help)
  10. vyasa mahabharatham.
  11. bhasha bharatham. {{cite book}}: |first1= missing |last1= (help)
  12. https://archive.org/details/vishnu-purana-sanskrit-english-ocr/page/100/mode/1up?view=theater. {{cite book}}: |first1= missing |last1= (help); Missing or empty |title= (help)
  13. agni purana. {{cite book}}: |first1= missing |last1= (help)
  14. sree mad bhagavatham (PDF).
  15. vayu puranam.
"https://ml.wikipedia.org/w/index.php?title=ത്വഷ്ടാവ്&oldid=3922897" എന്ന താളിൽനിന്ന് ശേഖരിച്ചത്