ത്രീ പഗോഡ പാസ്, സമുദ്രനിരപ്പിൽനിന്ന് ഏകദേശം 282 മീറ്റർ (925 അടി) ഉയരത്തിൽ തായ്‌ലാൻറിൻറെയും മ്യാൻമറിൻറെയും (ബർമ) അതിർത്തിയിലെ ടെനാസെരിം കുന്നുകളിലുള്ള ഒരു ചുരമാണ്. തായ്‌ലൻഡിലെ കാഞ്ചനബുരി പ്രവിശ്യയുടെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന സാങ്ഖ്‌ല ബുരി പട്ടണത്തെ മ്യാൻമറിലെ കെയിൻ സംസ്ഥാനത്തിനു തെക്കുള്ള പയതോൻസു പട്ടണവുമായി ഈ ചുരം ബന്ധിപ്പിക്കുന്നു. വിദേശികൾക്ക് തായ് ഭാഗത്തുകൂടി മാത്രമേ ത്രീ പഗോഡ പാസിലേയ്ക്ക് പ്രവേശനം സാധ്യമാകൂ.

ത്രീ പഗോഡ പാസ്
ത്രീ പഗോഡ പാസിലെ മ്യാൻമർ-തായ്‌ലൻഡ് അതിർത്തി ചെക്ക് പോയിൻ്റ്.
Elevation282 m (925 ft)[1]
Locationമ്യാൻമാർതായ്‌ലാന്റ് അതിർത്തി
Rangeടെനാസെറിം മലകൾ
Coordinates15°18′6″N 98°24′7″E / 15.30167°N 98.40194°E / 15.30167; 98.40194
Three Pagodas Pass is located in Thailand
Three Pagodas Pass
Three Pagodas Pass
മ്യാൻമറിൻ്റെ അതിർത്തിയിലുള്ള തായ്‌ലൻഡിലെ ത്രീ പഗോഡ പാസ്സിൻ്റെ സ്ഥാനം.

പദോൽപ്പത്തി

തിരുത്തുക

അയുത്തായ കാലഘട്ടത്തിൻ്റെ അവസാനത്തിൽ സമാധാനത്തിൻ്റെ പ്രതീകമായി നിർമ്മിക്കപ്പെട്ട ചെറുതും എന്നാൽ നാശോന്മുഖവുമായ മൂന്ന് സ്തൂപങ്ങളുടെയോ ചേഡികളുടെയോ പേരിലാണ് ഈ ചുരം അറിയപ്പെടുന്നത്. ഫ്രാ ചേഡി സാം ഓങ് ഗ്രാമത്തിൽ തായ് അതിർത്തിയുടെ ഭാഗത്താണ് ഇപ്പോൾ ഈ പഗോഡകൾ സ്ഥിതിചെയ്യുന്നത്.[2][3] അതിർത്തിയുടെ ഭാഗങ്ങൾ ഇപ്പോഴും രണ്ടു രാജ്യങ്ങളും തമ്മിലുള്ള തർക്കവിഷയമാണ്.[4] കാഞ്ചനബുരി പ്രവിശ്യയുടെ പ്രവിശ്യാ മുദ്രയിൽ ഈ മൂന്ന് ചേഡികളും (ബുദ്ധ സ്തൂപം) രൂപഭംഗിയോടെ പ്രത്യക്ഷപ്പെടുന്നു.[5]

ചരിത്രം

തിരുത്തുക

പുരാതന കാലം മുതൽക്കുതന്നെ പടിഞ്ഞാറൻ തായ്‌ലൻഡിലേക്കുള്ള ഒരു പ്രധാന കരമാർഗ്ഗമായിരുന്നു ഈ ചുരം. ടെനാസെരിം കുന്നുകളിലെ ചുരുക്കം ചില ചുരങ്ങളിൽ ഒന്നായ ഇത്, മൂന്നാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്ന് ബുദ്ധമത ബോധനങ്ങൾ രാജ്യത്ത് എത്തിയ സ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു.[6] നൂറ്റാണ്ടുകളായി, ത്രീ പഗോഡ പാസ് ഇന്ത്യയ്ക്കും തെക്കുകിഴക്കൻ ഏഷ്യയ്ക്കും ഇടയിലുള്ള ഒരു പ്രധാന കരമാർഗ്ഗമായിരുന്നു.

തായ് ചരിത്രത്തിലെ അയുത്തായ കാലഘട്ടത്തിൽ (14-18 നൂറ്റാണ്ടുകൾ), ബർമക്കാരുടെ ഒരു പ്രധാന അധിനിവേശ പാതയായിരുന്ന ഈ ചുരം ചില സമയങ്ങളിൽ സയാമീസ് സൈന്യം അവർക്കെതിരെയും ഉപയോഗിച്ചിരുന്നു. 1548-ൽ ബർമീസ്-സയാമീസ് യുദ്ധസമയത്താണ് (1547-1549) ചുരം വഴിയുള്ള ആദ്യത്തെ ബർമീസ് അധിനിവേശം സംഭവിച്ചത്.[7]:15–16

രണ്ടാം ലോകമഹായുദ്ധകാലത്ത്, ജപ്പാൻ ഈ ചുരത്തിലൂടെ കുപ്രസിദ്ധമായ ഡെത്ത് റെയിൽവേ (ഔദ്യോഗികമായി ടൈമെൻ - റെൻസെറ്റ്സു ടെറ്റ്സുഡോ) നിർമ്മിച്ചു. ആയിരക്കണക്കിന് ബ്രിട്ടീഷ്, ഓസ്‌ട്രേലിയൻ, ഡച്ച്, അമേരിക്കൻ യുദ്ധത്തടവുകാരുടെയും റെയിൽവേ നിർമ്മാണത്തിനിടെ മരിച്ച ഏഷ്യൻ നിർബന്ധിത തൊഴിലാളികളുടെയും സ്മരണയ്ക്കായി നിർമ്മിക്കപ്പെട്ട ഒരു സ്മാരകം ഇവിടെയുണ്ട്.[8][9]

രണ്ട് രാജ്യങ്ങളിൽ നിന്നും പൗരത്വം നേടാൻ കഴിയാത്തതോ അല്ലെങ്കിൽ ഇരു രാജ്യങ്ങളുടേയം പൗരത്വം ഇഷ്ടപ്പെടാത്തതോ ആയ കാരെൻസ്, മോൺസ് എന്നിവരുൾപ്പെടെ നിരവധി മലയോര ഗോത്രവർഗ്ഗക്കാർ താമസിക്കുന്ന പ്രദേശമാണ് ഇത്. 1990-ൽ ബർമീസ് സൈന്യം അത് തിരിച്ചുപിടിക്കുന്നത് വരെ മോൺസിൻ്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ചുരം പിടിച്ചെടുക്കാൻ വിഘടനവാദി സൈന്യങ്ങൾ ആവർത്തിച്ച് ശ്രമിച്ചിരുന്നു.[10] ഈ പ്രദേശത്ത് ഇപ്പോഴും ഇടയ്ക്കിടെ യുദ്ധം നടക്കുന്നുണ്ട്.[11]

വിനോദസഞ്ചാരികൾക്കിടയിൽ ജനപ്രിയമായ ത്രീ പഗോഡ ചുരത്തിൻറെ തായ് ഭാഗത്ത് നിന്ന് പയതോൻസു സന്ദർശിക്കാൻ ഒരു ദിവസത്തെ വിസ ലഭിക്കുന്നു. മരംകൊണ്ടുള്ള ഫർണിച്ചറുകൾ, ജേഡ് കൊത്തുപണികൾ, തുണിത്തരങ്ങൾ എന്നിവ ബർമീസ് ഭാഗത്തെ ആകർഷണങ്ങളാണ്. തായ് വിനോദസഞ്ചാരികളെ 2011-ൽ ഇത് സന്ദർശിക്കാൻ അനുവദിച്ചിട്ടുണ്ട്, എന്നാൽ മറ്റ് വിനോദസഞ്ചാരികളെ സന്ദർശനത്തിന് അനുവദിച്ചിട്ടില്ല. ഇത് ഒരു താൽക്കാലിക അതിർത്തി ചെക്ക് പോയിൻ്റ് എന്ന നിലയിലുള്ളതിനാൽ രണ്ട് അയൽ രാജ്യങ്ങൾക്കിടയിൽ പകൽ യാത്രകൾ മാത്രമേ അനുവദിക്കാറുള്ളു.[12][13]

  1. Three Pagodas Pass, Encyclopædia Britannica
  2. "Thailand Highlight". Archived from the original on 2013-03-18. Retrieved 2024-11-20.
  3. "Battle erupts in Myanmar opposite Three Pagodas Pass". Bangkok Post. 25 April 2021. Retrieved 3 February 2022.
  4. "Thailand Highlight". Archived from the original on 2013-03-18. Retrieved 2024-11-20.
  5. Seals of The Provinces of Thailand
  6. "Sangkhlaburi / Thailand". Asien Reisender. Retrieved 3 February 2022.
  7. Rajanubhab, D., 2001, Our Wars With the Burmese, Bangkok: White Lotus Co. Ltd., ISBN 9747534584
  8. "Sangkhlaburi / Thailand". Asien Reisender. Retrieved 3 February 2022.
  9. "Supporters of the plaques project". Australian Bronze Commerative Plaques. Archived from the original on 2022-03-05. Retrieved 3 February 2022.[sic]
  10. Andrew Selth. "Incident at Three Pagodas Pass". The Interpreter at Lowy Institute. Retrieved 3 February 2022.
  11. "Battle erupts in Myanmar opposite Three Pagodas Pass". Bangkok Post. 25 April 2021. Retrieved 3 February 2022.
  12. List of Temporary and Permanent Border Checkpoint in Thailand, Foreign Affairs Division Office of the Permanent Secretary for Interior (Thai)
  13. "Senator Committee on Temporary and Permanent Boundary Checkpoints". Archived from the original on 2016-03-04. Retrieved 2024-11-20.
"https://ml.wikipedia.org/w/index.php?title=ത്രീ_പഗോഡ_പാസ്&oldid=4141349" എന്ന താളിൽനിന്ന് ശേഖരിച്ചത്