വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം

(തോൽ‌പെട്ടി വന്യജീവി സങ്കേതം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു വന്യജീവി സം‌രക്ഷണകേന്ദ്രമാണ്‌ വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം. കേരളത്തിലെ വയനാട് ജില്ലയിലെ സഹ്യപർവ്വതത്തോടു ചേർന്നുകിടക്കുന്ന ഈ വന്യജീവി സംരക്ഷണ കേന്ദ്രം ഇവിടത്തെ ആനകൾക്കും പുലികൾക്കും പ്രശസ്തമാണ്.നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായ ഇത് 1973-ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്, . ബന്ദിപ്പൂർ ദേശീയോദ്യാനം,മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്. വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരിക്കും മൈസൂരിനും ഇടയ്ക്കായാണ് ഈ വന്യജീവി സം‌രക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്. വലിപ്പത്തിൽ കേരളത്തിലെ വന്യജീവി സം‌രക്ഷണകേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനമുള്ള ഈ കേന്ദ്രത്തിന്റെ പ്രത്യേകതകൾ കനത്ത സസ്യസമൂഹവും വൈവിധ്യമാർന്ന ജീവജാലങ്ങളുടെ ആധിക്യവുമാണ്‌. ഇവിടെ ജീവിക്കുന്ന ആദിവാസികളുടെ പാരമ്പര്യങ്ങൾക്ക് അനുസരിച്ചുകൊണ്ടു തന്നെ ശാസ്ത്രീയമായ വന്യജീവി സംരക്ഷണ മാർഗ്ഗങ്ങൾ ഈ ഉദ്യാനം ലക്ഷ്യമിടുന്നു.കർണാടകത്തിലെ നാഗർഹോള,ബന്ദിപ്പൂർ തമിഴ്നാട്ടിലെ മുതുമല എന്നീ ദേശീയോദ്യാനങ്ങൾക്കിടയിലായി കേരളത്തിലെ വയനാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാന വന്യജീവി സങ്കേതം.കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനത്ത്

വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) വയനാട്
സമയമേഖല IST (UTC+5:30)
കോഡുകൾ

ചരിത്രം

തിരുത്തുക
 
വിനോദ സഞ്ചാരികൾക്കായി വനത്തിനകത്തേക്കുള്ള വഴി

1973-ലാണ്‌ വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം സ്ഥാപിതമായത്. 1991-92 കാലഘട്ടത്തിൽ ഈ കേന്ദ്രത്തെ പ്രൊജക്ട് എലിഫന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി. 345 ചതുരശ്ര കിലോമീറ്റർ വരുന്ന വന്യജീവി സം‌രക്ഷണകേന്ദ്രം അപ്പർ വയനാട്, ലോവർ വയനാട് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

യുനെസ്കോ

തിരുത്തുക
 
വന്യജീവി സങ്കേതത്തിലെ ഏറുമാടം.

പടിഞ്ഞാറൻ ചുരങ്ങളുടെ ഭാഗമായ നീലഗിരിയും , വയനാട് സംരക്ഷണ കേന്ദ്രവും അടങ്ങുന്ന (6,000+ km²) പരിസരപ്രദേശവും യുനെസ്കോയുടെ പൈതൃകസ്ഥലങ്ങളാക്കാനുള്ള പരിഗണയയിലുണ്ട്. [1]

സസ്യജാലങ്ങളും ജീവിവർഗ്ഗങ്ങളും

തിരുത്തുക

പലതരത്തിലുള്ള സസ്യലതാദികളുടെ ആവാസകേന്ദ്രമാണ്‌ വന്യജീവി സം‌രക്ഷണകേന്ദ്രം. മരുതി, കരുമരുതി, വെണ്ടേക്ക്, ദേവതാരു, മഴുക്കാഞ്ഞിരം, വേങ്ങൽ, വിവിധ തരത്തിലുള്ള മുളകൾ തുടങ്ങിയവ ഈ കേന്ദ്രത്തിലെ സസ്യജാലങ്ങളിൽ പ്രധാനപ്പെട്ടവയാണ്‌.

ആന, കടുവ, പുള്ളിപ്പുലി, കുരങ്ങ്, കാട്ടുനായ, കരടി, കാട്ടുപൂച്ച, കാട്ടുപോത്ത്, വിവിധതരം പാമ്പുകൾ, പല്ലികൾ എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധിയിനം ജീവികൾ ഈ കേന്ദ്രത്തിൽ അധിവസിക്കുന്നുണ്ട്.

 
വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രത്തിലെ ആന

വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഗ്രാമങ്ങൾ

തിരുത്തുക
  1. മുത്തങ്ങ
  2. തിരുനെല്ലി

എത്തിച്ചേരാൻ

തിരുത്തുക

ഇതും കൂടി

തിരുത്തുക

കേരള വനം വകുപ്പ്

  1. UNESCO, World Heritage sites, Tentative lists, Western Ghats sub cluster, Niligiris. retrieved 4/20/2007 World Heritage sites, Tentative lists

പുറം കണ്ണികൾ

തിരുത്തുക