ജാസ്മിനം അസോറിക്കം ഒരു നിത്യഹരിത വള്ളിച്ചെടിയാണ്. ലെമൺ സെന്റഡ് ജാസ്മിൻ(lemon-scented jasmine) എന്ന് അറിയപ്പെടുന്ന ഇത് പോർട്ടുഗീസ് ദ്വീപായ മദീറയിൽ സ്വദേശിയാണ്.[2][3][4] ബഹുപത്രങ്ങളിൽ മൂന്ന് കടും പച്ച പത്രകങ്ങൾ ഉണ്ട്. നക്ഷത്രരൂപത്തിലുള്ള, സുഗന്ധമുള്ള പൂക്കൾ പത്രവൃന്തത്തിന്റെ താഴെനിന്നും കുലകളായി കാണപ്പെടുന്നു. ഇവയുടെ മൊട്ടുകൾ കടും പിങ്ക് നിറത്തിലുള്ളവയാണ്.

തോട്ടമുല്ല
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Oleaceae
Genus: Jasminum
Species:
J. azoricum
Binomial name
Jasminum azoricum

സ്വദേശമായ മദീറയിൽ ഇത് വംശനാശഭീഷണി നേരിടുന്നു.

കൊടും തണുപ്പ് സഹിക്കാനാവാത്ത ഈ സസ്യം, യൂറോപ്പിൽ ഹരിത ഗൃഹ സസ്യമായി ദീർഘകാലമായി കൃഷിചെയ്യപ്പെടുന്നു. 1693. നെതർലാൻഡ്സിലും 1724 മുതൽ ഇംഗ്ലണ്ടിലും കൃഷി ചെയ്യുന്നതിന് തെളിവുകളുണ്ട്. കടും പച്ച നിറമുള്ള എപ്പോഴും നിലനിൽക്കുന്ന ഇലകളും, ദീർഘമായ പൂക്കാലവും, സുഗന്ധമുള്ള പൂക്കളും ഈ ചെടിയോട് താല്പര്യമുണ്ടാകുന്നതിന് കാരണമാണ്. കമ്പു മുറിച്ചുനട്ടും പതിവയ്ക്കൽ വഴിയും തൈകൾ ഉണ്ടാക്കാം.[5] വെയിലുള്ള, മഞ്ഞിന്റെ ശല്യമില്ലാത്തതും, താങ്ങിനായി വേലിയോ കമ്പുകളോ ഉള്ളതുമായ ഇടങ്ങളാണ് ഈ ചെടിക്ക് ഇഷ്ടം.


  1. Fernandes, F. (2012). "Jasminum azoricum". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. Retrieved 8 January 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. R. G. Turner Jr.; Ernie Wasson, eds. (1999). Botanica: The Illustrated A-Z of Over 10,000 garden plants (3rd ed.). Barnes and Noble inc. p. 488. ISBN 0760716420.
  3. തോട്ടമുല്ല in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 8 January 2013.
  4. "'Jasminum azoricum L." The Plant List; Version 1. (published on the internet). 2010. Retrieved 6 January 2013.
  5. Sydenham Teast Edwards; John Lindley (1815). The Botanical Register: Consisting of Coloured Figures of Exotic Plants Cultivated in British Gardens with Their History and Mode of Treatment. pp. 92–. Retrieved 8 January 2013.
"https://ml.wikipedia.org/w/index.php?title=തോട്ടമുല്ല&oldid=3780029" എന്ന താളിൽനിന്ന് ശേഖരിച്ചത്