തൈ ദ്സൂഗ്
തൈ ദ്സൂങ് (599 ജനുവരി 23 – 649 ജുലൈ 10) ചൈനീസ് ചക്രവർത്തിയായിരുന്നു . എ.ഡി. 618-നും 906-നുമിടയ്ക്ക് ചൈന യിൽ അധികാരത്തിലിരുന്ന തങ് രാജവംശത്തിലെ രണ്ടാമത്തെ ചക്രവർത്തിയായ ഇദ്ദേഹത്തിന്റെ യഥാർഥ നാമം ലിഷിമിൻ എന്നായിരുന്നു. സൂയ് രാജാക്കന്മാരുടെ കീഴിൽ സേവനമനുഷ്ഠിച്ച ലി യുവാൻ എന്ന സൈനിക ഉദ്യോഗസ്ഥന്റെ പുത്രനായി 599-ൽ ജനിച്ചു. സൂയ് രാജവംശത്തെ പുറത്താക്കിക്കൊണ്ട് 618-ൽ അധികാരം പിടിച്ചെടുക്കുവാൻ ലി യുവാനെ പ്രേരിപ്പിച്ചത് തൈ ദ്സൂങ് ആയിരുന്നു. ഇക്കാരണത്താൽ ലി യുവാനോടൊപ്പം ഇദ്ദേഹവും തങ് വംശ സ്ഥാപകനായി പരിഗണിക്കപ്പെടുന്നു. കിരീടാവകാശിയായ മൂത്ത സഹോദരനെ വധിച്ചശേഷം 626-ൽ പിതാവിനെയും ചക്രവർത്തിപദത്തിൽനിന്ന് ഇദ്ദേഹം നീക്കം ചെയ്യുകയുണ്ടായി. 626-ൽ അധികാരമേറ്റ തൈ ദ്സൂങ് ചൈന ഭരിച്ച പ്രഗൽഭ ചക്രവർത്തിമാരിൽ ഒരാളായി ഗണിക്കപ്പെടുന്നു. ഇരുപത്തിമൂന്നു വർഷം നീണ്ടുനിന്ന ഭരണത്തിനിടയ്ക്ക് ഏഷ്യയിലെ മിക്ക പ്രദേശങ്ങളെയും തന്റെ അധീനതയിൽ കൊണ്ടുവരുന്നതിൽ ഇദ്ദേഹം വിജയിച്ചു.
തൈ ദ്സൂങ് | |
---|---|
ഭരണകാലം | 4 September 626 – 10 July 649 |
മുൻഗാമി | Emperor Gaozu |
പിൻഗാമി | Emperor Gaozong |
ജീവിതപങ്കാളി | Empress Zhangsun Consort Xu Hui, concubine[1] Consort Yang, concubine[2] Consort Yin, concubine Consort Wang, concubine Consort Yan, concubine Consort Wei, concubine Consort Yang, concubine Consort Yang , concubine[3] Consort Wu, concubine |
മക്കൾ | |
Li Chengqian, Crown Prince and Prince Min of Changshan Li Ke, Prince of Wu Li Tai, Prince Gong of Pu Li Zhen, Prince of Yue Li Zhi, Emperor Gaozong Princess Xiangcheng Li Lize, the Princess Changle Princess Bailing Princess Linchuan Li Jing, the Princess Qinghe Li Shu, the Princess Lanling Princess Chengyang Princess Gaoyang Li Mingda, the Princess Jinyang Princess Changshang Princess Xincheng | |
പേര് | |
Li Shimin 李世民 | |
Era name and dates | |
Zhenguan (貞觀): 4 September 626 – 10 July 649 | |
Posthumous name | |
Short: Wen Huangdi (文皇帝) Full: Wen Wu Dasheng Daguang Xiao Huangdi[4] 文武大聖大廣孝皇帝[5] | |
Temple name | |
Taizong (太宗) | |
രാജവംശം | House of Li |
പിതാവ് | Emperor Gaozu of Tang |
മാതാവ് | Duchess Dou |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.answers.com/topic/t-ang-t-ai-tsung
- http://www.hyperhistory.com/online_n2/people_n2/ppersons4_n2/taitsung.html
- http://www.bookrags.com/biography/tang-tai-tsung/
- http://histories.cambridge.org/extract?id=chol9780521214469_CHOL9780521214469A005[പ്രവർത്തിക്കാത്ത കണ്ണി]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തൈ ദ്സൂങ് (599 - 649) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |