തേങ്ങാചമ്മന്തി
തെക്കേ ഇന്ത്യയിൽ പ്രചാരത്തിലുള്ള ചമ്മന്തി
തെക്കേ ഇന്ത്യയിൽ പ്രചാരത്തിലുള്ള ഒരു ചമ്മന്തിയാണ് തേങ്ങാച്ചമ്മന്തി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സാധാരണയായികാണപ്പെടുന്ന വിഭവമാണിത്. പച്ചമുളക്, മല്ലി[1] തുടങ്ങിയ മറ്റ് ചേരുവകൾക്കൊപ്പം തേങ്ങാ ചിരകിയത് ഉപയോഗിച്ചാണ് തേങ്ങാചമ്മന്തി ഉണ്ടാക്കുന്നത്. ദോശ, ഇഡ്ഡലി, വട എന്നിവയ്ക്കൊപ്പം സാധാരണയായി വിളമ്പുന്ന ചമ്മന്തി തരമാണ് ഇത്.[2]
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | India |
പ്രദേശം/രാജ്യം | Karnataka, Kerala, Tamil Nadu, Andhra Pradesh, Telangana, Pondicherry |
വിഭവത്തിന്റെ വിവരണം | |
Course | Condiment |
രണ്ടുതരത്തിൽ തേങ്ങാചമ്മന്തി നിർമ്മിക്കാം. തേങ്ങചിരകിയത്, കറിവേപ്പില, പച്ചമുളക്, ഉപ്പ് തുടങ്ങിയ ചേരുവകൾ വെള്ളം ചേർത്ത് അരച്ചെടുക്കുന്നു. ഇത് വളരെ കട്ടിയായ തേങ്ങാചമ്മന്തിയാണ്. തുടർന്ന് ഒരു പാത്രത്തിൽ കടുക് പൊട്ടിക്കുകയും ഈ അരച്ച ചമ്മന്തി അതിലേക്ക് ചേർത്ത് കൂടുതൽ വെള്ളവും ചേർത്ത് കട്ടിയല്ലാത്ത, വെള്ളം കൂടുതലുള്ള ചമ്മന്തി തയ്യറാക്കുന്നു. ഇത് പ്രധാനമായും ഇഡ്ഡലി, ദോശ, ഉഴുന്നുവട എന്നിവയുടെ മേൽ ഒഴിച്ച് കഴിക്കാവുന്നതാണ്.
ഇതും കാണുക
തിരുത്തുക- ചമ്മന്തി
- കലത്തപ്പം
- കിണ്ണത്തപ്പം
- ചമ്മന്തിപ്പൊടി
- ചമ്മന്തികളുടെ പട്ടിക
അവലംബങ്ങൾ
തിരുത്തുക- ↑ Wahhab, I.; Singh, V. (2016). The Cinnamon Club Cookbook. Bloomsbury Publishing. p. 160. ISBN 978-1-4729-3307-2. Retrieved October 26, 2017.
- ↑ Hingle, R. (2015). Vegan Richa's Indian Kitchen: Traditional and Creative Recipes for the Home Cook. Vegan Heritage Press. p. 471. ISBN 978-1-941252-10-9. Retrieved October 26, 2017.