തരവത്ത് അമ്മാളുഅമ്മ

(തെരവത്ത് അമ്മാളുഅമ്മ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ സാഹിത്യകാരിയാണ് തരവത്ത് അമ്മാളുഅമ്മ (26 ഏപ്രിൽ 1873 - 6 ജൂൺ 1936).[1]. നോവലുകളുടെ വിവർത്തനങ്ങളും ഭക്തിഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അച്ഛൻ പാലക്കാട് ജില്ലയിലെ കൊടുവായൂർ ചിങ്ങച്ചറ വീട്ടിൽ ശങ്കരൻ‌നായർ. അമ്മ തരവത്ത് കുമ്മിണി അമ്മ. കൊച്ചി തമ്പുരാൻ സാഹിത്യ സഖി ബിരുദം നൽകിയെങ്കിലും അവർ അത് നിരസിച്ചു.[2]

തരവത്ത് അമ്മാളുഅമ്മ
ജനനം(1873-04-26)ഏപ്രിൽ 26, 1873
മരണംജൂൺ 6, 1936(1936-06-06) (പ്രായം 63)
ദേശീയത ഭാരതീയൻ

അമ്മാളുഅമ്മ 1914 ൽ രചിച്ച 'കമലാഭായി അഥവാ ലക്ഷ്മീവിലാസത്തിലെ കൊലപാതകം', മലയാളത്തിൽ ഒരു സ്ത്രീ എഴുതിയ ആദ്യത്തെ അപസർപ്പകനോവൽ ആയിരുന്നു.[3] തിരുവിതാംകൂറിൽ നിന്നു നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് അഭയം നൽകിയത് അമ്മാളു അമ്മയായിരുന്നു.[4]

ജീവിതരേഖ

തിരുത്തുക

1873 ഏപ്രിൽ 26-ന്, തഹസിൽദാർ ആയിരുന്ന തരാവത്ത് ചിഞ്ചംവീട്ടിൽ ശങ്കരൻ നായരുടെ മകളായി ഇന്നത്തെ പാലക്കാട് ജില്ലയിൽ തറവത്ത് വീട്ടിൽ ആണ് അമ്മാളു അമ്മ ജനിച്ചത്. അമ്മാളു എന്നല്ല അച്ഛൻ പേരിട്ടത് അമ്മാളു എന്നത് വിളിപ്പേരായിരുന്നു. പിന്നീട് ആ പേരിൽ തന്നെ അറിയപ്പെട്ടു.[5][6] ടിപ്പു സുൽത്താന്റെ അധിനിവേശ കാലത്ത് മലബാറിൽ നിന്ന് പാലക്കാട് പറളിയിലേക്ക് വന്നവരാണ് അമ്മാളു അമ്മയുടെ പൂർവികർ.[7] അവർക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു, ഡോക്ടർ ടി.എം. നായർ.[5] അവരെ എഴുത്തും പ്രാഥമിക പാഠങ്ങളും പഠിപ്പിച്ചത് ഒരു സ്വദേശി ടീച്ചറാണ്. ഇതോടൊപ്പം സംസ്കൃതവും സംഗീതവും അവർ വീട്ടിൽ പഠിച്ചു.[8] അതിനുശേഷം അവർ പിതാവിൽ നിന്ന് ഗണിതവും പിന്നീട് തമിഴ് ഭാഷയും പഠിക്കാൻ തുടങ്ങി.[8]

അവർ മലയാളം, സംസ്കൃതം, തമിഴ് എന്നീ ഭാഷകളിൽ നന്നായി പ്രാവീണ്യം നേടിയിരുന്നു.[5] കൊച്ചി മഹാരാജാവ് അവർക്ക് "സാഹിത്യ സഖി" പുരസ്കാരം നൽകാൻ തയ്യാറായെങ്കിലും അവർ അത് നിരസിച്ചു. അന്നത്തെ കൊച്ചിരാജ്യത്തിലെ പരമോന്നത സാഹിത്യ പുരസ്കാരമായ "സാഹിത്യ സഖി" നിരസിച്ച ഒരേയൊരു എഴുത്തുകാരി ആയിരുന്നു അമ്മാളുവമ്മ.[7]

1936 ജൂൺ 6-ന് അമ്മാളുവമ്മ അന്തരിച്ചു.[5]

വ്യക്തി ജീവിതം

തിരുത്തുക

അമ്മാളു അമ്മ മൂന്നു പ്രാവശ്യം വിവാഹം കഴിച്ചു.[6] 15-ാം വയസ്സിൽ അവർ ആദ്യം വിവാഹം കഴിച്ചു. പുന്നത്തൂർ കോവിലകത്തിന്റെ തമ്പുരാനായിരുന്ന അവരുടെ ആദ്യഭർത്താവ് രണ്ടു കുട്ടികളുടെ ജനനത്തിനു ശേഷം അദ്ദേഹം അവരെ വിട്ടുപോയി.[7] അന്നത്തെ നിയമം പ്രകാരം ഉയർന്നജാതിയിൽ പെട്ട സ്ത്രീകൾക്ക് ആദ്യ ഭർത്താവ് മരിച്ചു വിധവയായാൽ വിധവ പുനർവിവാഹം എന്നത് ഇല്ല എന്നാൽ അമ്മാളു അമ്മയുടെ കാലം നവോഥാന പ്രസ്ഥാനങ്ങളുടെ ഫലമായി അപൂർവം ചിലയിടങ്ങളിൽ നടന്നിരുന്നു അമ്മാളു അമ്മയുടെ കാര്യത്തിലും ഇതു തന്നെ ആയിരുന്നു സംഭവിച്ചത്. ആദ്യഭർത്താവിന്റെ മരണത്തിനു ശേഷം അധീവ ദുഃഖത്തിലാഴ്ന്ന അമ്മാളുവമ്മയെ അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങി വൈദ്യനായിരുന്ന രാമപുരത്തെ കൃഷ്ണവാര്യരെ രണ്ടാമത് വിവാഹം കഴിച്ചു. മൂന്ന് പെൺമക്കൾ ജനിച്ച് അധികം താമസിയാതെ വാര്യർ മരിച്ചു.[7] ആദ്യ രണ്ട് വിവാഹങ്ങളിലെ കുട്ടികളിൽ പലരും പല സമയങ്ങളിലായി മരിച്ചു, രണ്ട് പെൺമക്കൾ മാത്രം ബാക്കിയായി. അതുകൊണ്ട് തന്നെ തലമുറ തുടരാതെ ആയി.[7] മൂന്നാമത് വിവാഹം ചെയ്തത് വടക്കുംതറ വാര്യത്ത് ഉണ്ണികൃഷ്ണ വാര്യരെ ആയിരുന്നു.[7]

ആക്ടിവിസം

തിരുത്തുക

അന്നത്തെ തിരുവിതാംകൂർ രാജാവായ ശ്രീമൂലം തിരുനാൾ രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തിയപ്പോൾ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളക്കും കുടുംബത്തിനും അഭയം നൽകി അമ്മാളു അമ്മ തിരുവിതാംകൂറിന്റെ ചരിത്രത്തിൽ ഇടം നേടി.[5]

ഒരു ഫെമിനിസ്റ്റും സ്ത്രീ സമത്വവാദിയും കൂടിയായ അമ്മാളു അമ്മ, സ്ത്രീകൾ സാഹിത്യാഭിരുചിക്ക് പുരുഷന്മാരെപ്പോലെയോ അതിലധികമോ പ്രാധാന്യം നൽകണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.[7] ഒരിക്കൽ, ലക്ഷ്മി ഭായ് മാസികയിൽ പ്രസിദ്ധീകരിച്ച സ്ത്രീകളുടെ സാഹിത്യവാസന എന്ന ലേഖനത്തിൽ "സ്ത്രീകൾക്ക് സാഹിത്യത്തിൽ അഭിരുചി ഉണ്ടെന്ന് ചിലർക്ക് സംശയമുണ്ടെന്ന് എനിക്കറിയാം. എന്നാൽ സാഹിത്യത്തിന്റെ സത്ത എല്ലാ സ്ത്രീകളിലും ഉണ്ടെന്ന് ഞാൻ പറയും" എന്ന് എഴുതി.[8][9]

  • ലീല - ഒരു നോവൽ
  • ഭക്തമാല - 3 ഭാഗങ്ങൾ
  • ബുദ്ധചരിതം
  • ബാലബോധിനി
  • ഭക്തമാലയിലെ ചെറുകഥകൾ
  • കോമളവല്ലി - ഒരു നോവൽ (2 ഭാഗങ്ങൾ)
  • സർവ്വവ്വേദാന്ത സിദ്ധാന്തസാരസംഗ്രഹം
  • കൃഷ്ണഭക്തിചന്ദ്രിക
  • ബുദ്ധഗാഥാചന്ദ്രിക
  • ഒരു തീർഥയാത്ര
  • ശ്രീശങ്കരവിജയം
  • ശിവഭക്തവിലാസം
  1. പുനർജീവനം കൃതിക്കും കർത്താവിനും[പ്രവർത്തിക്കാത്ത കണ്ണി]
  2. തരവത്ത് അമ്മാളുഅമ്മ, ജീവചരിത്രം, കേരള സാഹിത്യ അക്കാദമി
  3. തരവത്ത് അമ്മാളുഅമ്മ. "എന്റെ ഡിറ്റക്ടീവുകൾ". മാതൃഭുമി. പി. കെ. രാജശേഖരൻ. Archived from the original on 2014-04-21. Retrieved 8 നവംബർ 2014.
  4. കേരളം ജില്ലകളിലൂടെ- മാതൃഭൂമി ബുക്ക്സ് 2013 പേജ് 142
  5. 5.0 5.1 5.2 5.3 5.4 ഏപ്രിൽ, 13; 2021 (2021-04-13). "തരവത്ത് അമ്മാളു അമ്മ". Kerala Women. Government of Kerala. Archived from the original on 2023-03-10. Retrieved 2023-03-07. {{cite web}}: |first= has numeric name (help)
  6. 6.0 6.1 "തരവത്ത് അമ്മാളു അമ്മ; 1914 ൽ ഡിറ്റക്ടീവ് നോവലെഴുതിയ മലയാളി സ്ത്രീ". Mathrubhumi. Retrieved 2023-03-07.
  7. 7.0 7.1 7.2 7.3 7.4 7.5 7.6 Rajeev Kumar, M (2021-09-24). "ദിഗംബര സ്മരണകൾ; "സാഹിത്യസഖി" വാങ്ങാൻ കൂട്ടാക്കാത്ത തരവത്ത് അമ്മാളു അമ്മ; എം.രാജീവ് കുമാർ". anweshanam.com. Retrieved 2023-03-10.
  8. 8.0 8.1 8.2 "തരവത്ത് അമ്മാളുവമ്മ". Kerala Women. Government of Kerala. 2020-03-01. Archived from the original on 2023-03-10. Retrieved 2023-03-10.
  9. "International Women's Day: Reminiscing first-gen of feminist writers from Kerala". English Mathrubhumi (in ഇംഗ്ലീഷ്). Retrieved 2023-03-10.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തരവത്ത്_അമ്മാളുഅമ്മ&oldid=4114671" എന്ന താളിൽനിന്ന് ശേഖരിച്ചത്