പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ഈർപ്പം, ആർദ്ര വായു, മഞ്ഞ്, മഴ എന്നിവയുടെ ദേവിയാണ് തെഫ്നട്ട് (ഇംഗ്ലീഷ്: Tefnut).[1] വായുദേവനായ ഷുവിന്റെ സഹോദരിയും പത്നിയുമാണ് തെഫ്നട്ട്. ഗെബ്, നട്ട് എന്നിവർ തെഫ്നട്ടിന്റെ മക്കളാണ്.

തെഫ്നട്ട്
മഴ, വായു, ആർദ്രത, കാലാവസ്ഥ, മഞ്ഞ്, ഫലപുഷ്ടി, ജലം എന്നിവയുടെ ദേവി
സിംഹ ശിരസ്സോടുകൂടിയ തെഫ്നട്ട് ദേവി
t
f
n
t
I13
ഹീലിയോപോളിസ്, ലിയോൺതോപോളിസ്
പ്രതീകംസിംഹിണി
ജീവിത പങ്കാളിഷു
മാതാപിതാക്കൾറാ / അത്തും, ഇയൂസാസെറ്റ്
സഹോദരങ്ങൾഷു
ഹാത്തോർ
മാറ്റ്
മക്കൾഗെബ്, നട്ട്

ഹീലിയോപോളിസിലെ നവദൈവ സങ്കൽപ്പമായ എന്നിയാഡിലെ ഒരു ദേവതയാണ് തെഫ്നട്ട്. ഒരു പെൺസിംഹത്തിന്റെ ശിരസ്സോടുകൂടിയ സ്ത്രീരൂപത്തിലാണ് എന്നിയാഡിൽ തെഫ്നട്ടിനെ ചിത്രീകരിക്കാറുള്ളത്. അർദ്ധ-മനുഷ്യ രൂപത്തിലും പൂർണ്ണ-മനുഷ്യരൂപത്തിലും തെഫ്നട്ടിനെ ചിത്രീകരിക്കാറുണ്ട്.[2]

  1. The Routledge Dictionary of Egyptian Gods and Goddesses, George Hart ISBN 0-415-34495-6
  2. Wilkinson, Richard H (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. pp. 183. ISBN 0-500-05120-8.
"https://ml.wikipedia.org/w/index.php?title=തെഫ്നട്ട്&oldid=3779749" എന്ന താളിൽനിന്ന് ശേഖരിച്ചത്