ഷൂ (ദേവൻ)
(Shu (Egyptian deity) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം വായുദേവനാണ് ഷൂ (ഇംഗ്ലീഷ്: Shu). one of theof ഹീലിയോപോളിസിലെ അഷ്ടദൈവഗണമായ എന്നിയാഡിലെ ഒരു ദേവനുമാണ് ഷൂ.
ഷൂ | ||||||
---|---|---|---|---|---|---|
വായു ദേവൻ/ പവന ദേവൻ | ||||||
| ||||||
ഹീലിയോപോളിസ്, ലിയോണ്ടോപോളിസ് | ||||||
പ്രതീകം | ഒട്ടകപക്ഷിയുടെ തൂവൽ | |||||
ജീവിത പങ്കാളി | തെഫ്നട്ട് | |||||
മാതാപിതാക്കൾ | റാ /അത്തും, ഇയുസാസേത്ത് | |||||
സഹോദരങ്ങൾ | തെഫ്നട്ട് ഹാത്തോർ സെക്മെത് | |||||
മക്കൾ | നട്ട് ഗെബ് |
വായുവിന്റെ ദേവനായതിനാൽ ഷൂവിനെ ശീതളിമ, ശാന്തത, പ്രസന്നത എന്നിവയുടെ ദേവനായും കരുതിയിരുന്നു. ഒട്ടകപക്ഷിയുടെ തൂവൽ ശിരസ്സിൽ ധരിച്ച ഒരു മനുഷ്യരൂപത്തിലാണ് ഷൂവിനെ സാധാരണയായി ചിത്രീകരിക്കാറുള്ളത്. ഒട്ടകപക്ഷിയുടെ തൂവലിനെ ലോലതയുടേയും ശൂന്യതയുടേയും പ്രതീകമായാണ് കരുതിയിരുന്നത്. മൂടൽമഞ്ഞും മേഘങ്ങളും ഷൂവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഷൂവിന്റെ അസ്ഥികളായാണ് ഇവയെ കരുതിയിരുന്നത്.[2]
അവലംബം
തിരുത്തുക- ↑ Wilkinson, Richard H. (2003). The complete gods and goddesses of ancient Egypt. London: Thames & Hudson. ISBN 0-500-05120-8.
- ↑ Owusu, Heike. Egyptian Symbols. Sterling Publishing Co. Inc. p. 99. Retrieved 6 October 2014.