യൂസാസേത്ത്
(Iusaaset എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവിയാണ് യൂസാസേത്ത് (ഇംഗ്ലീഷ്: Iusaset). എല്ലാ ദൈവങ്ങളുടേയും പിതാമഹി എന്നൊരു വിശേഷണം യൂസ്സാസേത്ത് ദേവിക്ക് ഉണ്ട്. എങ്കിലും പിതാമഹ സ്ഥാനത്തെകുറിച്ച് പരാമർശമില്ലാത്തതിനാൽ യൂസാസേത്ത് ദേവിയെ എല്ലാ സൃഷ്ടിയുടെയും നിദാനമായ മാതൃദേവിയായാണ് കരുതിയിരുന്നത്. നിരവധി രീതിയിൽ യൂസാസേത്ത് ദേവിയുടെ നാമം ഉച്ചരിക്കാറുണ്ട്. ഗ്രീക് ഭാഷയിൽ ദേവി സെയൗസിസ് ( Saosis /ˌseɪˈoʊsᵻs/.)എന്നാണ് അറിയപ്പെടുന്നത്.
യൂസാസേത്ത് | |
---|---|