തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ
കേരളത്തിലെ പ്രമുഖനായ സോപാന സംഗീതജ്ഞനും തിമില വാദ്യകലാകാരനുമായിരുന്നു തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ( 1936 - 1 ഫെബ്രുവരി 2013). തിമിലയ്ക്കു പുറമെ കുടുക്കവീണയുടെ കണ്ടെത്തലിലും അദ്ദേഹത്തിന്റെ പാണ്ഡിത്യം അപരമായിരുന്നു.സപ്തസ്വരവും കീർത്തനങ്ങളും കുടുക്കവീണയിൽ അദ്ദേഹം വായിച്ചിരുന്നു. പഞ്ചവാദ്യത്തിൽ ഒരു തിമില കലാകരനെന്ന നിലയിലും പരിഷവാദ്യത്തിൽ അച്ചൻ-ചെണ്ട കലാകാരനെന്ന നിലയിലും പ്രസിദ്ധനായിരുന്നു. ക്ഷേത്രകലാ പ്രചാരകനുമായിരുന്ന മാരാരെ "സഞ്ചരിക്കുന്ന വാദ്യകലാ എൻസൈക്ലോപീഡിയ" എന്നാണ് വിളിച്ചിരുന്നത്.[1]
ജീവിതരേഖ
തിരുത്തുകഎറണാകുളം ജില്ലയിലെ രാമമംഗലം എന്ന ഗ്രാമത്തിൽ[2] 1111 മേടം 15 ന് കിഴിതിരിതുരുത്തി ഇല്ലത്ത് രാമൻ നമ്പൂതിരിയുടെയും തൃക്കാമ്പുറം മാരാത്ത് ലക്ഷ്മിക്കുട്ടിയുടെയും മകനായി ജനിച്ചു.[3] പ്രാചീന വാദ്യോപകരണമായ കുടുക്കവീണയെ സംഗീതലോകത്തിന് പരിചയപ്പെടുത്തി. വർഷങ്ങൾ നീണ്ട സാധകത്തിലൂടെ സപ്തസ്വരവും കീർത്തനങ്ങളും കുടുക്കവീണയിൽ അദ്ദേഹം വായിച്ചിരുന്നു.[4] പഞ്ചവാദ്യത്തിന്റെ മാതൃവാദ്യമായ പരിഷവാദ്യത്തെ പുതുതലമുറയ്ക്ക്പഠിപ്പിച്ചു നൽകാനും അദ്ദേഹം നിരന്തര ശ്രമങ്ങൾ നടത്തി.[5] പൊരുന്നില ഗോവിന്ദമാരാരുടെയും, പിന്നീട് വടക്കേടത്ത് അപ്പുമാരാരുടെയും ശിക്ഷണത്തിൽ ഗുരുകുല സമ്പ്രദായത്തിൽ വാദ്യകലാഭ്യസനം ആരംഭിച്ച മാരാർ പതിന്നാലു വയസ്സിനുള്ളിൽ സോപാന സംഗീതത്തിലും പഞ്ചവാദ്യത്തിലും തായമ്പകയിലും രാമമംഗലം പെരുംതൃക്കോവിലിൽ അരങ്ങേറ്റം നടത്തി. മുപ്പതിലേറെ വർഷം രാമമംഗലം സ്ക്കൂളിൽ സേവനമനുഷ്ഠിച്ചു. ഭാര്യ : പാലക്കുഴ കണ്ണങ്കുഴ മാരാത്ത് ലക്ഷ്മിക്കുട്ടിയമ്മ
ക്ഷേത്ര കലാ പ്രചാരകൻ
തിരുത്തുകസോപാന സംഗീതശൈലിയിൽ ഏറ്റവും പ്രശസ്തമായ രാമമംഗലം ബാണിയുടെ പ്രയോക്താവായ തൃക്കാമ്പുറം, കേരളം മുഴുവൻ ഇത് പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിന്റേത് എന്നുമാത്രമെന്നവകാശപ്പെടാവുന്ന കുടുക്കവീണയെന്ന ഒറ്റക്കമ്പി മാത്രമുള്ള അത്യപൂർവ്വവാദ്യവും മധ്യകേരളത്തിലെ മഹാക്ഷേത്രങ്ങളിൽ താന്ത്രീക കർമ്മങ്ങൾക്ക് അകമ്പടി സേവിക്കുന്ന പരിഷവാദ്യവും പുതുതലമുറക്ക് പരിചയപ്പെടുത്തി പ്രചാരം നൽകുന്നു.[6]
പുരസ്കാരങ്ങൾ
തിരുത്തുക- ഷട്കാല ഗോവിന്ദ മാരാർ പുരസ്‌കാരം (2012)[5]
- പല്ലാവൂർ പുരസ്കാരം (കേരള സർക്കാരിന്റെ പരമോന്നത വാദ്യകലാ ബഹുമതി)
- കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പിന്റെ ജൂനിയർ-സീനിയർ ഫെലോഷിപ്പുകൾ
- കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം
- അഖില കേരള മാരാർ ക്ഷേമസഭയുടെ വാദിത്രരത്‌നം
- കാലടി ക്ഷേത്ര കലാസ്വാദക സമിതിയുടെ വെങ്കിച്ചൻ പുരസ്‌കാരം
- പുറത്തുവീട്ടിൽ നാണുമാരാർ സ്മാരക ട്രസ്റ്റിന്റെ ഗുരുസ്മൃതി
- ചോറ്റാനിക്കര നാരായണ മാരാർ സ്മാരക ട്രസ്റ്റിന്റെ ക്ഷേത്രവാദ്യ ചക്രവർത്തി,
- മുംബൈ കേളിയുടെ കീർത്തി ശംഖ്
- രാമമംഗലം പെരുംതൃക്കോവിൽ ദേവസ്വം സുവർണമുദ്ര
- വൈക്കം ക്ഷേത്ര കലാപീഠത്തിന്റെ രജതജൂബിലി കീർത്തിമുദ്ര
- എറണാകുളം ശിവക്ഷേത്ര സമിതിയുടെ എറണാകുളത്തപ്പൻ പുരസ്‌കാരം
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-03. Retrieved 2013-02-01.
- ↑ http://muvattupuzha.in/tags/%E0%B4%A4%E0%B5%83%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82-%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BE%E2%80%8C%E0%B4%B0%E0%B5%8D%E2%80%8D[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://dasarticle.blogspot.in/2011/12/blog-post_9842.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2021-08-14.
- ↑ 5.0 5.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-23. Retrieved 2012-06-22.
- ↑ വോയ്സ് ഓഫ് മേള, പുസ്തകം 41, ലക്കം 2, ഫെബ്രുവരി 2011