കുടുക്കവീണ
ഒറ്റക്കമ്പി മാത്രമുള്ള അത്യപൂർവ്വവാദ്യമാണ് കുടുക്കവീണ. ഷട്‌കാലഗോവിന്ദമാരാരുടെ കാലത്തോളം പഴക്കമുള്ളതായി കരുതപ്പെടുന്നു. അതിനു ശേഷം ലുബ്ധപ്രചാരത്തിലായ ഈ വാദ്യം പിൽക്കാലത്ത് വീണ്ടും പ്രചാരത്തിലാകുകയായിരുന്നു.[1][2]
ഘടന
തിരുത്തുകവലിയ നാളികേരത്തിന്റെ അകക്കാമ്പ് തുരന്നുകളഞ്ഞ് മുഴുക്കുടുക്കയും നാളികേരത്തിന്റെ അരച്ചിരട്ടയുമാണ് കുടുക്കവീണയുടെ പ്രധാന ഭാഗങ്ങൾ. മുഴുക്കുടുക്കയെയും അരച്ചിരട്ടയേയും ലോലമായ നാദക്കമ്പികൊണ്ട് ബന്ധിക്കും. പശുവിൻതോൽകൊണ്ട് അരച്ചിരട്ടയുടെ മുറിഭാഗം പൊതിയും. ഈർക്കിൽകൊണ്ട് ഒറ്റക്കമ്പിയിൽ ഈണങ്ങൾ മീട്ടിയാണ് പ്രവർത്തിപ്പിക്കുന്നത്.[3]
പ്രമുഖ വാദകർ
തിരുത്തുക- തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ
- ഊരമന രാജേന്ദ്രൻ
- പി.ഡി. നമ്പൂതിരി
- കലാപീഠം പ്രകാശൻ
- കാവിൽ സുന്ദരൻമാരാർ
- കാവിൽ ഉണ്ണികൃഷ്ണവാര്യർ
- കൊട്ടാരം സംഗീത് മാരാർ
- തുറവൂർ രാകേഷ്കമ്മത്ത്
അവലംബങ്ങൾ
തിരുത്തുക- ↑ പാലേലി മോഹൻ (5 ഒക്ടോബർ 2014). "കുടുക്കവീണയുമായി ഉണ്ണികൃഷ്ണവാരിയർ". ജന്മഭൂമി. Archived from the original (പത്രലേഖനം) on 2014-10-06. Retrieved 6 ഒക്ടോബർ 2014.
- ↑ പാലേലി മോഹൻ. "കുടുക്കയിലെ അത്ഭുത തന്ത്രികൾ". പുഴ.കോം. Archived from the original (നാട്ടറിവ് ലേഖനം) on 2014-10-06. Retrieved 6 ഒക്ടോബർ 2014.
- ↑ http://www.mathrubhumi.com/kottayam/news/613849-local_news-kottayam.html[പ്രവർത്തിക്കാത്ത കണ്ണി]