തൃക്കളത്തൂർ

എറണാകുളം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം, കോലഞ്ചേരി പട്ടണങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തൃക്കളത്തൂർ.[1][2]

ഭൂമിശാസ്ത്രം

തിരുത്തുക

തൃക്കളത്തൂർ ഗ്രാമത്തിൽ താഴെപ്പറയുന്ന സ്ഥലങ്ങൾ ഉൾക്കൊള്ളുന്നു:

സൊസൈറ്റിപടി

മേക്കാട്ടുംപടി

കാവുംപടി

പള്ളിത്താഴം

പള്ളിച്ചിറങ്ങര

സേനയ്ഗിരി

രാഷ്ട്രീയം

തിരുത്തുക

ഇടുക്കി ലോക്‌സഭാ മണ്ഡലത്തിന്റെയും മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിന്റെയും കീഴിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 2004 വരെ ഇത് പഴയ മൂവാറ്റുപുഴയുടെ ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. പായിപ്ര പഞ്ചായത്തിൻ്റെയും മുളവൂർ വില്ലേജിൻ്റെയും ഭാഗമാണ് തൃക്കളത്തൂർ ഗ്രാമം. മൂവാറ്റുപുഴയിലെ മുൻ എം.എൽ.എ.മാരായ ബാബു പോളും എൽദോ എബ്രഹാമും തൃക്കളത്തൂർ സ്വദേശികളാണ്.[3]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

1. ഗവൺമെന്റ് എൽ.പി.ജി.എ.സ്, സൊസൈറ്റിപടി തൃക്കളത്തൂർ

2. ഗവൺമെന്റ് എൽ.പി.ബി.എസ്., പള്ളിത്താഴം, തൃക്കളത്തൂർ

3. എൻ.എസ്.എസ്. ഹൈസ്കൂൾ, സൊസൈറ്റിപടി, തൃക്കളത്തൂർ

തൃക്കളത്തൂരിലെ ജനസംഖ്യയിൽ ഹിന്ദുക്കളും സുറിയാനി ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉൾപ്പെടുന്നു.

  1. Census Data Updation Status, Pradhan Mantri Gram Sadak Yojana
  2. Thrikkalathoor Pallimattathu Bhagavathy temple
  3. "Eldho Abraham - Muvattupuzha LDF Candidate Kerala Assembly Elections 2016, Votes, Lead". keralaassembly.com.
"https://ml.wikipedia.org/w/index.php?title=തൃക്കളത്തൂർ&oldid=4144625" എന്ന താളിൽനിന്ന് ശേഖരിച്ചത്