തൃക്കടവൂർ മഹാദേവർ ക്ഷേത്രം

കേരളത്തിലെ കൊല്ലം ജില്ലയിൽ കൊല്ലം കോർപ്പറേഷനിലെ കടവൂരിലെ തൃക്കടവൂരിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് തൃക്കടവൂർ മഹാദേവക്ഷേത്രം[1][2]

തൃക്കടവൂർ മഹാദേവർ ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
സ്ഥാനം:കൊല്ലം ജില്ല

ഐതിഹ്യം

തിരുത്തുക

കേരളത്തിലെ പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിൽ പെട്ട ക്ഷേത്രമാണിത്. മൃത്യുഞ്ജയഭാവത്തിൽ പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ശിവന് ഉപദേവതകളായി ഗണപതിയും അയ്യപ്പനും ശ്രീകൃഷ്ണനും നാഗദൈവങ്ങളും കുടികൊള്ളുന്നു. കുംഭമാസത്തിലെ തിരുവാതിര നക്ഷത്രത്തിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന പത്തുദിവസത്തെ ഉത്സവവും ശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം[1].

തൃക്കടവൂർ ശിവരാജു

തിരുത്തുക

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ലക്ഷണമൊത്ത ആനയായി ഈ ക്ഷേത്രത്തിലെ ശിവരാജുവിനെ തിരഞ്ഞെടുക്കുകയും ഗജരാജരത്ന പട്ടം നല്കി ആദരിക്കുകയും ചെയ്തിട്ടുണ്ട്[3][4][5][6][7].

ചിത്രശാല

തിരുത്തുക
  1. 1.0 1.1 "തൃക്കടവൂർ ശ്രീ മഹാദേവ ക്ഷേത്രം - ജന്മഭൂമി.കോം". Archived from the original on 2014-02-25. Retrieved 2013-02-12.
  2. "തൃക്കടവൂർ മഹാദേവർ ക്ഷേത്ര ഉത്സവത്തിന് കൊടിയേറി". mathrubhumi. 2013-03-04.
  3. "തൃക്കടവൂർ ശിവരാജു ഇനി ഗജരാജരത്നം". mathrubhumi. 2023-04-19.
  4. "തൃക്കടവൂർ ശിവരാജു ഇനി ഗജരാജരത്നം". manoramaonline. 2023-04-19.
  5. "തൃക്കടവൂർ ശിവരാജു ഇനി ഗജരാജരത്നം". deshabhimani. 2023-04-19.
  6. "തൃക്കടവൂർ ശിവരാജു ഇനി ഗജരാജരത്നം". keralakaumudi. 2023-04-19.
  7. "തൃക്കടവൂർ ശിവരാജു ഇനി ഗജരാജരത്നം". janmabhumi. 2023-04-19.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക