മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വസായ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് തുംഗാരേശ്വർ ക്ഷേത്രം [1]. സമുദ്രനിരപ്പിൽ നിന്നും നിന്ന് 2177 അടി ഉയരത്തിലാണ് ഈ ക്ഷേത്രം. ശിവനാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ. സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന്റെ ഭാഗമായ തുംഗാരേശ്വർ വന്യജീവി സങ്കേതത്തിനുള്ളിലാണ് ഇതു നിൽക്കുന്നത്. [2]

തുംഗാരേശ്വർ ക്ഷേത്രം
തുംഗാരേശ്വർ ക്ഷേത്രം
തുംഗാരേശ്വർ ക്ഷേത്രം is located in Maharashtra
തുംഗാരേശ്വർ ക്ഷേത്രം
Shown within Maharashtra
അടിസ്ഥാന വിവരങ്ങൾ
സ്ഥലംവസായ്
നിർദ്ദേശാങ്കം19°24′59.4″N 72°54′05.4″E / 19.416500°N 72.901500°E / 19.416500; 72.901500
മതവിഭാഗംഹിന്ദു
ആരാധനാമൂർത്തിശിവൻ
മഹാശിവരാത്രി
ജില്ലപാൽഘർ ജില്ല
സംസ്ഥാനംമഹാരാഷ്ട്ര
രാജ്യം India
വാസ്തുവിദ്യാ തരംഹിന്ദു ക്ഷേത്രം

ഐതിഹ്യം

തിരുത്തുക

ഐതിഹ്യമനുസരിച്ച്[1]പരശുരാമൻ 'തുംഗ' എന്ന അസുരനെ വധിച്ചത് ഈ സ്ഥലത്ത് വച്ചാണ്. പരശുരാമന്റെ ബഹുമാനാർത്ഥം നിർമ്മിച്ചതാണ് ഈ ക്ഷേത്രം. അദ്ദേഹം ഇവിടെ തപസ്സുചെയ്തുവെന്നും വിശ്വസിക്കപ്പെടുന്നു. ആദിശങ്കരാചാര്യർ ഇതിനടുത്തായി ഇപ്പോൾ സോപാര അല്ലെങ്കിൽ നാലസോപാര എന്ന് വിളിക്കപ്പെടുന്ന ഷുപാരക്കിന് സമീപമുള്ള ഒരു സ്ഥലത്ത് ധ്യാനിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു.

ഉത്സവങ്ങൾ

തിരുത്തുക

മഹാശിവരാത്രിയാണ് ഈ അമ്പലത്തിലെ പ്രധാന ഉൽസവം. ഈ സമയത്തും ശ്രാവണമാസത്തിലെ എല്ലാ തിങ്കളാഴ്ചകളിലും ഭണ്ഡാര എന്നപേരിൽ അറിയപ്പെടുന്ന പൊതുസദ്യ നടത്തിവരുന്നു. ശിവക്ഷേത്രത്തിന് സമീപം "ഖോഡിയാർ മാതാജി" ദേവിയുടെ ഒരു ചെറിയ ക്ഷേത്രമുണ്ട്. മുതലയാണ് ഈ ദേവിയുടെ വാഹനം. മാഘമാസത്തിലെ “ഖോഡിയാർ ജയന്തി” ഇവിടെ വിപുലമായി ആഘോഷിക്കപ്പെടുന്നു. ഈ രണ്ടു സീസണുകളിലും നിരവധി ഭക്തർ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ട്. ക്ഷേത്രത്തിനു സമീപമുള്ള തുംഗാരേശ്വർ വെള്ളച്ചാട്ടം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഇതുമൂലം മൺസൂൺ കാലത്തും ഇവിടെ തിരക്ക് അനുഭവപ്പെടാറുണ്ട്.[3]

  1. 1.0 1.1 Pilgrimaide. "Tungareshwar Shiva Temple". Retrieved 5 October 2020.
  2. https://www.hindustantimes.com/lifestyle/travel/pack-your-backpack-and-go-trekking-101632238105559.html
  3. https://www.hindustantimes.com/mumbai-news/monsoon-picnic-at-maharashtra-s-tungareshwar-waterfall-goes-wrong-mumbai-man-teen-drown/story-Bx14uCUTEjcGWZ87QH3hDJ.html

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തുംഗാരേശ്വർ_ക്ഷേത്രം&oldid=3756751" എന്ന താളിൽനിന്ന് ശേഖരിച്ചത്